[Wikiml-l] മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു - വിക്കിപദ്ധതി - ദിവസം 4

Shiju Alex shijualexonline at gmail.com
Tue Apr 5 17:40:26 UTC 2011


ഈ പദ്ധതിയുടെ 4 മത്തെ ദിവസം പൂർത്തിയാകുമ്പോൾ ഇതിനകം *350* -ൽ പരം ചിത്രങ്ങൾ
അപ്‌ലൊഡ് ചെയ്യപ്പെട്ട് കഴിഞ്ഞു.
http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2011_April

മലയാളം വിക്കിയിലെക്ക് അപ്‌ലോഡ് ചെയ്ത സ്വതന്ത്രചിത്രങ്ങളൊക്കെ തന്നെ
കൊമൺസിലെക്ക് മാറ്റിയിട്ടുണ്ട്.


എന്ത് അപ്‌ലോഡ് ചെയ്യണം എന്നറിയാതെ മടീച്ചു നിൽക്കുന്നവരെ സഹായിക്കാൻ ചില
സഹായങ്ങൾ ഉണ്ട്.

വർഗ്ഗം:ചിത്രം ആവശ്യമുള്ള അഭിനേതാക്കളുടെ
താളുകൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82_%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%81%E0%B4%95%E0%B5%BE>

എന്ന താളിൽ കാണുന്ന പട്ടികയിലുള്ള മലയാളചലച്ചിത്ര പ്രവർത്തകരെക്കുറിച്ചുള്ള
ലെഖനങ്ങൾ പലരായി തുടങ്ങിയിട്ടുണ്ടെങ്കിലും ആ ലെഖനങ്ങളിൽ ഒന്നും തന്നെ അവരുടെ
ചിത്രം ലഭ്യമല്ല. കാരണം ഈ വ്യക്തികളെക്കുറിച്ചുള്ള സ്വതന്ത്രഅനുമതിയുള്ള ചിത്രം
ലഭ്യമല്ല.

*വർഗ്ഗം:ചിത്രം ആവശ്യമുള്ള അഭിനേതാക്കളുടെ
താളുകൾ*<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82_%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%A8%E0%B5%87%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%A4%E0%B4%BE%E0%B4%B3%E0%B5%81%E0%B4%95%E0%B5%BE>എന്ന
കണ്ണിയിൽ ഞെക്കിയാൽ ഈ വിധത്തിൽ സ്വതന്ത്രചിത്രം ആവശ്യമുള്ള നിരവധി
ചലച്ചിത്രപ്രവർത്തകരുടെ പട്ടിക തന്നെ കാണാം. *മലയാളികൾ വിക്കിമീഡിയയെ
സ്നേഹിക്കുന്നു *എന്ന പദ്ധതിയുടെ ഭാഗമായി ഈ ചലച്ചിത്രപ്രവർത്തകരെക്കുറിച്ചുള്ള
ലേഖനങ്ങളീൽ ഒക്കെ സ്വതന്ത്രചിത്രം ഉൾപ്പെടുത്താൻ സഹകരിക്കുക.

മലയാളം വിക്കിപീഡിയ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 8 വർഷം കഴിഞ്ഞിട്ടും ഇതു വരെ
*തിലകൻ*<http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%95%E0%B5%BB>അടക്കമുള്ള
പ്രമുഖമലയാള ചലച്ചിത്രപ്രവർത്തകരുടെ സ്വതന്ത്രചിത്രങ്ങൾ വിക്കിയിൽ
ലഭ്യമല്ല എന്നത് വിക്കിയെ സ്നെഹിക്കുന്ന മലയാളികൾക്കാകെ അപമാനം ആണെന്ന്
പറയട്ടെ. ദയവായി ഈ പ്രമുഖ ചലച്ചിത്രപ്രവർത്തകരുടെ എല്ലാവരുടേയും
സ്വതന്ത്രചിത്രം വിക്കിയിൽ ഉൾപ്പെടുത്താൻ സഹകരിക്കുക.

ഇതെ പോലെ ബാക്കി വിഷയങ്ങളിലും ചിത്രം ആവശ്യമുള്ള ലേഖനങ്ങളുടെ വിവരം തുടർന്നുള്ള
ദിവസങ്ങളിൽ പുറത്ത് വിടാം.





2011/4/5 Devadas VM <vm.devadas at gmail.com>

> ഞാൻ കുറച്ച്  ചിത്രങ്ങൾ കൂടി അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
> തൽ‌ക്കാലം *മലയാളം വിക്കി*യിലേക്ക് തന്നെ...
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110405/44027172/attachment-0001.htm 


More information about the Wikiml-l mailing list