[Wikiml-l] മലയാളം വിക്കിപീഡിയ-സ്ഥിതി വിവരക്കണക്കുകള്‍-ഓഗസ്റ്റ് 2008

Shiju Alex shijualexonline at gmail.com
Mon Sep 1 06:49:14 UTC 2008


 മലയാളം വിക്കിപീഡിയ ഉപയോക്താവായ ജെക്കബ് ജോസ് കഴിഞ്ഞ ഒന്നര വര്‍ഷമായി
സ്ഥിരമായി വിക്കിപീഡിയയില്‍ പരിപാലിച്ചു കൊണ്ടിരിക്കുന്ന സ്ഥിതി
വിവരക്കണക്കുകളുടെ ഒരു പട്ടികയാണിതു.


2008 ഓഗസ്റ്റ് മാസം അവസാനിച്ചപ്പോള്‍ വിക്കിപീഡിയയിലെ സ്ഥിതി വിവരക്കണക്കുകള്‍
താഴെ പറയുന്നവ ആണു.

   - 2008 ഓഗസ്റ്റ് മാസം മലയാളം വിക്കിപീഡിയയില്‍ 342 താളുകള്‍
   കൂട്ടിച്ചേര്‍ക്കപ്പെട്ടു. വിക്കിയില്‍ ഓഗസ്റ്റ് 31-ഓടുകൂടി ഏതാണ്ട്
*7422*താളുകള്‍ ഉണ്ട്.
   - പേജ് ഡെപ്ത് 117ല്‍ നിന്ന് 119 ആയി വര്‍ധിച്ചു. *2008 ഓഗസ്റ്റ്* മാസം പേജ്
   ഡെപ്ത്ത് ക്രൈറ്റീരിയയെ സംബന്ധിച്ചിടത്തോളം മലയാളം വിക്കിപീഡിയയ്ക്കു ഒരു
   സുപ്രധാനനേട്ടം ഉണ്ടായ മാസമായിരുന്നു. ഇപ്പോള്‍ പേജ് ഡെപ്ത്ത് ക്രൈറ്റീരിയയില്‍
   ലോകത്തിലെ എല്ലാ സജീവ വിക്കിപീഡിയകളിലും വച്ച് മൂന്നാം സ്ഥാനത്താണു ഇപ്പോള്‍
   മലയാളം വിക്കിപീഡിയ. പേജ് ഡെപ്ത്ത് 376 ഉള്ള ഇംഗ്ലീഷ് ആണു ഒന്നാം സ്ഥാനത്ത്.
   രണ്ടാം സ്ഥാനത്തുള്ള ഹീബ്രുവിക്കിയുടെ പേജ് ഡെപ്ത്ത് 165 ആണു. അതിനു ശെഷം 119
   എന്ന പേജ് ഡെപ്ത്തുമായി മലയാളം നിലകൊള്ളുന്നു. (മലയാളം കഴിഞ്ഞാല്‍ പേജ്
   ഡെപ്ത്ത് കൂടുതലുള്ള വിക്കി ബംഗാളിയാണു. അതിന്റെ ഡെപ്ത്ത് 44 ആണു.)

മറ്റ് അപ്‌ഡേറ്റ്സ്

   - ഇതു വരെയുള്ള എഡിറ്റുകളുടെ എണ്ണം: *231104*
   - ഇതു വരെ വിക്കിയില്‍ അം‌ഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: *6565*
   - ഇതുവരെ വിക്കിയില്‍ അപ്‌ലൊഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം: *5000*

ഇത്രയും നാള്‍, *ലേഖനങ്ങളുടെ എണ്ണം*, *പേജ് ഡെപ്ത്ത്* എന്നീ ക്രൈറ്റീരിയകള്‍
മാത്രമാണു മാസാമാസം നിരീക്ഷിച്ചു കൊണ്ടിരുന്നത്. ഇനി മുതല്‍ ഓരോ
മാസത്തേയും *എഡിറ്റുകളുടെ
എണ്ണം*, *പുതുതായി അംഗത്വം എടുത്ത ഉപയോക്താക്കളുടെ എണ്ണം*, *അപ്‌ലോഡ് ചെയ്ത
ചിത്രങ്ങളുടെ എണ്ണം* എന്നിവ കൂടി പരിഗണിക്കുന്നതു നന്നായിരിക്കും എന്നു
തോന്നുന്നു.

