[Wikiml-l] Fwd: വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷ പരിപാടികൾ കണ്ണൂരിൽ
Anoop
anoop.ind at gmail.com
Thu Jan 6 10:01:32 UTC 2011
എനിക്കു മാത്രമായയച്ച മെയിൽ കൂടുതൽ ചർച്ചക്കായി എല്ലാവർക്കും അയക്കുന്നു.
---------- Forwarded message ----------
From: T.G. Surendran <tgsurendran at gmail.com>
Date: 2011/1/6
Subject: Re: [Wikiml-l] വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷ പരിപാടികൾ കണ്ണൂരിൽ
To: anoop.ind at gmail.com
2011/1/5 Anoop <anoop.ind at gmail.com>
>
>
> 2011/1/5 T.G. Surendran <tgsurendran at gmail.com>
>
>
>> വിക്കിപീഡിയയുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ടമെന്നനിലയ്ക്ക്
>> തുടര്‍പരിശീലനങ്ങളെക്കുറിച്ചും ആലോചിക്കേണ്ടതല്ലേ ?
>>
>
> ചോദ്യം വ്യക്തമായി മനസിലായില്ല.
>
>
> --
> With Regards,
> Anoop P
>
ഇപ്പോള്‍ നടക്കുന്ന പഠനശിബരത്തില്‍ പ്രാഥമിക അറിവ് മാത്രമാണ് ലഭിക്കുക .
ഫലകങ്ങളുടെ ഉപയോഗം , ശാസ്ത്രലേഖനങ്ങള്‍ക്കാവശ്യമായ ഇക്വേഷനുകള്‍ ,
അതിലേക്കാവശ്യമായ ലളിതമായി വരയ്ക്കാന്‍ കഴിയുന്ന ചിത്രങ്ങള്‍ , ഇംഗ്ലീഷ്
വിക്കിപീഡിയയിലേക്ക് ലിങ്ക് നല്‍കല്‍ , തുടങ്ങിയ ഒട്ടേറെ പ്രശ്‌നങ്ങള്‍
തുടക്കക്കാരും അല്ലാത്തവരും നേരിടുന്നുണ്ട് . ഇതെല്ലാം ശില്പശാലയില്‍
പ്രയോഗിക്കപ്പടുന്നത് കണ്ടു മനസ്സിലാക്കില്‍ വികിപ്പീഡിയയിലേക്ക് സംഭാവന
നല്‍കുന്നവരുടെ സമയനഷ്ടം ഒഴിവാക്കുന്നതിനും അവരില്‍ നിന്നും കൂടുതല്‍ സഹായം
ലഭ്യമാകുന്നതിനും സഹായിക്കും . അത്തരമൊന്ന് ആലോചിക്കുകയാണെങ്കില്‍
ഉള്‍പ്പെടുത്തേണ്ട ഭാഗങ്ങള്‍ കൂടുതലായി നിര്‍ദ്ദേശിക്കാം . എല്ലാവര്‍ക്കും
കമ്പ്യൂട്ടറില്‍ കൂടുതല്‍ അറിവുണ്ടാകണമെന്നില്ലല്ലോ .
മാത്രമല്ല നിലവില്‍ മലയാളം വിക്കിപീഡിയയില്‍ സജീവമായ എഴുത്തുകാരുടെ എണ്ണം
കുറവുമാണല്ലോ . ഓരോ പ്രദേശത്തുനിന്നും വിക്കിയിലേക്ക് ആകര്ഷിക്കാന്‍ കഴിയുന്ന
അധ്യാപകരടക്കമുള്ള എഴുത്തുകാര്‍ ധാരാളമുണ്ട് . അതോടൊപ്പം ശാസ്ത്ര
സാഹ്ത്യപരിഷത്ത് , ഗ്രന്ഥശാലാ സംഘം തുടങ്ങിയ സംഘടനകളെയും ഈ സംരംഭത്തില്‍
പങ്കാളികളാക്കാന്‍ കഴിഞ്ഞാല്‍ ഇതൊരു ജനകീയസംരംഭമായി വളര്‍ത്താന്‍ കഴിയും .
ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടി തുടര്‍ പരിശീലനപരിപാടിയുടെ ഭാഗമായി
പ്രവര്‍ത്തികമാക്കാം .
Regards
T.g.Surendran
--
With Regards,
Anoop P
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110106/60c19b11/attachment.htm
More information about the Wikiml-l
mailing list