വീഡിയോക്ക് പിന്നില്‍ പ്രവര്‍ത്തിച്ച
എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ [?]
2011/8/22 Shiju Alex <shijualexonline(a)gmail.com>
> പ്രിയ മലയാളം വിക്കിമീഡിയ സ്നേഹികളെ,
>
> മലയാളം വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ പറ്റിയുള്ള ഒരു അസാധരണ സംഭവം
> നിങ്ങളുമായി പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു. 4 മത് വിക്കി പ്രവര്‍ത്തക
> സംഗമത്തില്‍ പങ്കെടുത്ത എല്ലവര്‍ക്കും ഈ സംഭവം അറിയാം. ബാക്കിയുള്ളവര്‍ക്ക്
> വേണ്ടിയാണു് ഈ കുറിപ്പ്.
>
>
> 2011 ഫെബ്രുവരിയില്‍ കാസര്‍ഗോഡ് അന്ധവിദ്യാലയത്തിലെ അദ്ധ്യാപകനായ
> സത്യശീലന് മാഷിന്റെ ഒരു ഫോണ്‍ കോള്‍ എനിക്ക് വന്നു. അവരുടെ സ്കൂളില്‍ മലയാളം
> വിക്കിപീഡിയ ഇ-സ്പീക്ക് <http://espeak.sourceforge.net/>എന്ന
> സോഫ്റ്റ്വെയര് ഉപയൊഗിച്ച് കേള്‍ക്കുമ്പോള്‍/വായിക്കുമ്പോള്‍ ചില്ലക്ഷരം
> വരുന്നിടത്ത് പ്രശ്നം ഉണ്ടാകുന്നു എന്നും, അതിനാല്‍ വായന ശരിക്ക് നടക്കുന്നില്ല
> എന്നും ആ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കണം എന്നും സൂചിപ്പിച്ചായിരുന്നു ഫോണ്‍
> കാള്‍. ചില്ലുപ്രശ്നം എന്ന് പറഞ്ഞപോഴേ ഇ-സ്പീക്കില്‍ 5.1 ചില്ലിനു സപ്പോര്‍ട്ട്
> ഇല്ലാത്തതു കൊണ്ട് വന്ന പ്രശ്നം ആണെന്ന് പിടികിട്ടി. പക്ഷെ അത് വരെ മലയാളം
> വായിക്കാന്‍ ഇ-സ്പീക്ക് എന്ന ഒരു സോഫ്റ്റ്വെയര് ഉണ്ടെന്ന്
> ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലാരുന്നു. സന്തോഷും കൂട്ടരും വികസിപ്പിച്ച
> ധ്വനി <http://dhvani.sourceforge.net/> ആയിരുന്നു ഞങ്ങളുടെ അറിവില്‍
> യൂണിക്കോഡ് മലയാളം വായിക്കുന്ന ഏക സൊഫ്റ്റ്വെയര്‍. അതിനാല്‍ തന്നെ സത്യശീലന്
> മാഷിന്റെ മെയില്‍ ഞങ്ങളെ അത്ഭുതപ്പെടുത്തി.
>
> അദ്ദേഹത്തിന്റെ ഫോണ്‍കോളിനു ശേഷം ജുനൈദും, തച്ചന് മകനും, ഞാനും കൂടെ
> ഇ-സ്പീക്കിന്റെ പ്രധാന ഡെവലപ്പറുമാരിലൊരാളായ ജോനാഥാന്
ഡുഡിങ്ടണിനെ<http://sourceforge.net/users/jonsd>ബന്ധപ്പെടുകയും അദ്ദേഹവുമായി
ചേര്‍ന്നു് ചില്ലു പ്രശ്നവും അദ്ദേഹം ഞങ്ങളോട്
> ആവശ്യപ്പെട്ട വേരെ ചില പ്രശ്നങ്ങളും പരിഹരിക്കാന്‍ ഉള്ള നടപടികള്‍ തുടങ്ങി.
