[Wikiml-l] തമിഴ് വിക്കിപീഡിയയും മലയാളം വിക്കിപീഡിയയും
Babu raj
baburajpm at gmail.com
Thu Aug 21 07:37:10 UTC 2008
പ്രിയ ഷിജു,
ഇതു തീർച്ചയായും പോസ്റ്റായി തന്നെ ഇടണം.
ഷിജു തന്നെ ചെയ്യുൻന്താണ് ഉചിതം. ഷിജുവിനു ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അനൂപിനോടു
പറയൂ.. അനൂപ് വിക്കിക്കുവേണ്ടി ഒരു ബ്ലോഗ് തുറന്നിട്ടില്ലെ...
സ്നേഹത്തോടെ,
ബാബു
2008/8/21 Shiju Alex <shijualexonline at gmail.com>
> തമിഴ് വിക്കിപീഡിയ ആഗസ്റ്റ് 17നു 15,000 ലേഖനം എന്ന നാഴികക്കല്ല്
> പിന്നിട്ടു. ഈ സമയത്തു അവര്‍ അതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുകയുണ്ടായി.
> ചര്‍ച്ചയില്‍ അഭിപ്രായം പ്രകടിപ്പിച്ച് 2 ഉപയോക്താക്കളുടെ അഭിപ്രായവും
> അതിന്റെ ഏകദേശ മലയാള പരിഭാഷയും ഇവിടെ പൊസ്റ്റുന്നു. മലയാളം വിക്കിയെ
> അവരുടെ സംവാദങ്ങളില്‍ പരാമര്‍ശിക്കുന്ന കാര്യം ആയതു കൊണ്ട് ഈ വാര്‍ത്ത
> മലയാളം വിക്കിയുടെ നിലവാരത്തെകുറിച്ചും ഇനിയുള്ള വളര്‍ച്ച
> എങ്ങയെയായിരിക്കണം എന്നും ചിന്തിക്കുവാന്‍ നമ്മളെ പ്രേരിപ്പിക്കട്ടെ.
>
> '''തമിഴ് വിക്കിയില്‍ നടന്ന സംവാദം'''
>
> 5,000 கட்டுரைகளை எட்ட இருக்கின்றோம்
>
> ഒറിജിനല്‍ ഇവിടെ കാണാം:
>
> http://ta.wikipedia.org/wiki/%E0%AE%B5%E0%AE%BF%E0%AE%95%E0%AF%8D%E0%AE%95%E0%AE%BF%E0%AE%AA%E0%AF%8D%E0%AE%AA%E0%AF%80%E0%AE%9F%E0%AE%BF%E0%AE%AF%E0%AE%BE:%E0%AE%86%E0%AE%B2%E0%AE%AE%E0%AE%B0%E0%AE%A4%E0%AF%8D%E0%AE%A4%E0%AE%9F%E0%AE%BF
>
> '''അതിന്റെ ഏകദേശ മലയാള പരിഭാഷ'''
>
> 2007 നവമ്പര്‍ 7ന് തമിഴ് വിക്കിയില്‍ 12000 ലേഖനങ്ങള്‍ ഉണ്ടായിരുന്നത്
> ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ അത് 15000 ആയി വര്‍ദ്ധിച്ചേക്കാം .
> എന്നാലും ഇക്കാര്യത്തില്‍ നമ്മുടെ വളര്‍ച്ച സാവധാനത്തിലാണെന്ന് പറയാതെ
> വയ്യ . തമിഴ് വിക്കിയില്‍ എഴുത്ത് നിര്‍ത്തി പോകുന്നവരേക്കാളും പുതിയ
> എഴുത്തുകാരെ ആകര്‍ഷിക്കാനും , അങ്ങനെ കടന്നുവരുന്നവരെക്കൊണ്ട്
> പരമാവധി എഴുതുന്ന ലേഖനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും
> ശ്രമിക്കേണ്ടതുണ്ട് . മലയാളം വിക്കിയില്‍ ഏതാണ്ട് അമ്പതോളം
> ലേഖനങ്ങള്‍ പ്രത്യേക ലേഖനങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട് . കൂടാതെ
> അവയെല്ലാം 80 - 100 കിലോ ബൈറ്റ് അളവില്‍ നീണ്ട ലേഖനങ്ങളായും കാണുന്നു.
