[Wikiml-l] പാലക്കാട് വിക്കി പഠനശിബിരം റിപ്പോർട്ട്

Shiju Alex shijualexonline at gmail.com
Tue Jul 27 04:20:26 UTC 2010


മലയാളം വിക്കി പഠനശിബിരം നന്നായി നടന്നതിനു് പ്രത്യേക നന്ദി അറിയിക്കേണ്ടത് *
സംസ്ഥാനവിദ്യുച്ഛക്തി വകുപ്പിനോടാണു്*. വൈദ്യുതി പോയായിരുന്നെങ്കിൽ 150 ഓളം പേർ
തിങ്ങി നിറഞ്ഞിരുന്ന ഹാളിൽ മൈക്കിന്റെ ഉപയോഗം നടക്കില്ലായിരുന്നു.
പ്രൊജക്ടറിന്റെ കാര്യവും വ്യത്യസ്തമാവില്ലായിരുന്നു.

കേരളത്തിൽ പഠനശിബിരം നേരിടുന്ന പ്രതിസന്ധി ആണിത്. ബാംഗ്ലൂരിൽ പഠനശിബിരം
നടത്തുമ്പോൾ, ഞങ്ങൾക്ക് പരിപാടി നടക്കുന്ന സ്ഥലത്ത് പോയി ക്ലാസ്സ്
എടുത്തുകൊടുക്കേണ്ട കാര്യം മാത്രമേ ഉള്ളൂ. കേരളത്തിലായാൽ അതിനു് വേണ്ട
ഇൻ‌ഫ്രാസ്റ്റ്രച്ചർ കൂടി നമ്മൾ ഒരുക്കേണ്ട സ്ഥിതിയാണു്. ആദ്യകാലത്ത് നടന്ന
വിക്കിമീറ്റപ്പുകൾ ഒക്കെ തന്നെ നമ്മൾ ആ വിധത്തിലാണു് നടന്നത്. പക്ഷെ ഈ സ്ഥിതി
മാറണം. ആദ്യത്തെ പ്രാവശ്യം കൈയ്യിൽ നിന്ന് കുറച്ച് പൈസ ഇറക്കുന്നതിനു്
വിക്കിപ്രവർത്തകർക്ക് പ്രശ്നം ഉണ്ടാവില്ല. *പക്ഷെ അത് സ്ഥിരം പരിപാടി ആയാൽ
വിക്കി പ്രചരണത്തിനു് താല്പര്യമുള്ളവർ പോലും അതിൽ നിന്ന് പിൻ‌വലിയും*.

അടുത്ത പ്രാവശ്യം മുതൽ കേരളത്തിൽ പഠനശിബിരം നടത്തേണ്ടി വരുമ്പോൾ താഴെ പറയുന്ന
ചിലവുകൾ വഹിക്കാൻ സ്പോൺ‌സറുമാരെ കണ്ടെത്തണം.

1. പഠനശിബിരം നടത്താനുള്ള സ്ഥലം ഒരുക്കാനുള്ള ചിലവ്
2. പ്രൊജക്ടർ ഒരുക്കാനുള്ള ചിലവ്
3. ബ്രോഡ്‌ബാൻഡ് ഒരുക്കാനുള്ള ചിലവ്
4. വൈദ്യുതിക്കായി ബാക്കപ്പ്  ഒരുക്കാനുള്ള ചിലവ്
5. പ്രചരണത്തിനു് വേണ്ടി വരുന്ന ചിലവ് (പത്രസമ്മേളനം അടക്കം)
6. പരിപാടിക്ക് വരുന്നവർക്ക് കൊടുക്കാനുള്ള പതിവ് ചോദ്യങ്ങൾ, മറ്റ് പ്രമാണങ്ങൾ
എന്നിവയുടെ ഉല്പാദന ചിലവ്
7. പരിപാടിക്ക് വരുന്നവർക്ക് സ്നാക്സോ, ശീതളപാനീയങ്ങളോ കൊടുക്കുന്നുണ്ടെങ്കിൽ
അതിന്റെ ചിലവ്

മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ആദ്യത്തെ നാലു സൗകര്യങ്ങളും കേരളത്തിലെ മിക്കവാറും
സ്കൂൾ/കോളേജുകളിൽ ഉണ്ടു്. ഏതെങ്കിലും സ്കൂൾ/കോളെജ് അതു ചെയ്യാമെന്ന് ഏറ്റാലും
ബാക്കി ചിലവുകൾ സ്പോൺ‌സർ ചെയ്യാൻ ഓരോ ജില്ലയിലും ആരെയെങ്കിലും കണ്ടു പിടിച്ചേ
പഠനശിബിരം നടത്താൻ ശ്രമം നടത്താവൂ.




2010/7/26 സുനിൽ <vssun9 at gmail.com>

> സുഹൃത്തുക്കളേ,
>
> വിക്കി ഉപയോക്തൃസംഗമങ്ങളുടേയും പഠനശിബിരങ്ങളുടേയും ചരിത്രത്തിൽ ഏറ്റവുമധികം
> ആളുകൾ പങ്കെടുത്ത്, കേരളത്തിൽ ആദ്യമായി നടത്തപ്പെട്ട പാലക്കാട് പഠനശിബിരം
> മികച്ച ജനപങ്കളിത്തം കൊണ്ട് വൻ വിജയമായി. 2010 ജൂലൈ 24 ശനിയാഴ്ച രാവിലെ 10 മുതൽ
> 1 മണി വരെ പാലക്കാട് വിക്റ്റോറിയ കോളേജിലാണ് ഈ പഠനശിബിരം നടന്നത്. മലയാളം
> വിക്കിപദ്ധതികൾക്കായുള്ള മൂന്നാമത്തെ പഠനശിബിരമായിരുന്നു ഇതെങ്കിലും കേരളത്തിൽ
> നടക്കുന്ന ആദ്യത്തെ പഠനശിബിരമായിരുന്നു ഇത്. ഇതിനുമുൻപ് നടന്ന രണ്ടു
> പഠനശിബിരങ്ങളും ബാംഗ്ലൂരിലായിരുന്നു.
>
> കേരളത്തിൽ ആദ്യമായി നടത്തിയ ഈ പഠനശിബിരത്തിൽ 150-ഓളം പേരെ പങ്കെടുപ്പിക്കാൻ
> സാധിച്ചതിൽ, മലയാളം വിക്കിപീഡീയ പ്രവർത്തകരായ എ. ഹബീബും, അഭിഷേക് ജേക്കബും
> അഭിനന്ദനമർഹിക്കുന്നു. പരിപാടികളുടെ റിപ്പോർട്ട് താഴെ കൊടുത്തിരിക്കുന്നു.
> വിശദവിവരങ്ങൾക്കും ചിത്രങ്ങൾക്കും വിക്കിപീഡിയയിലെ താൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B6%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B0%E0%B4%82/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_1>സന്ദർശിക്കുക.
>
> സുനിൽ
>
>
> *റിപ്പോർട്ട്*
> ഉദ്ഘാടനം
>
>    - ഉദ്ഘാടകൻ: വിക്ടോറിയ കോളേജ് പ്രിൻസിപ്പലായ ഡോ. കെ. മാധവൻ
>    - അധ്യക്ഷ(ൻ): വിക്ടോറിയ കോളേജ് മലയാളം വിഭാഗം മേധാവി, ഡോ. കെ.കെ. സുലേഖ
>
> രാവിലെ 10.30-ന് ഈശ്വരപ്രാർത്ഥനയോടെ പഠനശിബിരം ആരംഭിച്ചു. കടന്നുവന്ന ഏവരേയും
> വിക്കിപീഡിയൻ എ. ഹബീബ് സ്വാഗതം ചെയ്തു. വിക്ടോറിയ കോളേജ് പ്രിൻസിപ്പലായ ഡോ. കെ.
> മാധവൻ നമ്പ്യാർ പഠനശിബിരം ഉദ്ഘാടനം ചെയ്തു. ലാഭേച്ഛ കൂടാതെ വിക്കിസംരംഭങ്ങളുടെ
> ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന ഒരുകൂട്ടം മലയാളഭാഷാസ്നേഹികളുടെ
> പ്രവർത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറയുകയുണ്ടായി. വിക്ടോറിയ കോളേജ് മലയാളം
> വിഭാഗം മേധാവി, ഡോ. കെ.കെ. സുലേഖ അദ്ധ്യക്ഷപ്രസംഗം നടത്തി. വിജ്ഞാനം
> പങ്കുവയ്ക്കാനാഗ്രഹിക്കുന്ന കൂടുതൽ പേർ ഈ രംഗത്തേക്ക് കടന്നു വരേണ്ടതിന്റെ
> ആവശ്യകത അവർ ചൂണ്ടിക്കാട്ടി.
> വിക്കിപീഡിയ - പരിചയപ്പെടുത്തൽ
>
> വിക്കിപീഡിയയേയും<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF>
> സഹോദരസംരഭങ്ങളേയും<http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%82:%E0%B4%B8%E0%B4%B9%E0%B5%8B%E0%B4%A6%E0%B4%B0_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%82%E0%B4%AD%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE>പരിചയപ്പെടുത്തിക്കൊണ്ട് ഷിജു
> അലക്സ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Shijualex>നടത്തിയ ക്ലാസായിരുന്നു അതിനുശേഷം. വിക്കിപീഡിയയേക്കുറിച്ചുള്ള വ്യക്തമായൊരു
> ചിത്രം നൽകിയശേഷം വിക്കിപീഡിയയുടെ, പ്രത്യേകിച്ച് മലയാളം വിക്കിപീഡിയയുടെ<http://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF>ചരിത്രവും ചുരുക്കമായി വിവരിച്ചു. മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷാ
