You spoke my mind. Thanks Manjith.
മഹാന്മാരെപ്പറ്റി മഹാന്മാര്‍ ലേഖനങ്ങളെഴുതുന്നത് പരമ്പരാഗത വിജ്ഞാനകോശങ്ങളിലാണ്. വിക്കിപീഡിയയിലല്ല. ആര്‍ക്കും ലേഖനങ്ങളെഴുതാം എന്ന് പൂമുഖത്തില്‍ എഴുതിവച്ചിരിക്കുന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാക്കുകയാണു വേണ്ടത്. വിക്കിയിലെ പതിനായിരം ലേഖനങ്ങളില്‍ അയ്യായിരമല്ല അതിലേറെയും സിനിമാക്കാരേപ്പറ്റിയാണെങ്കിലും പരിഭ്രമിക്കേണ്ടകാര്യമില്ല. സിനിമാവിഷയങ്ങളില്‍ താല്പര്യമുളളവര്‍ ലേഖനങ്ങള്‍ കൂടുതലായെഴുന്നു മറ്റുള്ളവര്‍ അതു ചെയ്യുന്നില്ല എന്നല്ലേ അതു വ്യക്തമാക്കുന്നുള്ളൂ. സിനിമാക്കാരേപറ്റി ലേഖനങ്ങള്‍ വന്നാല്‍ വിക്കിയുടെ നിലവാരമിടിയും എന്നുള്ള പല്ലവിയില്‍ വലിയ അര്‍ഥമില്ല. ഈ പല്ലവിയുടെ ചുവടുപിടിച്ച് സിനിമാ ലേഖനങ്ങളെഴുതുന്നവരോട് അവജ്ഞയോടെ പെരുമാറുന്നതാണ്‌ യഥാര്‍ത്ഥത്തില്‍ വലിയ തെറ്റ്. ഇംഗ്ലീഷ് പീഡിയയില്‍  ഇന്ത്യയില്‍ നിന്നള്ള പ്രമുഖ യൂസര്‍ ബദാനി സ്വന്തം അച്ഛനെപ്പറ്റി എഴുതിയാണ്‌ തുടക്കമിട്ടത്. അവിടുന്നദ്ദേഹം വളര്‍ന്നു; ഒന്നാന്തരമൊരു കോണ്ടിബ്യൂട്ടറായി. നിസാരമെന്നു തോന്നിയേക്കാവുന്ന ലേഖനങ്ങള്‍ എഴുതി തുടക്കമിടുന്ന ലേഖകരെ വളരാന്‍ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടത്. സിനിമാ ലേഖനങ്ങളുടെ പേരില്‍ പരിതപിക്കുന്ന പലരും ഇപ്പോഴും പണ്ടു തുടങ്ങിയ സ്വന്തബന്ധ ലേഖനങ്ങളില്‍ കറങ്ങിക്കിടക്കുകയാണെന്നതു വേറേ കാര്യം.
വിക്കിയില്‍ നോട്ടബിലിറ്റി നിശ്ചയിക്കുന്നത് വിദ്യഭ്യാസ യോഗ്യത നോക്കിയല്ലല്ലോ. സിനിമാ താരങ്ങള്‍ അവരുടെ പ്രഫഷന്റെ സ്വഭാവംകൊണ്ടു തന്നെ നോട്ടബിളാണ്‌. എല്ലാക്കാലത്തും. എന്നിരുന്നാലും വിക്കിയില്‍ പിറക്കുന്ന സിനിമാ ലേഖനങ്ങള്‍ക്ക് വ്യക്തമായ അവലംബങ്ങള്‍ നല്‍കുന്നതില്‍ കുറച്ചു കൂടി ശ്രദ്ധകാട്ടണം എന്നുമാത്രം പറഞ്ഞുകൊള്ളട്ടെ.
കുറേ മഹാന്മാര്‍ക്കു തുട്ടും നല്‍കി എഴുതാനിരുത്തിയാല്‍ മലയാളം വിക്കിയില്‍ ഒരുപക്ഷേ മഹാന്മാരേപ്പറ്റി പതിനായിരത്തൊന്നു ലേഖനങ്ങള്‍ പിറന്നേക്കും(കൂട്ടത്തില്‍ അവരവരുടെ സ്വന്തക്കാരും കാണും കേട്ടോ). പക്ഷേ വിക്കിപീഡീയ എന്ന മൂവ്‌മെന്റിന്റെ അര്‍ത്ഥവും സന്ദേശവും അതല്ലല്ലോ.
മലയാളം വിക്കി പതിനായിരം കടക്കുമ്പോള്‍ ലേഖനങ്ങളില്‍ ഒന്‍പതിനായിരവും സിനിമാക്കാരേപ്പറ്റിയാണെങ്കിലും ഈ യൂസര്‍ അവിടെ സന്തോഷിക്കാനും ചെറിയ തിരുത്തലുകള്‍ നടത്താനും പങ്കാളിയാകാനുമുണ്ടാകും.
By saying, nothing going to come out. Peoples need to be clear with the thing what they are writing then only the quality and other thing will come out. There are a lot things missing at ml wiki , very ordinary things that unknown to the people. we need to bring that to wikipedia then only this will be in more. Because most senior writers in wiki simply wasting time for arguments, if they concentrate on new subjects , ml.wiki will be grow than this. I am sorry to say this !! :) Please take this comment as friendly.
Jigesh
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
Manjith Kainickara
http://manjith.com/
http://flickr.com/photos/manjithkaini/
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l