പ്രിയരെ,
വിക്കിസംഗമോത്സവത്തിനു ലഭിച്ച മാദ്ധ്യമ ശ്രദ്ധയെ തുടര്‍ന്ന് കുറച്ചധികം പേര്
മലയാളം വിക്കിസംരംഭങ്ങളില്‍ സജീവമാകാന്‍ തുടങ്ങിയിരുന്നു. അതിനൊപ്പം തന്നെ
പ്രാധാനമാണ് പ്രസ്തുത സമ്മേളനം നടത്താന്‍ ഉള്ള ഒരുക്കങ്ങള്‍ക്ക് ഇടയില്‍
നമ്മള്‍ക്ക് നിരവധി സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍-സ്വകാര്യ
സ്ഥാപനങ്ങള്‍/വ്യക്തികള്‍ ആയൊക്കെ നമുക്ക് വ്യക്തി ബന്ധം സ്ഥാപിക്കാന്‍
കഴിഞ്ഞത്.
വിക്കിസംഗമോത്സവത്തിനു ശേഷം നമ്മള് തിരുവനന്തപുരത്തും തൃശൂരും ഉള്ള നിരവധി
സ്ഥാപനങ്ങളെ/വ്യക്തികളെ കണ്ട് വിക്കിപീഡിയയുമായുള്ള പദ്ധതികള്‍ക്കുള്ള
സാദ്ധ്യതകള്‍ ആരാഞ്ഞിരുന്നു. അതില്‍ നമ്മള് വിജയിച്ച ആദ്യത്തെ സംരംഭം ആണ്
അഞ്ചല്‍ വെസ്റ്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കാന്‍ പോകുന്ന ഈ പദ്ധതി.
ഐടി@സ്കൂളിന്റെ തന്നെ നാടോടി വിജ്ഞാനകോശം എന്ന സങ്കലപം വിക്കിപീഡിയയിലൂടെ
പൂര്‍ത്തീകരിക്കുക എന്നതാണ്. പദ്ധതിയുടെ അടിസ്ഥാനം. അതായത് അഞ്ചല്‍ സെസ്റ്റ്
സ്കൂളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികരുടേയും അദ്ധ്യാപകരുടേയും സഹായത്തോടെ
പ്രാദേശികമായ അറിവുകളെ വൈജ്ഞാനിക ലേഖനങ്ങളാക്കി മലയാളം വിക്കിപീഡിയയിൽ
ചേര്‍ക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
ആദ്യമായാണ് ഏതെങ്കിലും ഒരു ഇന്ത്യന്‍ ഭാഷയില്‍ സര്‍ക്കാരുമായി ചേര്‍ന്ന്
ഇത്തരത്തില്‍ ഒരു ഔദ്യോഗിക പദ്ധതി നടക്കുന്നത്. പക്ഷെ മലയാളത്തെ
സംബന്ധിച്ചിടത്തോളം എല്ലാ കാര്യത്തിലും ഇങ്ങനെ നമ്മള് ആദ്യമായിരുന്നു.
പലതിലും നമ്മള്‍ക്ക് മാതൃക പോലും ഉണ്ടായിരുന്നില്ല. എങ്കിലും തുടങ്ങിയ
പദ്ധതികള്‍ ഒക്കെ തന്നെ വിജയിപ്പിക്കാനും തുടര്‍ന്ന് കൊണ്ട് പോകുവാനും
നമുക്ക് കഴിയുന്നു.
പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്ന നമ്മുടെ ചില പദ്ധതികള്‍
- പതിവ് ചോദ്യങ്ങള്‍ കൈപ്പുസ്തകം വികസിപ്പിച്ചത്
- പഠനശിബിരങ്ങള് നടത്തി എല്ലാവര്ക്കും മാതൃക ആയത്
- മലയാളം വിക്കിമീഡിയയെ സ്നെഹിക്കുന്നു പദ്ധതിയിലൂടെ മാതൃക കാട്ടിയത്
- ടൈപ്പിങ്ങ് ടൂള്‍ വികസിപ്പിച്ചത്
- ഗ്രാമപഞ്ചായത്തുകളെ കുറിച്ചുള്ള പദ്ധതി
- ഭൂപട നിര്‍മ്മാണ പദ്ധതി
- വിക്കിപീഡിയ സിഡി പദ്ധതി
- വിക്കിഗ്രന്ഥശാല സിഡി പദ്ധതി
ഇങ്ങനെ നിരവധി പദ്ധതികള്‍ നമ്മള് മുന്‍പ് തുടങ്ങുകയും വിജയകരമായി
പൂര്‍ത്തീകരിക്കുകയും ചെയ്തു. ഇതിലൊക്കെ വിജയിക്കാന്‍ നമുക്ക് കഴിഞ്ഞത് വളരെ
ശക്തമായ ഒരു സമൂഹം നമുക്ക് ഉള്ളത് കൊണ്ടാണ്. അതിനാല്‍ തന്നെ ഈ സമൂഹത്തിന്റെ
അംഗബലം ഇനിയും വര്‍ദ്ധിക്കേണ്ടത് വളരെ ആവശ്യമാണ്. അതിനു ഈ ഐടി@സ്കൂള്‍
വിദ്യാഭ്യാസ പദ്ധതി സഹായകരമാകും എന്ന് യാതൊരു സംശയവും ഇല്ല. കാരണം ഇന്നത്തെ
വിദ്യാര്‍ത്ഥികള്‍ ആണ് നാളെ മലയാളം വിക്കിപദ്ധതികളെ മുന്പോട്ട് കൊണ്ട്
പോകേണ്ടത്.
