[Wikiml-l] തമിഴ് വിക്കിപീഡിയയും മലയാളം വിക്കിപീഡിയയും

Shiju Alex shijualexonline at gmail.com
Thu Aug 21 07:25:56 UTC 2008


തമിഴ് വിക്കിപീഡിയ ആഗസ്റ്റ് 17നു 15,000 ലേഖനം എന്ന നാഴികക്കല്ല്
പിന്നിട്ടു. ഈ സമയത്തു അവര്‍ അതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുകയുണ്ടായി.
ചര്‍ച്ചയില്‍ അഭിപ്രായം പ്രകടിപ്പിച്ച് 2 ഉപയോക്താക്കളുടെ അഭിപ്രായവും
അതിന്റെ ഏകദേശ മലയാള പരിഭാഷയും ഇവിടെ പൊസ്റ്റുന്നു. മലയാളം വിക്കിയെ
അവരുടെ സം‌വാദങ്ങളില്‍ പരാമര്‍ശിക്കുന്ന കാര്യം ആയതു കൊണ്ട് ഈ വാര്‍ത്ത
മലയാളം വിക്കിയുടെ നിലവാരത്തെകുറിച്ചും ഇനിയുള്ള വളര്‍ച്ച
എങ്ങയെയായിരിക്കണം എന്നും ചിന്തിക്കുവാന്‍ നമ്മളെ പ്രേരിപ്പിക്കട്ടെ.

'''തമിഴ് വിക്കിയില്‍ നടന്ന സംവാദം'''

5,000 கட்டுரைகளை எட்ட இருக்கின்றோம்

ഒറിജിനല്‍ ഇവിടെ കാണാം:
http://ta.wikipedia.org/wiki/%E0%AE%B5%E0%AE%BF%E0%AE%95%E0%AF%8D%E0%AE%95%E0%AE%BF%E0%AE%AA%E0%AF%8D%E0%AE%AA%E0%AF%80%E0%AE%9F%E0%AE%BF%E0%AE%AF%E0%AE%BE:%E0%AE%86%E0%AE%B2%E0%AE%AE%E0%AE%B0%E0%AE%A4%E0%AF%8D%E0%AE%A4%E0%AE%9F%E0%AE%BF

'''അതിന്റെ ഏകദേശ മലയാള പരിഭാഷ'''

2007 നവമ്പര്‍ 7ന്  തമിഴ് വിക്കിയില്‍  12000 ലേഖനങ്ങള്‍ ഉണ്ടായിരുന്നത്
ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍  അത് 15000 ആയി വര്‍ദ്ധിച്ചേക്കാം  .
എന്നാലും  ഇക്കാര്യത്തില്‍ നമ്മുടെ വളര്‍ച്ച സാവധാനത്തിലാ‍ണെന്ന് പറയാതെ
വയ്യ .  തമിഴ് വിക്കിയില്‍  എഴുത്ത് നിര്‍ത്തി പോകുന്നവരേക്കാളും  പുതിയ
എഴുത്തുകാരെ   ആകര്‍ഷിക്കാനും  , അങ്ങനെ കടന്നുവരുന്നവരെക്കൊണ്ട്
പരമാവധി എഴുതുന്ന ലേഖനങ്ങളുടെ  എണ്ണം വര്‍ദ്ധിപ്പിക്കാനും
ശ്രമിക്കേണ്ടതുണ്ട് .  മലയാളം  വിക്കിയില്‍  ഏതാണ്ട്  അമ്പതോളം
ലേഖനങ്ങള്‍  പ്രത്യേക ലേഖനങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട് .  കൂടാതെ
അവയെല്ലാം 80 - 100 കിലോ ബൈറ്റ് അളവില്‍  നീണ്ട ലേഖനങ്ങളായും കാണുന്നു.
ഉള്ളടക്കങ്ങളുടെ സവിശേഷ പ്രാധാന്യം  മനസ്സിലാക്കാന്‍  കഴിഞ്ഞെങ്കിലും
എഴുത്തിന്റെ ശൈലിയുടെ പ്രത്യേകത  എന്തെന്ന്  മനസ്സിലായിട്ടില്ല.  പൊതുവെ
പറഞ്ഞാല്‍ മലയാളവും  സമീപകാലമായി ഹിന്ദിയും  നല്ല നിലയില്‍  മുന്നേറി
വരുന്നത്  കാണാന്‍ കഴിയും.  ഇത് വരെയും തമിഴ്  വിക്കിയുടെ വളര്‍ച്ച
അഭിമാനാര്‍ഹമാണ് .  തങ്ങളുടേതായ സംഭാവന നല്‍കി ഇതിനെ പോഷിപ്പിച്ച
എല്ലാവര്‍ക്കും അഭിമാനിക്കാന്‍ വകയുണ്ട്  .  അടുത്ത വര്‍ഷം  50 kb ഉള്ള
100ഓളം  പ്രത്യേക ലേഖനങ്ങളടക്കം   7,000 മോ  കഴിയുമെങ്കില്‍  10,000 മോ
ആയി ലേഖനങ്ങളുടെ എണ്ണം  വര്‍ദ്ധിപ്പിക്കണമെന്ന് എനിക്കാഗ്രഹമുണ്ട് .
--செல்வா 15:02, 16 ஆகஸ்ட் 2008 (UTC)


