[Wikiml-l] മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു - വിക്കിപദ്ധതി - ദിവസം 4

Shiju Alex shijualexonline at gmail.com
Tue Apr 5 05:45:33 UTC 2011


മലയാളികൾ വിക്കിപീഡിയയെ
സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81>എന്ന
വിക്കിപദ്ധതി 4 മത്തെ ദിവസത്തിലേക്ക്  കടന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി
ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്‌ലോഡ് ചെയ്ത സ്വതന്ത്ര
ചിത്രങ്ങളുടെ എണ്ണം *250* കവിഞ്ഞു. ഇതു വരെ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ
ഇവിടെ കാണാം കോമൺസിൽ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2011_April>,
മലയാളം വിക്കിയിൽ<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:Malayalam_loves_Wikimedia_event_-_2011_April>

ഇതു വരെ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളിൽ ബഹുഭൂരിപക്ഷവും കേരളത്തിനു് പുറത്തുള്ള
സ്ഥലങ്ങളേയും മറ്റുമാണു്. ഈ പദ്ധതിയുടെ ഒരു പ്രധാനഉദ്ദേശം കേരളത്തെ
സംബന്ധിച്ചുള്ള സ്വതന്ത്രചിത്രങ്ങൾ വിക്കിയിൽ എത്തിക്കുക എന്നതാണു്. അതിനാൽ
കേരളത്തിലുള്ള വിക്കിസ്നേഹികൾ കെരളത്തെ സംബന്ധിച്ചുള്ള സ്വതന്ത്ര ചിത്രങ്ങൾ
വിക്കിയിലാക്കാൻ സഹായിക്കുക. കേരളത്തിൽ ഉള്ളവർക്ക് സഹായിക്കാവുന്ന ചില വിഷയങ്ങൾ
താഴെ പറയുന്നവ ആണു്.

   - കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
   - കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
   - കേരളത്തിലെ സാമൂഹിക, സാംസ്കാരിക,രാഷ്ട്രീയ രംഗങ്ങളിൽ
   പ്രവർത്തിക്കുന്നവരുടെ ചിത്രങ്ങൾ
   - കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ

കേരളത്തിൽ 970 ഗ്രാമപഞ്ചായത്തുകൾ ആണല്ലോ ഉള്ളത്. ഇതിൽ മിക്കവാറും
പഞ്ചായത്തുകൾക്ക് (ഇനിയും ചിലത് നിർമ്മിക്കാൻ ബാക്കിയുണ്ട്) മലയാളം
വിക്കിപീഡിയയിൽ പ്രാഥമികമായ വിവരം എങ്കിലും വെച്ച് ലേഖനമുണ്ട്. പക്ഷെ ഈ
ലേഖനങ്ങളൊന്നിനും തന്നെ പ്രസ്തുത ഗ്രാമപഞ്ചായത്ത് ഓഫീസുകളുടെ ചിത്രം ഇല്ല.
അതിനാൽ എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസുകലുടെയും ചിത്രം വിക്കിയിൽ എത്തിക്കുക
എന്നത് പ്രധാനമാനു്. ഇപ്പോൾ കേരളത്തിൽ താമസിക്കുന്നവർക്ക് അവർ
താമസിക്കുന്നതിനടുത്തുള്ള പഞ്ചായത്ത് ഓഫീസുകളുടെയും മറ്റ് ഭരണസ്ഥാപനങ്ങളുടേയും
ചിത്രം വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യുന്നത് ബുദ്ധിമുട്ടാവില്ല എന്ന്
കരുതട്ടെ.

താഴെ കാണുന്ന 2 സ്ഥലത്ത് നിങ്ങൾക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം:

   - മലയാളം വിക്കിപീഡിയ: http://ml.wikipedia.org - അപ്‌ലൊഡ്
കണ്ണി<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%85%E0%B4%AA%E0%B5%8D%E2%80%8C%E0%B4%B2%E0%B5%8B%E0%B4%A1%E0%B5%8D>
   - വിക്കിമീഡിയ കോമൺസ് - http://commons.wikimedia.org - അപ്‌ലൊഡ്
കണ്ണി<http://commons.wikimedia.org/w/index.php?title=Commons:Upload/ml&uselang=ml>

നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ {{Malayalam loves Wikimedia event}}
എന്ന ടാഗും ചേർക്കുക. ഈ പദ്ധതിയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ
എളുപ്പം കണ്ടെത്താൻ ഇത് സഹായിക്കും.

പുതുതായി അംഗത്വമെടുക്കുന്നവർക്ക് മലയാളം വിക്കിയിൽ ഉടൻ തന്നെ അപ്‌ലോഡ് ചെയ്യാൻ
പറ്റില്ല. അങ്ങനെയുള്ളവർ കോമൺസിൽ
അംഗത്വമെടുത്ത്<http://commons.wikimedia.org>അവിടെ അപ്‌ലോഡ് ചെയ്യുക.
വിക്കിയിലേക്ക് ചേർക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടായി
തോന്നുന്നവർ ചിത്രങ്ങൾ ഫ്ലിക്കറിലേക്കോ പിക്കാസവെബ്ബിലേക്കോ അപ്‌ലോഡ്
ചെയ്ത് *ലൈസൻസ്
സ്വതന്ത്രമാക്കുക*. അതിനു് ശേഷം ഈ ലിസ്റ്റിലേക്ക് ഒരു മെയിൽ അയക്കുക. മലയാളം
വിക്കിയുടെ സജീവപ്രവർത്തകർ ആരെങ്കിലും അതു് കോമൺസിലെക്ക് മാറ്റും.

ഇതു സംബന്ധമായ എല്ലാ സംശയങ്ങളും ഇവിടെ ചൊദിക്കാം
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110405/b253c684/attachment.htm 


More information about the Wikiml-l mailing list