വിക്കിപീഡിയയിലേക്ക് സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ സംഭാവന ചെയ്യുന്നതിനായി വിക്കിയെ സ്നേഹിക്കുന്ന എല്ലാ മലയാളികളേയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തൊടെ തുടങ്ങിയ മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന വിക്കിപദ്ധതി വമ്പിച്ച ആരംഭം കുറിച്ചിരിക്കുന്നു. 126 സ്വതന്ത്ര ചിത്രങ്ങൾ ആണു് ഇതിനകം  ഈ പദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയിൽ ചേർക്കപ്പെട്ടു കഴിഞ്ഞത്. ഇത് വരെ അപ്‌ലോഡ് ചെയ്യപ്പെട്ട വൈജ്ഞാനികമൂല്യമുള്ള ചിത്രങ്ങൾ  ഇവിടെ (http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2011_April) കാണാം.

ഇതു വരെ ചെർക്കപ്പെട്ട ചിത്രങ്ങളിൽ ഭൂരിപക്ഷവും മറുനാടൻ മലയാളികളുടെ സംഭാവന ആണു്. മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു  എന്ന പദ്ധതിയുടെ പ്രധാന ഉദ്ദേശം കേരളത്തിൽ നിന്നുള്ള സംഭാവന കൂട്ടുക എന്നതാനു്. അതിനാൽ ഇപ്പോൾ കേരളത്തിൽ താമസിക്കുന്നവരുടെ സഹകരണം ഇക്കാര്യത്തിൽ അഭ്യർത്ഥിക്കുന്നു. 

താഴെ കാണുന്ന 2 സ്ഥലത്ത് നിങ്ങൾക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം:
നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ {{Malayalam loves Wikimedia event}} എന്ന ടാഗും ചേർക്കുക. ഈ പദ്ധതിയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങൾ എളുപ്പം കണ്ടെത്താൻ ഇത് സഹായിക്കും.



ഷിജു