ഐടി@സ്കൂള്‍ ഡയറക്ടറുമായുള്ള ആദ്യ ഘട്ട മീറ്റിങ്ങുകളില്‍ പങ്കെടുത്ത
വിശ്വപ്രഭ, സുജിത്, സുഗീഷ് എന്നിവര്‍ക്കും പദ്ധതി പ്രൊപ്പോസല്‍
തയ്യാറാക്കാന്‍ സഹകരിച്ച രാജേഷ്, സുജിത്, രമേശ്, കണ്ണന് ഷണ്മുഖം, സുഗീഷ്,
അനില്‍ കുമാര്‍ എന്നിവര്‍ക്കും ഞങ്ങള്‍ എല്ലാവരുടേയും നിസ്സീമമായ കടപ്പാട്
രേഖപ്പെടുത്തട്ടെ.
ഈ പദ്ധതിക്കു സ്കൂളില്‍ നേരിട്ട് ചുക്കാന്‍ പിടിക്കുന്നത് അഞ്ചല്‍ സ്കൂളിലെ
അദ്ധ്യാപകനും മലയാളം വിക്കിപീഡിയനുമായ സതീഷ് ആര് വെളിയം ആണ്. കണ്ണന്
മാഷിന്റെ സഹായവും എപ്പോഴും ഉണ്ടാകും. എങ്കിലും അത് കൊണ്ട് ആയില്ല. നിരവധി
പേരുടെ ഓണ്‍ലൈനായും ഓഫ്ലൈനായും ഉള്ള സഹകരണങ്ങള്‍ ഈ പദ്ധതി വിജയിക്കാന്‍
ആവശ്യമാണ്.
അതിനാല്‍ ഇതിലേക്ക് എല്ലാ മലയാളം വിക്കിപീഡിയരുടേയും സഹായം
അഭ്യര്‍ത്ഥിക്കുന്നു. പദ്ധതി ക്രോഡീകരിക്കാനായി ഒരു താള് മലയാളം
വിക്കിപീഡിയയില്‍ തുടങ്ങി വെച്ചിട്ടുണ്ട്. വിക്കിപീഡിയ:വിദ്യാഭ്യാസ
പദ്ധതി/അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കന്ററി
സ്കൂൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
അത് വിപുലീകരിക്കുവാനും പദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ സൂക്ഷമമായി
തീരുമാനിക്കാനും എല്ലാവരുടേയും സഹായം അഭ്യര്‍ത്ഥിക്കുന്നു. നമ്മള് കൊടുത്ത
പ്രൊപ്പോസല്‍ അനുസരിച്ച് പ്ദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ താഴെ പറയുന്ന വിധം
ആണ്.
