ബസ്സിലും, ബ്ലോഗിലും ഉപയോഗിക്കുന്നതിനുള്ള സൌകര്യത്തിനായി, വിക്കി അക്കാഡമിയുടെ നോട്ടീസിന്റെ ടെക്സ്റ്റ് താഴെ നൽകുന്നു. ഈ സന്ദേശം എലാവരിലും എത്തിക്കുവാൻ അഭ്യർത്ഥിക്കുന്നു. -- ഹബീബ്

ഗവ. വിക്ടോറിയ
കോളേജ് മലയാളം വിഭാഗത്തിന്റെ
സഹകരണത്തോടെ

മലയാളം വിക്കിപീഡിയ

പഠനശിബിരം

മലയാളം
വിക്കി സംരംഭങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവർക്കായി, പാലക്കാട്
ഗവ. വിക്ടോറിയ കോളേജിൽ വച്ച് ജൂലൈ 24 ശനിയാഴ്ച രാവിലെ 10 മുതൽ 1 മണി വരെ
വിക്കിപ്രവർത്തകരുടെ
നേതൃത്വത്തിൽ പഠനശിബിരം നടത്തുന്നു.

എല്ലാ ഭാഷകളിലും സ്വതന്ത്രവും
സമ്പൂർണവുമായ വിജ്ഞാനകോശം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ
2001-ലാണ് വിക്കിപീഡിയ എന്ന സംരംഭം സ്ഥാപിതമായത്. വളരെ ചുരുങ്ങിയ സമയം
കൊണ്ട്ക
ഇന്റർനെറ്റിലെ ഏറ്റവും ബൃഹത്തും ജനപ്രിയവുമായ
വിജ്ഞാനകോശമായി വിക്കിപീഡിയ മാറി. 2002 ഡിസംബറിലാണ് മലയാളം വിക്കിപീഡിയയുടെ
ആരംഭം.
വിവിധ വിഷയങ്ങളിലായി 13,000-ലധികം ലേഖനങ്ങൾ നിലവിൽ മലയാളം
വിക്കിപീഡിയയിലുണ്ട്.

കേരളത്തിൽ വിക്കിപീഡിയ
ഉപയോഗിക്കുന്നവർ ധാരാളമുണ്ടെങ്കിലും
അതിന്റെ മലയാളം പതിപ്പിനെക്കുറിച്ചറിയുന്നവർ വിരളമാണ്.  മലയാളം വിക്കി സംരംഭങ്ങളെ
പരിചയപ്പെടുത്തുകയും
താല്പര്യമുള്ളവരെ വിക്കി പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയുമാണ് പഠനശിബിരത്തിന്റെ
ലക്ഷ്യം.

വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ
മുതലായവയെ പരിചയപ്പെടുത്തുന്നതിനൊപ്പം, വിക്കിപീഡിയയിലെ ലേഖനമെഴുത്ത്,
മലയാളം ടൈപ്പിങ്ങ്
തുടങ്ങിയവയെക്കുറിച്ചുള്ള അവതരണങ്ങളും പഠനശിബിരത്തിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാള
ഭാഷാ സ്നേഹികളും വിജ്ഞാന വ്യാപന തല്പരരുമായ ഏവരേയും ഈ പരിപാടിയിലേക്ക്
ക്ഷണിച്ചുകൊള്ളുന്നു.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ
mlwikiacademy@gmail.com
എന്ന ഇ-മെയിൽ
വിലാസത്തിൽ പേര് റജിസ്റ്റർ ചെയ്യുക.