[Wikiml-l] മലയാളം വിക്കി പഠനശിബിരം - 6 ജില്ലകളിൽ
Shiju Alex
shijualexonline at gmail.com
Thu Oct 21 07:58:26 UTC 2010
പഠനശിബിരം* കോട്ടയം*, *ആലപ്പുഴ* എന്നീ ജില്ലകളിൽ വിജയകരമായി നടക്കാൻ
വിക്കിപീഡിയരുടെ സേവനം അത്യാവശ്യമായിരിക്കുന്നു. കോട്ടയം, ആലപ്പുഴ ജില്ലയിൽ
നിന്നോ സമീപജില്ലകളീൽ നിന്നോ ഉള്ള സന്നദ്ധസെവകരായ വിക്കിപീഡിയർ എനിക്ക്
മെയിലയക്കാൻ അഭ്യത്ഥിക്കുന്നു.
ഈ ജില്ലകളിൾ വെച്ച് നടക്കുന്ന പഠനശിബിരത്തിന്റെ വിശദാംങ്ങൾ അവരുമായി ചർച്ച
ചെയ്യാൻ വേണ്ടിയാണു് ഇത്.
2010/10/20 Shiju Alex <shijualexonline at gmail.com>
> സുഹൃത്തുക്കളെ,
>
> കേരളത്തിൽ ഇതിനകം തന്നെ *പാലക്കാട്*, *കോഴിക്കൊട്* എന്നീ ജില്ലകളിൽ നമ്മൾ
> മലയാളം വിക്കി പഠനശിബിരം നടത്തി കഴിഞ്ഞല്ലോ. തത്ഫലമായി അനെകർക്ക് മലയാളം വിക്കി
> സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അവരിൽ നിരവധി പേർക്ക് മലയാളം വിക്കികളിൽ
> തങ്ങളുടെ പ്രവർത്തനം തുടങ്ങാനും സാധിച്ചു.
>
> ഇനി ബാക്കിയുള്ള 12 ജില്ലകളിലും മലയാളം വിക്കി പഠനശിബിരം നടത്തുവാനുള്ള ശ്രമം
> ഐടി@സ്കൂളുമായി ചേർന്ന് ആവിഷ്ക്കരിച്ചിരിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി
> ഒക്ടോബർ 30, 31 നവംബർ 6,7 തീയതികളിൽ കേരളത്തിലെ താഴെ പറയുന്ന 6 ജില്ലകളിൽ
> മലയാളം വിക്കി പഠനശിബിരം നടക്കുന്നു.
>
> - കണ്ണൂർ - ഒക്ടോബർ 30
> - കാസർകോട് - ഒക്ടോബർ 31
> - കോട്ടയം - ഒക്ടോബർ 30
> - മലപ്പുറം - നവംബർ 6
> - കൊല്ലം - നവംബർ 6
> - ആലപ്പുഴ - നവംബർ 7
>
> ഈ ജില്ലകളിൽ എല്ലാത്തിലും പഠനശിബിരത്തിനു ക്ലാസ്സെടുക്കാൻ ആളുണ്ടെങ്കിലും
> അതിന്റെ *അണിയറ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ മലയാളം വിക്കിയിൽ
> പ്രവർത്തിച്ച് പരിചയമുള്ള* കുറച്ച് പേരുടെ സന്നദ്ധ സേവനം വളരെ
> ആവശ്യമായിരിക്കുന്നു. അതിനാൽ ഇപ്പോൾ പഠനശിബിരിരം നടക്കുന്ന ജില്ലകളിൽ
> ഏതിലെങ്കിലും പഠനശിബിരത്തിനായുള്ള അണിയറ പ്രവർത്തനങ്ങൾക്ക് സഹായിക്കാൻ
> നിങ്ങൾക്ക് ആരെക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ, ജില്ലയുടെ പേരും നിങ്ങളുടെ
> വിവരങ്ങളും ചേർത്ത് എനിക്ക് ഒരു മെയിൽ അയക്കുക. എന്റെ ഇമെയിൽ വിലാസം *
> shijualexonline at gmail.com*
>
> മുകളീൽ സൂചിപ്പിച്ച 6 ജില്ലകളിലും പഠനശിബിരം നടക്കുന്ന സ്ഥലം, മറ്റ്
> വിശദാംശങ്ങൾ തുടങ്ങിയവ 2 ദിവസത്തിനുള്ളിൽ വിക്കിയിലും ഈ ലിസ്റ്റിലും മറ്റും
> പ്രസിദ്ധീകരിക്കാം,
>
>
> ഇതിനു ശേഷം പഠനശിബിരം നടത്താൻ ബാക്കിയുള്ള 6 ജില്ലകളിൽ (തൃശൂർ, ഇടുക്കി,
> വയനാട്, തിരുവനനതപുരം, പത്തനംതിട്ട, എറണാകുളം) ഈ വർഷാവസാനത്തിനു മുൻപ് തന്നെ
> മലയാളം വിക്കി പഠനശിബിരം നടത്താനാണു് ആഗ്രഹിക്കുന്നത്.
>
>
> ഈ പഠനശിബിരം വിജയകരമാവാൻ നിങ്ങളുടെ എല്ലാ വിധ സഹായങ്ങളും അഭ്യർത്ഥിക്കുന്നു
>
>
> ഷിജു
>
>
>
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20101021/72735cbf/attachment.htm
More information about the Wikiml-l
mailing list