ശെല്‍വ  പറഞ്ഞത് ശരിയാണ് .  തമിഴ് വിക്കിപീഡിയ തുടങ്ങിയിട്ട് ഇപ്പോള്‍
അഞ്ച് വര്‍ഷങ്ങള്‍ ആയി . ലേഖനങ്ങളുടെ എണ്ണം പതിനഞ്ചായിരത്തോടടുക്കുന്നു .
 അതായത് വര്‍ഷത്തില്‍ ശരാശരി മൂവായിരം  ലേഖനങ്ങള്‍ . കഴിഞ്ഞ നവമ്പര്‍
മുതല്‍ ഇന്ന് വരെ  പത്ത് മാസത്തില്‍  എഴുതപ്പെട്ട മൂവായിരം  ലേഖനങ്ങള്‍
ശരാശരിയിലും കൂടുതലാണെങ്കിലും   നാം പ്രാപിക്കേണ്ടിയിരുന്ന  പുരോഗതി
കണക്കിലെടുക്കുമ്പോള്‍   വേഗത പോര എന്ന്  പറയേണ്ടി വരും  .  ശെല്‍‌വ
ചൂണ്ടിക്കാട്ടിയത് പോലെ  മലയാളം വിക്കി പല തുറകളില്‍  വളരെ  നന്നായി
മുന്നേറി വരുന്നു .  ഗണ്യമായ അളവില്‍  അവര്‍  നീണ്ട ലേഖനങ്ങള്‍  എഴുതി
വരുന്നു .  മലയാളം  വിക്കിയില്‍  'Depth'  117 ഉള്ളപ്പോള്‍  തമിഴിന്റെ
depth വെറും  20 മാത്രമാണ് .  ഇത്  മലയാളം വിക്കിയില്‍  സംഭാവന
നല്‍കുന്നവരുടെ  ആര്‍ജ്ജവത്തെയാണോ കാണിക്കുന്നത്  എന്നെനിക്കറിയില്ല .
ഏതായാലും   വരും  വര്‍ഷങ്ങളില്‍  തമിഴ് വിക്കിയില്‍ ലേഖനങ്ങളുടെ
സൃഷ്ടിപരമായ  വേഗത  വര്‍ദ്ധിപ്പിച്ചേ  മതിയാവൂ  --.மயூரநாதன் 16:09, 16
ஆகஸ்ட் 2008 (UTC)
----

ഏതൊക്കെ പരാമീറ്റര്‍ വച്ച് അളന്നാലും മറ്റ് ഏതൊരു ഇന്ത്യന്‍
ഭാഷാവിക്കിയേക്കാള്‍ വളരെ ഉയരെയാണു ഗുണനിലവാരത്തിന്റെ കാര്യത്തില്‍
നമ്മുടെ സ്ഥാനം. ആ ഗുണനിലവാരം തന്നെയാണു മലയാളം വിക്കിയെക്കുറിച്ച്
പരാമര്‍ശിക്കുവാന്‍ തമിഴ് വിക്കിക്കാരെ ഇപ്പോള്‍ പ്രേരിപ്പിച്ചതു.

