[Wikiml-l] മലയാളം വിക്കിസംരംഭങ്ങൾ - പതിവ് ചോദ്യങ്ങൾ - കൈപ്പുസ്തകം
Shiju Alex
shijualexonline at gmail.com
Sun Oct 31 06:32:31 UTC 2010
പ്രിയരെ,
2010 ഏപ്രിൽ 17-നു് കളമശ്ശേരിയിൽ വെച്ച് നടന്ന മൂന്നാമത് മലയാളം വിക്കി
സംഗമത്തിൽ നമ്മൾ മലയാളം വിക്കിസംരംഭങ്ങളെ കുറീച്ചുള്ള പതിവ് ചൊദ്യങ്ങൾ
ഉൾക്കൊള്ളുന്ന ഒരു ചെറിയ കൈപ്പുസ്തകം പുറത്തിറക്കിയിരുന്നല്ലോ. ഇന്ത്യൻ ഭാഷകളിൽ
(ഒരു പക്ഷെ ലോകഭാഷകളിൽ തന്നെ) ഇങ്ങനെ ഒരു കൈപ്പുസ്തകം പുറത്തിറക്കിയ ആദ്യത്തെ
വിക്കിസമൂഹം ആണു് മലയാളം വിക്കിസമൂഹം.
ഇപ്പോൾ 6 ജില്ലകളീൽ നടക്കുന്ന പഠനശിബിരത്തോട് അനുബന്ധിച്ച് ഈ പുസ്ത്കത്തിന്റെ
രണ്ടാം പതിപ്പ് പുറത്തിറക്കിയിരിക്കുന്നു. അത് ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.
ഇതിൽ വരുത്തിയ ഏറ്റവും പ്രധാനമാറ്റം* മലയാളം ടൈപ്പിങ്ങിനെ കുറിച്ചുള്ള സഹായവും
ചിത്രങ്ങളും കൂടെ ചേർത്തു* എന്നതാണു്. കുറച്ച് ചൊദ്യങ്ങൾ കൂടെ ഉൾപ്പെടുത്തുകയും
ആവശ്യമില്ല എന്ന് തോന്നുന്ന ചിലത് ഒഴിവാക്കുകയും ചെയ്തു. വിശദവിവരങ്ങൾക്ക്
അറ്റാച്ച്മെന്റ് കാണുക.
ടൈപ്പ് സെറ്റിങ്ങിനു മുൻകൈ എടുത്തത് ജുനൈദാണു്. ജുനൈദിനു് പ്രത്യേക നന്ദി.
ആശംസകളോടെ
ഷിജു
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20101031/caee307e/attachment-0001.htm
-------------- next part --------------
A non-text attachment was scrubbed...
Name: Malayalam Wiki_Projects_FAQ_version_2.0.pdf
Type: application/pdf
Size: 955176 bytes
Desc: not available
Url : http://lists.wikimedia.org/pipermail/wikiml-l/attachments/20101031/caee307e/attachment-0001.pdf
More information about the Wikiml-l
mailing list