> ഉള്ളടക്കങ്ങളുടെ സവിശേഷ പ്രാധാന്യം മനസ്സിലാക്കാന്‍ കഴിഞ്ഞെങ്കിലും
> എഴുത്തിന്റെ ശൈലിയുടെ പ്രത്യേകത എന്തെന്ന് മനസ്സിലായിട്ടില്ല. പൊതുവെ
> പറഞ്ഞാല്‍ മലയാളവും സമീപകാലമായി ഹിന്ദിയും നല്ല നിലയില്‍ മുന്നേറി
> വരുന്നത് കാണാന്‍ കഴിയും. ഇത് വരെയും തമിഴ് വിക്കിയുടെ വളര്‍ച്ച
> അഭിമാനാര്‍ഹമാണ് . തങ്ങളുടേതായ സംഭാവന നല്‍കി ഇതിനെ പോഷിപ്പിച്ച
> എല്ലാവര്‍ക്കും അഭിമാനിക്കാന്‍ വകയുണ്ട് . അടുത്ത വര്‍ഷം 50 kb ഉള്ള
> 100ഓളം പ്രത്യേക ലേഖനങ്ങളടക്കം 7,000 മോ കഴിയുമെങ്കില്‍ 10,000 മോ
> ആയി ലേഖനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് എനിക്കാഗ്രഹമുണ്ട് .
> --செல்வா 15:02, 16 ஆகஸ்ட் 2008 (UTC)
>
>
> ശെല്‍വ പറഞ്ഞത് ശരിയാണ് . തമിഴ് വിക്കിപീഡിയ തുടങ്ങിയിട്ട് ഇപ്പോള്‍
> അഞ്ച് വര്‍ഷങ്ങള്‍ ആയി . ലേഖനങ്ങളുടെ എണ്ണം പതിനഞ്ചായിരത്തോടടുക്കുന്നു .
> അതായത് വര്‍ഷത്തില്‍ ശരാശരി മൂവായിരം ലേഖനങ്ങള്‍ . കഴിഞ്ഞ നവമ്പര്‍
> മുതല്‍ ഇന്ന് വരെ പത്ത് മാസത്തില്‍ എഴുതപ്പെട്ട മൂവായിരം ലേഖനങ്ങള്‍
> ശരാശരിയിലും കൂടുതലാണെങ്കിലും നാം പ്രാപിക്കേണ്ടിയിരുന്ന പുരോഗതി
> കണക്കിലെടുക്കുമ്പോള്‍ വേഗത പോര എന്ന് പറയേണ്ടി വരും . ശെല്‍വ
> ചൂണ്ടിക്കാട്ടിയത് പോലെ മലയാളം വിക്കി പല തുറകളില്‍ വളരെ നന്നായി
> മുന്നേറി വരുന്നു . ഗണ്യമായ അളവില്‍ അവര്‍ നീണ്ട ലേഖനങ്ങള്‍ എഴുതി
> വരുന്നു . മലയാളം വിക്കിയില്‍ 'Depth' 117 ഉള്ളപ്പോള്‍ തമിഴിന്റെ
> depth വെറും 20 മാത്രമാണ് . ഇത് മലയാളം വിക്കിയില്‍ സംഭാവന
> നല്‍കുന്നവരുടെ ആര്‍ജ്ജവത്തെയാണോ കാണിക്കുന്നത് എന്നെനിക്കറിയില്ല .
> ഏതായാലും വരും വര്‍ഷങ്ങളില്‍ തമിഴ് വിക്കിയില്‍ ലേഖനങ്ങളുടെ
> സൃഷ്ടിപരമായ വേഗത വര്‍ദ്ധിപ്പിച്ചേ മതിയാവൂ --.மயூரநாதன் 16:09, 16
> ஆகஸ்ட் 2008 (UTC)
> ----
>
> ഏതൊക്കെ പരാമീറ്റര്‍ വച്ച് അളന്നാലും മറ്റ് ഏതൊരു ഇന്ത്യന്‍
> ഭാഷാവിക്കിയേക്കാള്‍ വളരെ ഉയരെയാണു ഗുണനിലവാരത്തിന്റെ കാര്യത്തില്‍
> നമ്മുടെ സ്ഥാനം. ആ ഗുണനിലവാരം തന്നെയാണു മലയാളം വിക്കിയെക്കുറിച്ച്
> പരാമര്‍ശിക്കുവാന്‍ തമിഴ് വിക്കിക്കാരെ ഇപ്പോള്‍ പ്രേരിപ്പിച്ചതു.
>
> വിക്കിയിലെ ആക്ടിവ്സം അളക്കുന്ന പരാമീറ്റര്‍ ആയ '''പേജ് ഡെപ്ത്ത്''' അതു
> കൊണ്ടാണു മലയാളം വിക്കിക്കു ഏറ്റവും കൂടുതല്‍ ഉയര്‍ന്നു നില്‍ക്കുന്നതും
> അതു അവിടെ പ്രത്യേക പരാമര്‍ശവിഷയമായതും. പേജ് ഡെപ്ത്തിന്റെ
> കാര്യത്തില്‍നമുക്കു അഭിമാനം കൊള്ളാന്‍ ഒരു അപ്‌ഡേറ്റ് കൂടി. ലോകത്തുള്ള
> എല്ലാ ഭാഷകളിലേയും സജീവമായ വിക്കിപീഡിയകള്‍ (കുറഞ്ഞതു 1000ലേഖനം എങ്കിലും
> ഉള്ള വിക്കിപീഡിയകള്‍) എടുത്താല്‍ മൂന്നാം സ്ഥാനമാണു നമ്മുടെ ഭാഷയ്ക്കു.