വിക്കിയിലെ ആക്ടിവ്സം അളക്കുന്ന പരാമീറ്റര്‍ ആയ '''പേജ് ഡെപ്ത്ത്''' അതു
കൊണ്ടാണു മലയാളം വിക്കിക്കു ഏറ്റവും കൂടുതല്‍ ഉയര്‍ന്നു നില്‍ക്കുന്നതും
അതു അവിടെ പ്രത്യേക പരാമര്‍ശവിഷയമായതും. പേജ് ഡെപ്ത്തിന്റെ
കാര്യത്തില്‍നമുക്കു അഭിമാനം കൊള്ളാന്‍ ഒരു അപ്‌ഡേറ്റ് കൂടി. ലോകത്തുള്ള
എല്ലാ ഭാഷകളിലേയും സജീവമായ വിക്കിപീഡിയകള്‍ (കുറഞ്ഞതു 1000ലേഖനം എങ്കിലും
ഉള്ള വിക്കിപീഡിയകള്‍) എടുത്താല്‍ മൂന്നാം സ്ഥാനമാണു നമ്മുടെ ഭാഷയ്ക്കു.
അതായതു ഇംഗ്ലീഷും, ഹീബ്രു ഭാഷയും കഴിഞ്ഞാ‍ാല്‍ ഏറ്റവും അധികം പേജ്
ഡെപ്ത്ത് ഉള്ള വിക്കിപീഡിയ മലയാളം വിക്കിപീഡിയ. അതിനു പുറമേ:

*ഏറ്റവും അധികം ആക്ടീവ് യൂസേര്‍സ് ഉള്ള ഇന്ത്യന്‍ വിക്കിപീഡിയ (ഈ അടുത്ത്
വരെ ഏറ്റവും അധികം രെജിസ്റ്റേറ്ഡ് യൂസേര്‍സും നമ്മുടെ
വിക്കിയിലായിരുന്നു)
*ഒരു ലെഖനത്തില്‍ ഏറ്റവും അധികം എഡിറ്റ് നടക്കുന്ന ഇന്ത്യന്‍ വിക്കിപീഡിയ
*ഏറ്റവും അധികം ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ വിക്കിപീഡിയ
*100 ബൈറ്റ്സു മേല്‍ വലിപ്പം ഉള്ള 50നു മേല്‍ ലേഖനം ഉള്ള ഏക ഇന്ത്യന്‍ വിക്കിപീഡിയ

ഇങ്നഗ്നെ നമുക്കു അഭിമാനിക്കാവുന്ന നിരവധി പ്രത്യേകതകള്‍ നമ്മുടെ മലയാളം
ഭാഷയിലെ ഈ കൊച്ചു വിക്കിക്കു ഉണ്ട്.

ഇത്തരുണത്തില്‍ എനിക്കു ഒന്നേ പറയാനുള്ളൂ‍. ലേഖനത്തിന്റെ എണ്ണത്തിന്റെ
കാര്യത്തില്‍ നമുക്കു ഒരു വിക്കിപീഡിയയോടും മത്സരിക്കെണ്ട കാര്യമില്ല. ആ
മത്സരം അര്‍ത്ഥശൂന്യവുമാണു. നമ്മള്‍ എഴുതുന്നതൊക്കെ വായിക്കപ്പെടണം
എന്നും, അതു ആളുകള്‍ക്ക് ശരിക്കും ഒരു വിജ്ഞാനകോശ ലേഖനമായി ഉപകാരപ്പെടണം
എന്ന ഉദ്ഡേശത്തോടും കൂടി മാത്രമായിരിക്കണം നമ്മള്‍ ലേഖനം എഴുതുന്നതു.
അതിനു എഴുതുന്ന എല്ലാ ലേഖനങ്ങളുടേയും ഗുണനിലവാരം ഇനിയും വര്‍ദ്ധിപ്പിച്ചേ
പറ്റൂ. കൂടുതല്‍ ആളുകള്‍ വിക്കിയിലേക്കു വരണം. കൂടുതല്‍ ആലുകള്‍
വിക്കിയിലെത്തുമ്പോള്‍, കൂടുതലാളുകള്‍ വിക്കിയിലെ ഓരോ ലേഖനന്ത്തിലും
കൈവെക്കുമ്പോള്‍ ലേഖനഗ്ങള്‍ കൂടുതല്‍ നന്നാവുന്നു.


വിക്കിയിലെ ഗുണനിലവാരം കൂടുതല്‍ കൂട്ടുന്നതിന്റെ ആദ്യ പടിയായി
Special:ShortPages എന്ന താളില്‍ കാണൂന്ന നാനാര്‍ത്ഥങ്ങള്‍ അല്ലാത്ത
ലേഖനങ്ങള്‍ വിപുലീകരിക്കുന്നതിനു ശ്രമിക്കുന്നതു നന്നായിരിക്കും. അതേപോലെ
Special:WithoutInterwiki, Special:DeadendPages ഇതിലൊക്കെ നമ്മുടെ
പ്രത്യേക ശ്രദ്ധപതിയേണ്ട താളുകള്‍ കാണാം.

ഷിജു


More information about the Wikiml-l mailing list