[Wikiml-l] മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 126 ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യപ്പെട്ടു കഴിഞ്ഞു

Shiju Alex shijualexonline at gmail.com
Mon Apr 4 16:41:17 UTC 2011


പുതുതായി അംഗത്വമെടുക്കുന്നവർക്ക് മലയാളം വിക്കിയിൽ ഉടൻ തന്നെ അപ്‌ലോഡ് ചെയ്യാൻ
പറ്റില്ല. അങ്ങനെയുള്ളവർ കോമൺസിൽ അപ്‌ലോഡ് ചെയ്യുക. കോമൺസ് അപ്‌ലോഡ് ലിങ്ക്
ഇവിടെ. http://commons.wikimedia.org/wiki/Commons:Upload

ചിത്രം ചേർക്കുമ്പോൾ തക്കതായ ലൈസൻസ് ചേർക്കാനും  {{Malayalam loves Wikimedia
event}}  എന്ന ടാഗ് ചേർക്കാനും ദയവായി ഓർക്കുക.

വിക്കിയിലേക്ക് ചേർക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുള്ളവർ ചിത്രങ്ങൾ
ഫ്ലിക്കറിലേക്ക് അപ്‌ലോഡ് ചെയ്ത് *ലൈസൻസ് സ്വതന്ത്രമാക്കുക*. അതിനു് ശേഷം ഈ
ലിസ്റ്റിലേക്ക് ഒരു മെയിൽ അയക്കുക. മലയാളം വിക്കിയുടെ സജീവപ്രവർത്തകർ
ആരെങ്കിലും അതു് കോമൺസിലെക്ക് മാറ്റും.

പദ്ധതി വിജയകരമായി മുന്നേറുന്നു. ഇതിനകം അപ്‌ലോഡ് ചെയ്ത സ്വതന്ത്ര ചിത്രങ്ങളുടെ
എണ്ണം *190 *കവിഞ്ഞു.

ഷിജു

2011/4/4 നിരക്ഷരന്‍ | Manoj Ravindran <manojravindran at gmail.com>

> 30 ചിത്രങ്ങളോളം മലയാളം വിക്കിയിലും, 10ൽ താഴെ ചിത്രങ്ങൾ വിക്കി കോമൺസിലും
> അപ്പ്ലോഡ് ചെയ്തിട്ടുണ്ട്.
> വിക്കി കോമൺസിൽ ഇട്ട പടങ്ങൾക്ക് പലതിലും {{Malayalam loves Wikimedia event}}
> എന്ന് ചേർക്കാൻ മറന്നിട്ടുണ്ട്.
> ചിത്രങ്ങളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് എഴുതി ചേർക്കുന്നതാണ്.
> ഇനിയും ഒരു 60 പടങ്ങൾ കൂടെ കയറ്റി സെഞ്ച്വറി അടിക്കണമെന്നാണ് ആഗ്രഹം.
> അതിനുള്ളതും അതിലധികവും ചിത്രങ്ങൾ കൈയ്യിലുണ്ട്.
> നിശ്ചിത തീയതിക്കുള്ളിൽ പറ്റുമോ എന്ന് നോക്കട്ടെ.
>
> കുഴപ്പങ്ങൾ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ വേണ്ട നിർദ്ദേശങ്ങൾ തരുമല്ലോ.
>
> -നിരക്ഷരൻ
>
>
> 2011/4/4 Shiju Alex <shijualexonline at gmail.com>
>
>> വിക്കിപീഡിയയിലേക്ക് സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ സംഭാവന ചെയ്യുന്നതിനായി
>> വിക്കിയെ സ്നേഹിക്കുന്ന എല്ലാ മലയാളികളേയും പ്രോത്സാഹിപ്പിക്കുക എന്ന
>> ഉദ്ദേശത്തൊടെ തുടങ്ങിയ *മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81>
>> * എന്ന വിക്കിപദ്ധതി വമ്പിച്ച ആരംഭം കുറിച്ചിരിക്കുന്നു. *126 സ്വതന്ത്ര
>> ചിത്രങ്ങൾ *ആണു് ഇതിനകം  ഈ പദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയിൽ
>> ചേർക്കപ്പെട്ടു കഴിഞ്ഞത്. ഇത് വരെ അപ്‌ലോഡ് ചെയ്യപ്പെട്ട വൈജ്ഞാനികമൂല്യമുള്ള
>> ചിത്രങ്ങൾ  ഇവിടെ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2011_April>(
>> http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2011_April)
>> കാണാം.
>>
>> ഇതു വരെ ചെർക്കപ്പെട്ട ചിത്രങ്ങളിൽ ഭൂരിപക്ഷവും മറുനാടൻ മലയാളികളുടെ സംഭാവന
>> ആണു്. മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81>
>> എന്ന പദ്ധതിയുടെ പ്രധാന ഉദ്ദേശം കേരളത്തിൽ നിന്നുള്ള സംഭാവന കൂട്ടുക എന്നതാനു്.
>> അതിനാൽ ഇപ്പോൾ കേരളത്തിൽ താമസിക്കുന്നവരുടെ സഹകരണം ഇക്കാര്യത്തിൽ
>> അഭ്യർത്ഥിക്കുന്നു.
>>
>> താഴെ കാണുന്ന 2 സ്ഥലത്ത് നിങ്ങൾക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം:
>>
>>    - മലയാളം വിക്കിപീഡിയ: http://ml.wikipedia.org - അപ്‌ലൊഡ് കണ്ണി<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%85%E0%B4%AA%E0%B5%8D%E2%80%8C%E0%B4%B2%E0%B5%8B%E0%B4%A1%E0%B5%8D>
>>    - വിക്കിമീഡിയ കോമൺസ് - http://commons.wikimedia.org - അപ്‌ലൊഡ് കണ്ണി<http://commons.wikimedia.org/w/index.php?title=Commons:Upload/ml&uselang=ml>
>>
>> നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ {{Malayalam loves Wikimedia event}}
>> എന്ന ടാഗും ചേർക്കുക. ഈ പദ്ധതിയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ
>> എളുപ്പം കണ്ടെത്താൻ ഇത് സഹായിക്കും.
>>
>>
>>
>> ഷിജു
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110404/99475e8b/attachment-0001.htm 


More information about the Wikiml-l mailing list