> കുറച്ച് ആഴ്ചകള്‍ക്കകം തന്നെ സത്യശീലന് മാഷ് ഞങ്ങളെ വിളിച്ച് പുതിയ
> അപ്ഡേറ്റോടെ ഇ-സ്പീക്കും മലയാളവുമായി ഉണ്ടായിരുന്ന പ്രശ്നം പരിഹരിക്കപ്പെട്ടു
> എന്ന് അറിയിച്ചു.
>
>
> അതിനുശേഷം മലയാളം വിക്കിപ്രവര്‍ത്തകരുടെ 4-മത് പ്രവര്‍ത്തക
സംഗമം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
വെച്ച് നടത്താന്‍ തീരുമാനിച്ചപ്പോള്‍ സത്യശീലന് മാഷിനെ വിളിച്ച്
> അന്ധവിദ്യാലയത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ മലയാളം വിക്കിപീഡിയ
> ഉപയൊഗാനുഭവത്തെക്കുറിച്ച് ഒരു സെഷന് നടത്തിക്കണം എന്ന് തീരുമാനിച്ചു. പക്ഷെ
> അദ്ദേഹം പരിപാടിക്കു വന്നപ്പോഴാണൂ് ഞങ്ങള്‍ ശരിക്കും ഞെക്കിയത്. കാരണം
> സത്യശീലന് മാഷും കാഴ്ചശക്തി ഇല്ലാത്ത ആളായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പം
> സഹപ്രവര്‍ത്തകരായ വേറെ ചില അദ്ധ്യപകരും (അവരും കാഴ്ചശക്തി ഇല്ലാത്തവരായിരുന്നു)
> കൂടെ വന്നിരുന്നു. സത്യശീലന് മാഷിനെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ മകനായ നളിനും
> കൂടെ വന്നിരുന്നു.
>
> ഈ വിക്കിസംഗമം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ (കേരളത്തിനു
> പുറത്തു നിന്നും) 80ഓളം വിക്കിപീഡിയര്‍ സംബന്ധിച്ചു. വിക്കിമീഡിയ ഫൗണ്ടേഷനില്‍
> നിന്നു് ബിഷാക, ഹിഷാം, ടോറി റീഡ് എന്നിവരും പങ്കെടുത്തിരുന്നു. സംഗമത്തെ
> കുറിച്ചുള്ള വിശദാംശങ്ങള്‍ ഈ
താളില്‍<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8…;ഉണ്ട്.
കുറച്ച് പടങ്ങള്‍ ഈ
> താളിലും ഉണ്ട്. സംഗമത്തെ കുറിച്ച് എഴുതിയ ശ്രദ്ധേയമായ ഒരു പോസ്റ്റ്
ഇവിടെ<http://spandanam1.blogspot.com/2011/06/blog-post.html>കാണാം;കാണാം.
>
>
> സമ്മേളനത്തില്‍ കുറെയധികം പരിപാടികള്‍ ഉണ്ടായിരുന്നു എങ്കിലും, സത്യന്
> മാഷിന്റെ മലയാളം വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ പറ്റിയുള്ള ക്ലാസ്സും അനുഭവം
> പങ്കിടലും ആയിരുന്നു പരിപാടികളില്‍ ഏറ്റവും ജനശ്രദ്ധ ആകര്‍ഷിച്ച സംഗതി. മലയാളം
> വിക്കിമീഡിയനായ അജയ് കുയിലൂര്‍ സത്യന് മാഷിന്റെ സെഷന് വീഡിയോയില്‍
> ആക്കുന്നതിനു് പ്രത്യേക ശ്രദ്ധ വെച്ചു. പ്രസ്തുത വീഡിയോ നിങ്ങളുമായി പങ്കു
> വെക്കുന്നു.
>
> വീഡിയോ കണ്ണി ഇവിടെ:
http://www.youtube.com/watch?v=gr1T3HeBTvU ഏതാണ്ട്
> 9 മിനിറ്റ് ദൈര്‍ഘ്യം ആണു് ഈ വീഡിയോയ്ക്കുള്ളത്. ഈ വീഡിയോയ്ക്ക് പിന്നില്‍
> പ്രവര്‍ത്തിച്ച അജയ്, ഗിരീഷ് മോഹന്‍, ജിതിന് എന്നിവരെ പ്രത്യേകം
> അനുമോദിക്കുന്നു. തയ്യാറെടുപ്പ് ഇല്ലാതിരുന്നതിനാല്‍ വീഡിയോയുടെ നിലവാരം അല്പം
> കുറവാണൂ് എന്ന പ്രശ്നം സദയം ക്ഷമിക്കുമല്ലോ.
