[Wikiml-l] മലയാളം വിക്കിപീഡിയ പുതിയ സമ്പർക്കമുഖത്തേക്ക് മാറി

Shiju Alex shijualexonline at gmail.com
Wed Jun 30 17:37:11 UTC 2010


മലയാളം വിക്കിപീഡിയ പുതിയ സമ്പർക്കമുഖത്തേക്ക് മാറി. http://ml.wikipedia.org
*2010 ജൂൺ 30 ശനി രാത്രി 10:30യ്ക്കാണു്* പുതിയ സമ്പർക്കമുഖത്തേക്കുള്ള മാറ്റം
നടന്നതു്.

മലയാളം വിക്കിപീഡിയയുടെ *ലോഗോയും* ഇതിനൊപ്പം മാറി. മലയാളം വിക്കിപീഡിയ 2002
ഡിസംബർ 21-നു് നിലവിൽ വന്ന ശേഷം ആദ്യമായാണു് സമ്പർക്കമുഖത്തിനു് മാറ്റം
വരുന്നത്.

ഇന്ത്യൻ ഭാഷകളിൽ മലയാളം, തെലുങ്ക്, ബംഗാളി എന്നീ ഭാഷളെ മാത്രമാണു് ഇപ്പൊഴത്തെ ഈ
മാറ്റത്തിനു് തിരഞ്ഞെടുത്തതു്. അതിനുള്ള പ്രധാന കാരണം ഈ മൂന്നു് വിക്കി സമൂഹവും
യൂസബിലിറ്റി/പരിഭാഷാ വിക്കി മുതലായ സംരംഭങ്ങളിൽ നടത്തുന്ന ഇടപെടലുകളാണു്.

ഈ മാറ്റത്തിനു് ചുക്കാൻ പിടിച്ച് സമ്പർക്കമുഖത്തിൽ വരുന്ന സന്ദേശങ്ങൾ ഒക്കെ
മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ
പ്രവീണിനും<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Praveenp>,
പുതിയ ലോഗോ തിരഞ്ഞെടുക്കാനുള്ള ചർച്ചയിൽ ചർച്ചയ്ക്ക് അനുസരിച്ച് വിവിധ ലോഗോകൾ
ഉണ്ടാക്കി വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്ത
ജുനൈദിനും<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Junaidpv>പ്രത്യേക
നന്ദി.

നിരവധി പ്രത്യേകതകളൊടെയാണു് പുതിയ സമ്പർക്ക മുഖം നിലവിൽ വന്നിരിക്കുന്നത്.
പ്രധാനപ്പെട്ട പ്രത്യേകതകൾ *ഇവിടെ
കാണാം<http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%AF%E0%B5%82%E0%B4%B8%E0%B4%AC%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E2%80%8C%E2%80%8C%E0%B4%87%E0%B4%A8%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%80%E0%B4%B5%E0%B5%8D%E2%80%8C%E2%80%8C%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%B0%E0%B4%82>
*

പുതിയ സമ്പർക്കമുഖത്തെകുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം* ഇവിടെ
രേഖപ്പെടുത്തുക<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B5%83_%E0%B4%85%E0%B4%A8%E0%B5%81%E0%B4%AD%E0%B4%B5_%E0%B4%85%E0%B4%AD%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE>
*.

ജൂലൈ അവസാനത്തോടെ മറ്റുള്ള വിക്കി സംരംഭങ്ങളും പുതിയ സമ്പർക്കമുഖത്തേക്ക്
മാറും.

ഷിജു
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100630/98c1409f/attachment.htm 


More information about the Wikiml-l mailing list