> അതായതു ഇംഗ്ലീഷും, ഹീബ്രു ഭാഷയും കഴിഞ്ഞാാല്‍ ഏറ്റവും അധികം പേജ്
> ഡെപ്ത്ത് ഉള്ള വിക്കിപീഡിയ മലയാളം വിക്കിപീഡിയ. അതിനു പുറമേ:
>
> *ഏറ്റവും അധികം ആക്ടീവ് യൂസേര്‍സ് ഉള്ള ഇന്ത്യന്‍ വിക്കിപീഡിയ (ഈ അടുത്ത്
> വരെ ഏറ്റവും അധികം രെജിസ്റ്റേറ്ഡ് യൂസേര്‍സും നമ്മുടെ
> വിക്കിയിലായിരുന്നു)
> *ഒരു ലെഖനത്തില്‍ ഏറ്റവും അധികം എഡിറ്റ് നടക്കുന്ന ഇന്ത്യന്‍ വിക്കിപീഡിയ
> *ഏറ്റവും അധികം ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ വിക്കിപീഡിയ
> *100 ബൈറ്റ്സു മേല്‍ വലിപ്പം ഉള്ള 50നു മേല്‍ ലേഖനം ഉള്ള ഏക ഇന്ത്യന്‍
> വിക്കിപീഡിയ
>
> ഇങ്നഗ്നെ നമുക്കു അഭിമാനിക്കാവുന്ന നിരവധി പ്രത്യേകതകള്‍ നമ്മുടെ മലയാളം
> ഭാഷയിലെ ഈ കൊച്ചു വിക്കിക്കു ഉണ്ട്.
>
> ഇത്തരുണത്തില്‍ എനിക്കു ഒന്നേ പറയാനുള്ളൂ. ലേഖനത്തിന്റെ എണ്ണത്തിന്റെ
> കാര്യത്തില്‍ നമുക്കു ഒരു വിക്കിപീഡിയയോടും മത്സരിക്കെണ്ട കാര്യമില്ല. ആ
> മത്സരം അര്‍ത്ഥശൂന്യവുമാണു. നമ്മള്‍ എഴുതുന്നതൊക്കെ വായിക്കപ്പെടണം
> എന്നും, അതു ആളുകള്‍ക്ക് ശരിക്കും ഒരു വിജ്ഞാനകോശ ലേഖനമായി ഉപകാരപ്പെടണം
> എന്ന ഉദ്ഡേശത്തോടും കൂടി മാത്രമായിരിക്കണം നമ്മള്‍ ലേഖനം എഴുതുന്നതു.
> അതിനു എഴുതുന്ന എല്ലാ ലേഖനങ്ങളുടേയും ഗുണനിലവാരം ഇനിയും വര്‍ദ്ധിപ്പിച്ചേ
> പറ്റൂ. കൂടുതല്‍ ആളുകള്‍ വിക്കിയിലേക്കു വരണം. കൂടുതല്‍ ആലുകള്‍
> വിക്കിയിലെത്തുമ്പോള്‍, കൂടുതലാളുകള്‍ വിക്കിയിലെ ഓരോ ലേഖനന്ത്തിലും
> കൈവെക്കുമ്പോള്‍ ലേഖനഗ്ങള്‍ കൂടുതല്‍ നന്നാവുന്നു.
>
>
> വിക്കിയിലെ ഗുണനിലവാരം കൂടുതല്‍ കൂട്ടുന്നതിന്റെ ആദ്യ പടിയായി
> Special:ShortPages എന്ന താളില്‍ കാണൂന്ന നാനാര്‍ത്ഥങ്ങള്‍ അല്ലാത്ത
> ലേഖനങ്ങള്‍ വിപുലീകരിക്കുന്നതിനു ശ്രമിക്കുന്നതു നന്നായിരിക്കും. അതേപോലെ
> Special:WithoutInterwiki, Special:DeadendPages ഇതിലൊക്കെ നമ്മുടെ
> പ്രത്യേക ശ്രദ്ധപതിയേണ്ട താളുകള്‍ കാണാം.
>
> ഷിജു
> _______________________________________________
> Wikiml-l mailing list
> Wikiml-l at lists.wikimedia.org
> https://lists.wikimedia.org/mailman/listinfo/wikiml-l
>
--
http://kannuran.blogspot.com
http://perumkaliyattam.blogspot.com
http://keralablogacademy.blogspot.com
http://blogsahayi.blogspot.com
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20080821/5d030206/attachment-0001.htm
More information about the Wikiml-l
mailing list