വിക്കിപീഡിയയിലേക്ക് സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ സംഭാവന ചെയ്യുന്നതിനായി
വിക്കിയെ സ്നേഹിക്കുന്ന എല്ലാ മലയാളികളേയും പ്രോത്സാഹിപ്പിക്കുക എന്ന
ഉദ്ദേശത്തൊടെ തുടങ്ങിയ *മലയാളികൾ വിക്കിമീഡിയയെ
സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%…
* എന്ന വിക്കിപദ്ധതി വമ്പിച്ച ആരംഭം കുറിച്ചിരിക്കുന്നു. *126 സ്വതന്ത്ര
ചിത്രങ്ങൾ *ആണു് ഇതിനകം ഈ പദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയിൽ ചേർക്കപ്പെട്ടു
കഴിഞ്ഞത്. ഇത് വരെ അപ്ലോഡ് ചെയ്യപ്പെട്ട വൈജ്ഞാനികമൂല്യമുള്ള ചിത്രങ്ങൾ
ഇവിടെ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimed…
http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_…)
കാണാം.
ഇതു വരെ ചെർക്കപ്പെട്ട ചിത്രങ്ങളിൽ ഭൂരിപക്ഷവും മറുനാടൻ മലയാളികളുടെ സംഭാവന
ആണു്. മലയാളികൾ വിക്കിമീഡിയയെ
സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%…
എന്ന പദ്ധതിയുടെ പ്രധാന ഉദ്ദേശം കേരളത്തിൽ നിന്നുള്ള സംഭാവന കൂട്ടുക എന്നതാനു്.
അതിനാൽ ഇപ്പോൾ കേരളത്തിൽ താമസിക്കുന്നവരുടെ സഹകരണം ഇക്കാര്യത്തിൽ
അഭ്യർത്ഥിക്കുന്നു.
താഴെ കാണുന്ന 2 സ്ഥലത്ത് നിങ്ങൾക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യാം:
- മലയാളം വിക്കിപീഡിയ:
http://ml.wikipedia.org - അപ്ലൊഡ്
കണ്ണി<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
- വിക്കിമീഡിയ കോമൺസ് -
http://commons.wikimedia.org - അപ്ലൊഡ്
കണ്ണി<http://commons.wikimedia.org/w/index.php?title=Commons:Upload/ml&a…
നിങ്ങൾ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ {{Malayalam loves Wikimedia event}}
എന്ന ടാഗും ചേർക്കുക. ഈ പദ്ധതിയുടെ ഭാഗമായി അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ
എളുപ്പം കണ്ടെത്താൻ ഇത് സഹായിക്കും.
ഷിജു