> വിക്കിപീഡിയകളുടെ സ്ഥിതിവിവരക്കണക്കുകൾ അദ്ദേഹം അവതരിപ്പിച്ചു.
> വിക്കിഗ്രന്ഥശാല <http://ml.wikisource.org/wiki/>, വിക്കിനിഘണ്ടു<http://ml.wiktionary.org/wiki/>,
> വിക്കിപാഠശാല <http://ml.wikibooks.org/wiki/>, വിക്കിചൊല്ലുകൾ<http://ml.wikiquote.org/wiki/>എന്നിവയെ പരിചയപ്പെടുത്തി. ഒരു വിക്കിപീഡിയ താളിന്റെ ഏറ്റവും പ്രധാനപ്പെട്ട
> ടാബുകളായ ലേഖനം, സംവാദം, നാൾവഴി എന്നിവയേപ്പടി അദ്ദേഹം വിശദീകരിച്ചു.
> വിക്കിപീഡിയയിൽ തെറ്റായ വിവരങ്ങൾ ചേർക്കുന്നത് തടയുന്നതെങ്ങനെ, അക്കൌണ്ട്
> സൃഷ്ടിക്കുന്നതിന്റെ ആവശ്യകതയെന്ത് തുടങ്ങിയ നിരവധി ചോദ്യങ്ങൾ ശ്രോതാക്കൾ
> ഉന്നയിച്ചു.
> ലേഖനം എഴുതുന്നതും തിരുത്തുന്നതും
>
> വിക്കിതിരുത്തുന്നതെങ്ങനെയെന്നുള്ള ക്ലാസ് എ. ഹബീബ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Lic.habeeb>കൈകാര്യം ചെയ്തു. ചിറ്റൂർ
> തത്തമംഗലം മുനിസിപ്പാലിറ്റി<http://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B5%BC_%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82_%E0%B4%AE%E0%B5%81%E0%B4%A8%E0%B4%BF%E0%B4%B8%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF>എന്ന ലേഖനം സൃഷ്ടിച്ചുകൊണ്ടാണ് ലേഖന നിർമാണത്തേക്കുറിച്ചും അതിന്റെ
> ഘടനയേക്കുറിച്ചും അദ്ദേഹം വിവരിച്ചത്. കടുപ്പിച്ചെഴുത്ത്, ചരിച്ചെഴുത്ത്,
> തലക്കെട്ട് തുടങ്ങിയ പ്രാഥമിക ഫോർമാറ്റിങ്ങ് രീതികളേക്കുറിച്ചും ആന്തരിക, ബാഹ്യ
> കണ്ണികൾ, അവലംബം, ബുള്ളറ്റുകളും ക്രമനമ്പറും എന്നിവ ചേർക്കുന്ന വിധവും ഉദാഹരണ
> സഹിതം വ്യക്തമാക്കി. ഇതിനിടയിൽ ഷാൻ എന്ന അജ്ഞാത ഉപയോക്താവ് പ്രസ്തുത ലേഖനം
> തിരുത്തുകയും, ലേഖനത്തിൽ ചിറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ ചിത്രം
> ചേർക്കുകയും ചെയ്തത് സദസ്യരിൽ കൌതുകമുണർത്തി. കൂടാതെ, വിജ്ഞാനവ്യാപനതൽ‌പരരുടെ
> കൂട്ടായ്മയ്ക്ക് വഴിയൊരുക്കുന്ന ശക്തമായ മാധ്യമം എന്ന നിലയിൽ വിക്കിപീഡിയയുടെ
> കരുത്ത് ബോധ്യപ്പെടുത്താൻ ഈ സംഭവം സഹായിച്ചു. തുടർന്ന്, ചിത്രങ്ങൾ
> വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുന്ന രീതിയും അത് ലേഖനങ്ങളിൽ
> ഉപയോഗിക്കേണ്ടതെങ്ങനെയെന്നും ഉദാഹരണസഹിതം ഹബീബ് വിവരിച്ചു.
> ചോദ്യോത്തരവേള, സംശയങ്ങൾ
>
> വിക്കിപ്രവർത്തനത്തിന് ഫോണ്ടുകളുടേയും ബാഹ്യ ടൂളുകളുടേയും ആവശ്യകത,
> വിക്കിസംരംഭങ്ങളുടെ സാമ്പത്തികകാര്യം, വിക്കിപീഡിയ ലേഖനങ്ങളിൽ ഉപയോഗിക്കുന്ന
> ശൈലികൾ തുടങ്ങിയ വിഷയങ്ങളിൽ സ്രോതാക്കൾക്കുണ്ടായ സംശയങ്ങൾക്ക് വിക്കിപ്രവർത്തകർ
> മറുപടി നൽകി. ഒപ്പം, വിക്കിയെക്കുറിച്ചുള്ള പതിവുചോദ്യങ്ങൾ അടങ്ങിയ പുസ്തകം,
> വിക്കി തിരുത്തൽ സഹായി എന്നിവ സദസ്യർക്കിടയിൽ വിതരണം ചെയ്തു.
> നന്ദിപ്രകാശനം
>
> അഭിഷേക് ഉമ്മൻ ജേക്കബ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Abhishek_Jacob>നന്ദിപ്രകാശനം നടത്തി. ഉച്ചക്ക് 1.30-ഓടെ പഠനശിബിരം അവസാനിച്ചു.
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100727/41c1266b/attachment-0001.htm 


More information about the Wikiml-l mailing list