 *2009 ഓഗസ്റ്റില്‍ പ്രതീക്ഷിക്കപ്പെട്ട താളുകളും യഥാര്‍ത്ഥ്യവും:*

   *കഴിഞ്ഞ **3** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍***
 *കഴിഞ്ഞ **6** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍***
 *കഴിഞ്ഞ **9** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍***
 *കഴിഞ്ഞ **12** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍***
 *കഴിഞ്ഞ **18** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നിരുന്നെങ്കില്‍***
 *യഥാര്‍ത്ഥം***
 7443
 7301
 7286
 7376
 7475
 7422

*നവീകരിച്ച forecast*
**
   * *
 *കഴിഞ്ഞ **3** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍***
 *കഴിഞ്ഞ **6** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍***
 *കഴിഞ്ഞ **9** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍***
 *കഴിഞ്ഞ **12** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍***
 *കഴിഞ്ഞ **18** മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്‍ന്നാല്‍***
 സെപ്റ്റംബര്‍ 2008
 7716
 7694
 7596
 7625
 7786
 ഒക്ടോബര്‍ 2008
 8042
 8035
 7864
 7888
 8112
 നവംബര്‍ 2008
 8347
 8357
 8164
 8155
 8419
 ഡിസംബര്‍ 2008
 8666
 8654
 8468
 8422
 8697
 ജനുവരി 2009
 8975
 8975
 8763
 8694
 8975
 ഫെബ്രുവരി 2009
 9291
 9286
 9038
 8988
 9245
 മാര്‍ച്ച് 2009
 9602
 9608
 9297
 9281
 9516
 ഏപ്രില്‍ 2009
 9917
 9917
 9576
 9565
 9810
 മേയ് 2009
 10229
 10230
 9854
 9833
 10109
 ജൂണ്‍ 2009
 10543
 10548
 10153
 10089
 10410
 ജൂലൈ 2009
 10856
 10861
 10434
 10362
 10716
 ഓഗസ്റ്റ് 2009
 11169
 11176
 10710
 10634
 11036
 സെപ്റ്റംബര്‍ 2009
 11482
 11489
 10985
 10921
 11352

ഈ പ്രവചനം അനുസരിച്ച് 2009 ഏപ്രില്‍ - മെയ് മാസത്തോടെ മലയാളം വിക്കിപീഡിയ
10,000 ലേഖനം എന്ന കടമ്പ പിന്നിടും എന്നാണു കാണിക്കുന്നത്. കൂടുതല്‍
ഉപയോക്താക്കള്‍ വരികയും, കൂടുതല്‍ വിഷയങ്ങളില്‍ ലേഖനം എഴുതപ്പെടുകയും ചെയ്താല്‍
2009 മാര്‍ച്ചോടു കൂടി തന്നെ നമുക്കു 10,000 തികയ്ക്കാം എന്നു തോന്നുന്നു.

പക്ഷെ എണ്ണം തികയ്ക്കാന്‍ വേണ്ടി ലേഖനങ്ങളുടെ എണ്ണം കൂട്ടുക എന്ന തെലുഗ്,
ബംഗാളി വിക്കിപീഡിയ ശൈലി നമ്മള്‍ പിന്തുടരുത് എന്ന ആഗ്രഹവും ഉണ്ട്. പക്ഷെ അതിനു
കൂടുതല്‍ ഉപയോക്താക്കള്‍ വിക്കിയില്‍ വന്നെ പറ്റൂ. നിലവില്‍ വിക്കിയില്‍
സജീവമായവര്‍ക്കു കൈവെക്കാവുന്ന വിഷയങ്ങള്‍ക്കു പരിമിതി ഉണ്ട്. കൂടുതല്‍ ആളുകള്‍
ഒരു ലേഖനത്തില്‍ തിരുത്തല്‍ നടത്തുമ്പോള്‍ ലേഖനം കൂടുതല്‍ നന്നാവുന്നു
എന്നണല്ലോ വിക്കിപീഡിയയുടെ അടിസ്ഥാനനയം തന്നെ.

സസ്നെഹം
ഷിജു അലക്സ്
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080901/0b411a31/attachment-0001.htm 


More information about the Wikiml-l mailing list