[Wikiml-l] വിക്കി ലേഖന ദിനം
vishnu Narayanan
diegovishnu at gmail.com
Tue Jul 27 07:45:32 UTC 2010
കൂടുതൽ ശിബിരങ്ങൾ എന്ന രമേഷ്.എൻ.ജി യുടെ അഭിപ്രായതെ പൂർണമനസ്സാലെ സ്വാഗതം
ചെയ്യുന്നു. പ്രത്യേകിച്ച് മലബാർ ഏരിയയിൽ അങ്ങനൊന്ന് നല്ലരീതിയിൽ നടന്നിട്ടില്ല
എന്നു കരുതുന്നു. ശരി അല്ലെങ്കിൽ തിരുതുക. മാത്രവുമല്ല എന്റെ അടുത്ത ഓൺലൈൻ
ബുജികളായ കൂട്ടുകാരിൽ പലർക്കു പോലും ഇങ്ങനെ ഒരു കൂട്ടായ്മയെപ്പറ്റി അറിയില്ല.
അതിനാൽ ഇവിടങ്ങളിൽ ഇത് വിക്കിസമൂഹത്തിന്റെ വലിപ്പം വർദ്ധിപ്പിക്കേണ്ട ഈ
കലഘട്ടത്ത് അത്യന്താപേക്ഷിതം ആണെന്നു ഞാൻ കരുതുന്നു..
കോഴിക്കോട് ഇതിനു പറ്റിയ ഒരു സ്ഥലമാണെന്നിരിക്കിലും ഇവിടം ഇതാവശ്യമായ മലപ്പുറം
വയനാട് കണ്ണൂർ ഭാഗങ്ങൾക്കടുത്തെണെന്നിരിക്കിലും കോഴിക്കോട്
ഇതിനുചിതമായിരിക്കും..
' *പാലക്കാട് വിക്കി പഠനശിബിരം റിപ്പോർട്ട്* ' എന്ന മെയിലിൽ പറഞ്ഞ പോലെ
സ്പോൺസറ്മാരെ കോഴിക്കോട് ഭാഗത്ത് അന്വേഷിച്ചാൽ കിട്ടും എന്ന് എന്റെ *സ്വന്തം
അനുഭവത്തിന്റെ* വെളിച്ചതിൽ എനിക്ക് പറയാൻ കഴിയും... നമുക്കൊന്നു
ശ്രമിച്ചുകൂടെ????
---വിഷ്ണു
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100727/5ad6b3e6/attachment.htm
More information about the Wikiml-l
mailing list