[Wikiml-l] Wiki Academy - Text

Habeeb | ഹബീബ് lic.habeeb at gmail.com
Sat Jul 10 11:23:43 UTC 2010


ബസ്സിലും, ബ്ലോഗിലും ഉപയോഗിക്കുന്നതിനുള്ള സൌകര്യത്തിനായി, വിക്കി അക്കാഡമിയുടെ
നോട്ടീസിന്റെ ടെക്സ്റ്റ് താഴെ നൽകുന്നു. ഈ സന്ദേശം എലാവരിലും എത്തിക്കുവാൻ
അഭ്യർത്ഥിക്കുന്നു.* *-- ഹബീബ്**

*
*

*ഗവ. വിക്ടോറിയ കോളേജ് മലയാളം വിഭാഗത്തിന്റെ സഹകരണത്തോടെ*

*മലയാളം വിക്കിപീഡിയ*

*പഠനശിബിരം*
*മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവർക്കായി, പാലക്കാട്
ഗവ. വിക്ടോറിയ കോളേജിൽ വച്ച് ജൂലൈ 24 ശനിയാഴ്ച രാവിലെ 10 മുതൽ 1 മണി വരെ
വിക്കിപ്രവർത്തകരുടെ നേതൃത്വത്തിൽ പഠനശിബിരം നടത്തുന്നു.*

*എ**ല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂർണവുമായ വിജ്ഞാനകോശം സൃഷ്ടിക്കുക എന്ന
ലക്ഷ്യത്തോടെ 2001-ലാണ് വിക്കിപീഡിയ എന്ന സംരംഭം സ്ഥാപിതമായത്. വളരെ ചുരുങ്ങിയ
സമയം കൊണ്ട്‌**ക** ഇന്റർനെറ്റിലെ ഏറ്റവും ബൃഹത്തും ജനപ്രിയവുമായ വിജ്ഞാനകോശമായി
വിക്കിപീഡിയ മാറി. 2002 ഡിസംബറിലാണ് മലയാളം വിക്കിപീഡിയയുടെ ആരംഭം. വിവിധ
വിഷയങ്ങളിലായി 13,000-ലധികം ലേഖനങ്ങൾ നിലവിൽ മലയാളം വിക്കിപീഡിയയിലുണ്ട്. *

*       കേരളത്തിൽ വിക്കിപീഡിയ ഉപയോഗിക്കുന്നവർ ധാരാളമുണ്ടെങ്കിലും അതിന്റെ
മലയാളം പതിപ്പിനെക്കുറിച്ചറിയുന്നവർ വിരളമാണ്. ** **മലയാളം വിക്കി സംരംഭങ്ങളെ
പരിചയപ്പെടുത്തുകയും താല്പര്യമുള്ളവരെ വിക്കി പ്രവർത്തനങ്ങളിൽ
പങ്കാളികളാക്കുകയുമാണ്  പഠനശിബിരത്തിന്റെ ലക്ഷ്യം. *
*       വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ മുതലായവയെ
പരിചയപ്പെടുത്തുന്നതിനൊപ്പം, വിക്കിപീഡിയയിലെ ലേഖനമെഴുത്ത്, മലയാളം ടൈപ്പിങ്ങ്
തുടങ്ങിയവയെക്കുറിച്ചുള്ള അവതരണങ്ങളും പഠനശിബിരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മലയാള ഭാഷാ സ്നേഹികളും വിജ്ഞാന വ്യാപന തല്പരരുമായ ഏവരേയും ഈ പരിപാടിയിലേക്ക്
ക്ഷണിച്ചുകൊള്ളുന്നു.*

 *പങ്കെടുക്കാനാഗ്രഹിക്കുന്നവർ mlwikiacademy at gmail.com എന്ന ഇ-മെയിൽ
വിലാസത്തിൽ പേര് റജിസ്റ്റർ ചെയ്യുക.
*
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100710/c2cfaf4e/attachment.htm 


More information about the Wikiml-l mailing list