[Wikiml-l] മലയാളം വിക്കി പഠനശിബിരം - 6 ജില്ലകളിൽ

Shiju Alex shijualexonline at gmail.com
Wed Oct 20 16:44:08 UTC 2010


സുഹൃത്തുക്കളെ,

കേരളത്തിൽ ഇതിനകം തന്നെ *പാലക്കാട്*, *കോഴിക്കൊട്* എന്നീ ജില്ലകളിൽ നമ്മൾ
മലയാളം വിക്കി പഠനശിബിരം നടത്തി കഴിഞ്ഞല്ലോ. തത്ഫലമായി അനെകർക്ക് മലയാളം വിക്കി
സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അവരിൽ നിരവധി പേർക്ക് മലയാളം വിക്കികളിൽ
തങ്ങളുടെ പ്രവർത്തനം തുടങ്ങാനും സാധിച്ചു.

ഇനി ബാക്കിയുള്ള 12 ജില്ലകളിലും മലയാളം വിക്കി പഠനശിബിരം നടത്തുവാനുള്ള ശ്രമം
ഐടി@സ്കൂളുമായി ചേർന്ന് ആവിഷ്ക്കരിച്ചിരിക്കുന്നു.  ഇതിന്റെ ആദ്യഘട്ടമായി
ഒക്ടോബർ 30, 31 നവംബർ 6,7 തീയതികളിൽ കേരളത്തിലെ താഴെ പറയുന്ന 6 ജില്ലകളിൽ
മലയാളം വിക്കി പഠനശിബിരം നടക്കുന്നു.

   - കണ്ണൂർ - ഒക്ടോബർ 30
   - കാസർകോട് - ഒക്ടോബർ 31
   - കോട്ടയം - ഒക്ടോബർ 30
   - മലപ്പുറം - നവംബർ 6
   - കൊല്ലം -  നവംബർ 6
   - ആലപ്പുഴ - നവംബർ 7

ഈ ജില്ലകളിൽ എല്ലാത്തിലും പഠനശിബിരത്തിനു ക്ലാസ്സെടുക്കാൻ ആളുണ്ടെങ്കിലും
അതിന്റെ *അണിയറ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ മലയാളം വിക്കിയിൽ
പ്രവർത്തിച്ച് പരിചയമുള്ള* കുറച്ച് പേരുടെ സന്നദ്ധ സേവനം വളരെ
ആവശ്യമായിരിക്കുന്നു. അതിനാൽ ഇപ്പോൾ പഠനശിബിരിരം നടക്കുന്ന ജില്ലകളിൽ
ഏതിലെങ്കിലും പഠനശിബിരത്തിനായുള്ള അണിയറ പ്രവർത്തനങ്ങൾക്ക് സഹായിക്കാൻ
നിങ്ങൾക്ക് ആരെക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ,  ജില്ലയുടെ പേരും നിങ്ങളുടെ
വിവരങ്ങളും ചേർത്ത് എനിക്ക് ഒരു മെയിൽ അയക്കുക. എന്റെ ഇമെയിൽ വിലാസം *
shijualexonline at gmail.com*

മുകളീൽ സൂചിപ്പിച്ച 6 ജില്ലകളിലും പഠനശിബിരം നടക്കുന്ന സ്ഥലം, മറ്റ്
വിശദാംശങ്ങൾ തുടങ്ങിയവ 2 ദിവസത്തിനുള്ളിൽ വിക്കിയിലും ഈ ലിസ്റ്റിലും മറ്റും
പ്രസിദ്ധീകരിക്കാം,


ഇതിനു ശേഷം പഠനശിബിരം നടത്താൻ ബാക്കിയുള്ള 6 ജില്ലകളിൽ (തൃശൂർ, ഇടുക്കി,
വയനാട്, തിരുവനനതപുരം, പത്തനംതിട്ട, എറണാകുളം) ഈ വർഷാവസാനത്തിനു മുൻപ് തന്നെ
മലയാളം വിക്കി പഠനശിബിരം നടത്താനാണു് ആഗ്രഹിക്കുന്നത്.


ഈ പഠനശിബിരം വിജയകരമാവാൻ നിങ്ങളുടെ എല്ലാ വിധ സഹായങ്ങളും അഭ്യർത്ഥിക്കുന്നു


ഷിജു
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20101020/dec679af/attachment.htm 


More information about the Wikiml-l mailing list