[Wikiml-l] 9000 ലേഖനങ്ങള്‍!!!
Sreejith K.
sreejithk2000 at gmail.com
Wed Mar 4 17:53:36 UTC 2009
You spoke my mind. Thanks Manjith.
2009/3/4 MANJITH JOSEPH <manjithkaini at gmail.com>
> മഹാന്മാരെപ്പറ്റി മഹാന്മാര്‍ ലേഖനങ്ങളെഴുതുന്നത് പരമ്പരാഗത
> വിജ്ഞാനകോശങ്ങളിലാണ്. വിക്കിപീഡിയയിലല്ല. ആര്‍ക്കും ലേഖനങ്ങളെഴുതാം എന്ന്
> പൂമുഖത്തില്‍ എഴുതിവച്ചിരിക്കുന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാക്കുകയാണു
> വേണ്ടത്. വിക്കിയിലെ പതിനായിരം ലേഖനങ്ങളില്‍ അയ്യായിരമല്ല അതിലേറെയും
> സിനിമാക്കാരേപ്പറ്റിയാണെങ്കിലും പരിഭ്രമിക്കേണ്ടകാര്യമില്ല. സിനിമാവിഷയങ്ങളില്‍
> താല്പര്യമുളളവര്‍ ലേഖനങ്ങള്‍ കൂടുതലായെഴുന്നു മറ്റുള്ളവര്‍ അതു ചെയ്യുന്നില്ല
> എന്നല്ലേ അതു വ്യക്തമാക്കുന്നുള്ളൂ. സിനിമാക്കാരേപറ്റി ലേഖനങ്ങള്‍ വന്നാല്‍
> വിക്കിയുടെ നിലവാരമിടിയും എന്നുള്ള പല്ലവിയില്‍ വലിയ അര്‍ഥമില്ല. ഈ പല്ലവിയുടെ
> ചുവടുപിടിച്ച് സിനിമാ ലേഖനങ്ങളെഴുതുന്നവരോട് അവജ്ഞയോടെ പെരുമാറുന്നതാണ്
> യഥാര്‍ത്ഥത്തില്‍ വലിയ തെറ്റ്. ഇംഗ്ലീഷ് പീഡിയയില്‍ ഇന്ത്യയില്‍ നിന്നള്ള
> പ്രമുഖ യൂസര്‍ ബദാനി സ്വന്തം അച്ഛനെപ്പറ്റി എഴുതിയാണ് തുടക്കമിട്ടത്.
> അവിടുന്നദ്ദേഹം വളര്‍ന്നു; ഒന്നാന്തരമൊരു കോണ്ടിബ്യൂട്ടറായി. നിസാരമെന്നു
> തോന്നിയേക്കാവുന്ന ലേഖനങ്ങള്‍ എഴുതി തുടക്കമിടുന്ന ലേഖകരെ വളരാന്‍
> പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്. സിനിമാ ലേഖനങ്ങളുടെ പേരില്‍ പരിതപിക്കുന്ന
> പലരും ഇപ്പോഴും പണ്ടു തുടങ്ങിയ സ്വന്തബന്ധ ലേഖനങ്ങളില്‍
> കറങ്ങിക്കിടക്കുകയാണെന്നതു വേറേ കാര്യം.
>
> വിക്കിയില്‍ നോട്ടബിലിറ്റി നിശ്ചയിക്കുന്നത് വിദ്യഭ്യാസ യോഗ്യത
> നോക്കിയല്ലല്ലോ. സിനിമാ താരങ്ങള്‍ അവരുടെ പ്രഫഷന്റെ സ്വഭാവംകൊണ്ടു തന്നെ
> നോട്ടബിളാണ്. എല്ലാക്കാലത്തും. എന്നിരുന്നാലും വിക്കിയില്‍ പിറക്കുന്ന സിനിമാ
> ലേഖനങ്ങള്‍ക്ക് വ്യക്തമായ അവലംബങ്ങള്‍ നല്‍കുന്നതില്‍ കുറച്ചു കൂടി
> ശ്രദ്ധകാട്ടണം എന്നുമാത്രം പറഞ്ഞുകൊള്ളട്ടെ.
>
> കുറേ മഹാന്മാര്‍ക്കു തുട്ടും നല്‍കി എഴുതാനിരുത്തിയാല്‍ മലയാളം വിക്കിയില്‍
> ഒരുപക്ഷേ മഹാന്മാരേപ്പറ്റി പതിനായിരത്തൊന്നു ലേഖനങ്ങള്‍
> പിറന്നേക്കും(കൂട്ടത്തില്‍ അവരവരുടെ സ്വന്തക്കാരും കാണും കേട്ടോ). പക്ഷേ
> വിക്കിപീഡീയ എന്ന മൂവ്‌മെന്റിന്റെ അര്‍ത്ഥവും സന്ദേശവും അതല്ലല്ലോ.
>
> മലയാളം വിക്കി പതിനായിരം കടക്കുമ്പോള്‍ ലേഖനങ്ങളില്‍ ഒന്‍പതിനായിരവും
> സിനിമാക്കാരേപ്പറ്റിയാണെങ്കിലും ഈ യൂസര്‍ അവിടെ സന്തോഷിക്കാനും ചെറിയ
> തിരുത്തലുകള്‍ നടത്താനും പങ്കാളിയാകാനുമുണ്ടാകും.
>
>
> On Wed, Mar 4, 2009 at 12:17 AM, Jigesh Pallissery <jigeshpk at gmail.com>wrote:
>
>> By saying, nothing going to come out. Peoples need to be clear with the
>> thing what they are writing then only the quality and other thing will come
>> out. There are a lot things missing at ml wiki , very ordinary things that
>> unknown to the people. we need to bring that to wikipedia then only this
>> will be in more. Because most senior writers in wiki simply wasting time for
>> arguments, if they concentrate on new subjects , ml.wiki will be grow than
>> this. I am sorry to say this !! :) Please take this comment as friendly.
>>
>> *Jigesh*
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikipedia projects
>> Wikiml-l at lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Manjith Kainickara
> http://manjith.com/
> http://flickr.com/photos/manjithkaini/
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikipedia projects
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20090304/bffc2c95/attachment.htm
More information about the Wikiml-l
mailing list