>
> സത്യശീലന് മാഷ് മലയാളം വിക്കിപീഡിയയില്‍ ഉള്ള ഒരു നാവിഗേഷനല്‍
ഫലകത്തെ<http://ml.wikipedia.org/wiki/%E0%B4%AB%E0%B4%B2%E0%B4%95%E0%B4%8…
അഭിനന്ദിച്ചു. അതുപയോഗിച്ചാണു് അവരില്‍ പലരും പലരും ലേഖനങ്ങളിലേക്കും
> എത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
> ഈ ഫലകം 2008ല്‍ മലയാളം വിക്കിമീഡിയനായ സാദിക്ക് ഖാലിദ്
ഉണ്ടാക്കിയപ്പോള്‍<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%…
ഏത് വിധത്തില്‍ ആര്‍ക്ക് ഉപയോഗപ്പെടും എന്ന് ഞങ്ങളില്‍ പലരും സംശയം
> പ്രകടിപ്പിച്ചിരുന്നു. പക്ഷെ ഇന്ന് അത് ഞങ്ങള്‍ മനസ്സില്‍ പൊലും കരുതാത്ത
> ചിലര്‍ക്ക് ഉപയോഗപ്പെടുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. വിക്കിപീഡിയയിലെ
> നിങ്ങളുടെ സംഭാവനകള്‍ ഒന്നും തന്നെ വൃഥാമായി പൊകുന്നില്ല എന്ന യാഥാര്‍ഥ്യത്തെ
> ഇത് ഒരിക്കല്‍ കൂടെ വിളിച്ചോതുന്നു. 2007-ല്‍ vadavosky എന്ന മലയാളം ബ്ലോഗര്‍ ഒരു
> പോസ്റ്റില്‍ കുറിച്ചിട്ട
വാചകം<http://jaalakachilla.blogspot.com/2007/12/blog-post.html>ഒന്ന് കൂടി എടുത്ത്
എഴുതട്ടെ:
>
> ജോലിസമയം കഴിഞ്ഞുകിട്ടുന്ന സമയം മറ്റുള്ളവര്‍ സ്വകാര്യതകള്‍ക്കു വേണ്ടി
>> കളയുമ്പോള്‍, അതെല്ലാം മാറ്റി വച്ച് മറ്റുള്ളവര്‍ക്കുവേണ്ടി വിക്കിയില്‍
>> ലേഖനമെഴുതുന്ന കൂട്ടുകാരേ നിങ്ങളുടെ ത്യാഗം ആരും കാണാതെ പോകുന്നില്ല. ഓരോ തവണ
>> കീബോര്‍ഡില്‍ വിരലമര്‍ത്തുമ്പോഴും നിങ്ങളറിയാതെ നിങ്ങല്‍ ഉരുവിടുന്ന ഹോമമന്ത്രം
>> ഇതാണ്- *ഇദം ന മമ-* ഇതെനിക്കുവേണ്ടിയല്ല. മലയാളം വിക്കി ഉപയോഗിക്കാന്‍
>> പോകുന്ന ആയിരക്കണക്കിന് നചികേതസ്സുമാരുടെ ഗുരുപ്രണാമം നിങ്ങള്‍ക്കുണ്ട്.
>> നിങ്ങളുടെ ജീവിതത്തില്‍ എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ.
>>
>
> സത്യന് മാഷിന്റെ സെഷന്റെ വീഡിയോ ഇവിടെ
>
http://www.youtube.com/watch?v=gr1T3HeBTvU
>
> ആശംസകളോടെ
>
> ഷിജുഅലക്സ്
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
sugeesh
surat, gujarat
09558711710
--
sugeesh
surat, gujarat
09558711710
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: