[Wikiml-l] Wiki Academy 24th July 2010, Palakkad

ViswaPrabha (വിശ്വപ്രഭ) viswaprabha at gmail.com
Sun Jul 11 18:37:44 UTC 2010


അനൂപ് പറഞ്ഞതിനോടു് ഞാനും പൂർണ്ണമായി യോജിക്കുന്നു. രാഷ്ട്രീയം മാത്രമല്ല,
സെക്സും ജാതിയും മതവും ചേർക്കണമെന്നു മാത്രം.

എതെങ്കിലും സംഘടനയ്ക്ക് വേണമെങ്കിൽ അവർക്കിഷ്ടമുള്ള ഏതു വാക്കും
കുത്തകയാക്കിയെടുക്കാമെന്നു് വരുത്തിത്തീർത്തതും നമ്മൾ, മലയാളത്തിന്റെ
തലതൊട്ടപ്പന്മാരൊക്കെത്തന്നെയല്ലേ?

കാലാകാലങ്ങളായി ഉപയോഗത്തിലിരുന്ന ഒരു വാക്കിനെ അതിന്റെ അർത്ഥഗാംഭീര്യവും
പ്രയുക്തതയും മനസ്സിലാക്കി, അനുയോജ്യമായ സന്ദർഭങ്ങളിലൊക്കെ ഉപയോഗിക്കാതിരുന്നു്
, ഒടുവിൽ ഏതെങ്കിലും സംഘടനയുടെ കോലായിലോ അടുക്കളയിലോ അടിമപ്പണിയെടുപ്പിക്കുന്ന
അവസ്ഥയിലെത്തിച്ച്, നാം വിലപിക്കുന്നു:വാക്കു കൊള്ളാം, പക്ഷേ അതു ‘മറ്റവർ’
(അല്ലെങ്കിൽ വേറൊരു ‘മറ്റവർ’) ഉപയോഗിച്ചുകൊണ്ടിരിക്കുന്നതല്ലേ!“

എത്ര വാക്കുകളാണിങ്ങനെ ഇപ്പോൾ സാധാരണ മലയാളിക്ക്, ‘അന്യം നിന്നു‘ പോയതു്!
മനസ്സു തുറന്നു്,  നിന്നെയൊന്നു സഖാവേ എന്നു വിളിക്കാൻ കഴിയാതെ എത്ര നാളിങ്ങനെ
ഞാൻ കാത്തിരിക്കും? അതിനു പകരം വിളിക്കാൻ ഞാൻ വേറൊരു വാക്കെവിടെനിന്നു
കൊണ്ടുവരും എന്റെ കൊമ്രെഡേ?

‘അക്കാഡമി’ വേണ്ട എന്നു പറയുന്നതിനും ശിബിരം വേണ്ട എന്നു പറയുന്നതിനും
മുന്നോട്ടുവെക്കുന്ന കാരണങ്ങൾ തമ്മിൽ അജഗജാന്തരമുണ്ടു്.

എന്തായാലും പാലക്കാട്ടെപ്പരിപാടിയ്ക്കു് പേരെന്തുവേണമെന്നു് തീരുമാനിക്കേണ്ടതു്
പഞ്ചായത്തിൽ തന്നെയാവാം. എഴുതിവന്നപ്പോൾ ഇതുകൂടി ഇവിടെ എഴുതേണ്ടിവന്നു
എന്നുമാത്രം.




2010/7/11 Anoop <anoop.ind at gmail.com>

> ഇങ്ങനെ ഓരോ വാക്കിലും, വാക്യത്തിലും, നിറത്തിനും,വസ്ത്രത്തിലും രാഷ്ട്രീയം
> കാണുന്നതാണ് മലയാളികളുടെ ശാപം. ശിബിരം എന്ന വാക്ക് സംഘപരിവാറുകാര്‍ക്ക് മാത്രമേ
> ഉപയോഗിക്കാന്‍ സാധിക്കൂ എന്ന് ഒരു മലയാളം അദ്ധ്യാപകന്‍ തന്നെ സ്ഥാപിക്കാന്‍
> ശ്രമിക്കുമ്പോള്‍ ലജ്ജ തോന്നുന്നു.
>
> വിക്കിപീഡിയയുടെ അടിസ്ഥാന നയം തന്നെ ഇവിടെയും അവതരിപ്പിക്കട്ടെ... വിക്കിപീഡിയ
> ഒന്നിനെയും വിവേചിച്ചു കാണുന്നില്ല!
>
> അനൂപ്
>
> 2010/7/11 MAHESH MANGALAT <maheshmangalat at gmail.com>
>
>> അക്കാദമി എന്ന വാക്കിനോടേ എനിക്ക് വിപ്രതിപത്തിയുള്ളൂ.
>> എന്റെ വിപ്രതിപത്തി തികച്ചും വ്യക്തിപരമായ കാര്യമാണ്. വിക്കി സമൂഹത്തിന് അത്
>> അവഗണിക്കാവുന്നതേയുള്ളൂ. അതിനെക്കുറിച്ച് ആലോചിക്കാമെങ്കില്‍ ആകാം എന്നു
>> മാത്രം.
>> തര്‍ക്കമാണ് കേരളത്തിന്റെ പ്രശ്നമെന്ന് പറഞ്ഞ് വേണോ പരിപാടികള്‍ നടത്താന്‍?
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> With Regards,
> Anoop P
> www.anoopp.in
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100711/89c551d7/attachment.htm 


More information about the Wikiml-l mailing list