[Wikiml-l] ഇന്ത്യൻ ഭാഷാ വിക്കിപീഡിയകൾ - സ്ഥിതിവിവരക്കണക്കു് - 2010 ഫെബ്രുവരി

Praveen Prakash me.praveen at gmail.com
Tue Mar 16 18:14:30 UTC 2010


മാസത്തിൽ 28 ലക്ഷം താൾ എടുത്തുനോക്കലുകൾ. നമുക്കിതുവരെ ആകെ 6 ലക്ഷത്തി ചില്വാനം 
തിരുത്തലുകളേയുള്ളു. മുമ്പ് തിരുത്തലുകളുടെ എണ്ണമായിരുന്നു, എടുത്തുനോക്കലിന്റെ എണ്ണത്തേക്കാളും 
മുന്നിൽ. അമ്മേസിങ് ;-)

Shiju Alex wrote:
> പ്രിയ മലയാളം വിക്കി പ്രവർത്തകരെ,
>
>
> മലയാളം വിക്കിപീഡിയയുടെയും മറ്റു് ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളുടേയും *2010 ഫെബ്രുവരി 
> *മാസത്തെ സ്ഥിതിവിവരക്കണക്കുകളും, 2010 ഫെബ്രുവരി മാസത്തിൽ മലയാളം വിക്കിപീഡിയയിൽ 
> നടന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണവും ആണിതു്. ഇതിൽ മീഡിയാവിക്കി 
> സോഫ്റ്റ്‌വെയറിന്റെ ലോക്കലൈസേഷന്റെ സ്ഥിതിവിവരവും ഉൾപ്പെടുത്തിയിരിക്കുന്നു.
>
> സ്ഥിതിവിവരക്കണക്കിനായി ഇതോടൊപ്പം അറ്റാച്ചു് ചെയ്തിരിക്കുന്ന പിഡീഫ് ഫയൽ കാണുക.
>
> വ്യക്തിപരമായ തിരക്കുകൾ മൂലം ഇപ്രാവശ്യം സ്ഥിതിവിവരക്കണക്കിനെ കുറിച്ചുള്ള എന്റെ 
> നിരീക്ഷണങ്ങൾ ചേർക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. എങ്കിലും ഒരു പ്രധാന കാര്യം മാത്രം 
> സൂചിപ്പിക്കാം. 2010 ഫെബ്രുവരി മാസത്തിൽ (കൃത്യമായി ഫെബ്രുവരി 21-നു്) *ഇന്ത്യൻ ഭാഷകളിൽ 
> വച്ചു് ഏറ്റവും കൂടുതൽ തിരുത്തലുകൾ നടന്ന വിക്കിപീഡിയ ആയി മലയാളം വിക്കിപീഡിയ ആയി. 
> *ബംഗാളി വിക്കിപീഡിയ ആണു് രണ്ടാമതു്. ഇതിൽ ഒന്നാം സ്ഥാനം നിലനിത്തണമെങ്കിൽ തുടർന്നുള്ള 
> നാളുകളിൽ കൂടുതൽ പുതിയ ഉപയോക്താക്കൾ വന്നു് മലയാളം വിക്കി തിരുത്തണം.
>
>
> എന്റെ നിരീക്ഷണങ്ങൾ ചേർക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ വിഷയത്തിൽ താല്പര്യമുള്ള 
> മറ്റുപയോക്താക്കൾ അവരുടെ നിരീക്ഷണങ്ങൾ പങ്കു വെക്കാൻ അഭ്യർത്ഥിക്കുന്നു
>
> ആശംസകളോടെ
>
> ഷിജു
>
>
> ------------------------------------------------------------------------
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>   


-- 
Wikipedia Affiliate Button 
<http://wikimediafoundation.org/wiki/Support_Wikipedia/en>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100316/606f1ddc/attachment-0001.htm 
-------------- next part --------------
A non-text attachment was scrubbed...
Name: Banner_88x31_0009_J.jpg
Type: image/jpeg
Size: 18463 bytes
Desc: not available
Url : http://lists.wikimedia.org/pipermail/wikiml-l/attachments/20100316/606f1ddc/attachment-0001.jpg 


More information about the Wikiml-l mailing list