ഘട്ടം ഒന്ന് :
പദ്ധതിയിൽ താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ വിദ്യാർത്ഥികളേയും
അദ്ധ്യാപകരേയും കണ്ടെത്തുക
ഘട്ടം രണ്ട് :
-
സ്കൂളിൽ ഒരു വിക്കി ക്ലബ്ബ് രൂപീകരിക്കുക
-
പദ്ധതിക്കായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വിക്കിപീഡിയ
എഡിറ്റിങ്ങ് പരിശീലനം നൽകുകു
-
പദ്ധതിയിലൂടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ലേഖനങ്ങൾ സ്കൂളിൽ നിന്ന്
പദ്ധതിക്ക് നേതൃത്വം നൽകുന്ന അദ്ധ്യാപകരും ഈ പദ്ധതിയിൽ സഹകരിക്കുന്ന മലയാളം
വിക്കിപീഡിയരും ചേർന്ന് തീരുമാനിക്കുക
-
പദ്ധതിക്ക് പ്രാദേശികമായ സഹായങ്ങൾ കിട്ടുന്നതിനുള്ള സാദ്ധ്യത പരിശോധിക്കുക
ഘട്ടം മൂന്ന്
-
ഉള്ളടക്ക വികസനം തുടങ്ങുക
-
ലേഖനത്തിനു അവലംബവും ചിത്രങ്ങളും മറ്റും ചേർക്കാൻ പ്രാദേശിക സഹായം
ലഭ്യമാക്കുക. അതിനു വിദ്യാർത്ഥികളെ സഹായിക്കുക
-
എല്ലാ ആഴ്കയും പദ്ധതിയുടെ പൊക്ക് വിലയിരുത്തി അഭിപ്രായം കൈമാറുകയും
ആവശ്യമെങ്കിൽ പദ്ധതിയുടെ പോക്കിൽ തിരുത്തലുകൾ വരുത്തുകയും ചെയ്യുക
ഘട്ടം നാല്
-
പദ്ധതി ലക്ഷ്യം കണ്ടെത്തി പൂര്‍ത്തികരിക്കുക
-
പദ്ധതി വിലയിരുത്തുക, പഠിച്ച പാഠങ്ങൾ രേഖപ്പെടുത്തുക
-
പദ്ധതിയിലൂടെ വന്ന ഉള്ളടക്കം സ്കൂൾ വിക്കിയിൽ ചേർക്കുക
-
പദ്ധതിയിലൂടെ ഉണ്ടാക്കിയ ലേഖനങ്ങളുടെ ഓഫ് ലൈൻ വേർഷൻ ഉണ്ടാക്കുക
-
പദ്ധതിയുടെ വിജയത്തെ കുറിച്ച് പരമാവധി പ്രചാരണം കൊടുക്കുക
ഇത് പദ്ധതി മുന്നേറുന്നതിനു അനുസരിച്ച് നമ്മള് ഇതിന്റെ പദ്ധതി താള്
പുതുക്കേണ്ടതുണ്ട്. പദ്ധതി നന്നായി മുന്പോട്ട് കൊണ്ടുപോയി ഇതു വൈജയകരമായി
പൂര്‍ത്തിയാക്കുവാന്‍ എല്ലാവരുടേയും സഹായം ഒരിക്കല്‍ കൂടി
അഭ്യര്‍ത്ഥിക്കുന്നു.
പദ്ധതി മെച്ചപ്പെടുത്തുവാനുള്ള ചര്‍ച്ചകള്‍ വിക്കിപീഡിയ:വിദ്യാഭ്യാസ
പദ്ധതി/അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കന്ററി
സ്കൂൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
സംവാദം താളില്‍ നടത്താന്‍ താല്പര്യപ്പെടുന്നു.
ഷിജു
2012/7/3 sugeesh | സുഗീഷ് * <sajsugeesh(a)gmail.com>
സുഹൃത്തുക്കളേ,
മലയാളം വിക്കിമീഡിയ സമൂഹവും കേരളസംസ്ഥാന ഐ.ടി@സ്കൂളും ചേർന്ന ഒരു പദ്ധതി
നടപ്പാക്കുന്നു എന്നറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്.
വിക്കിമീഡിയരും ഐ.റ്റി@സ്കൂൾ ഡയറക്ടറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ
ഫലമായി ഒരു പൈലറ്റ് പ്രോജക്റ്റ് ( ഇതിനോടു കൂടി അറ്റാച്ച്
ചെയ്തിരിക്കുന്നു.) സമർപ്പിക്കുകയും അത് നടത്തുന്നതിന് അനുമതി
കിട്ടിയിരിക്കുകയുമാണ്.
അതിന്റെ ഔപചാരികമായ ഉദ്ഘാടനകർമ്മം 03-07-2012 ബുധനാഴ്ച രണ്ട് മണിക്ക്
അഞ്ചൽ വെസ്റ്റ് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ വച്ച് ഐ.റ്റി@സ്കൂൾ ഡയറക്ടർ
ശ്രീ അബ്ദുൾ നാസർ കൈപ്പഞ്ചേരി നിർവ്വഹിക്കുന്നു.
ഈ പദ്ധതിയിൽ ഒരു സഹായമാകുവാൻ എല്ലാ വിക്കിപീഡിയരും ശ്രമിക്കണമെന്ന്
വിനീതമായി അഭ്യർത്ഥിക്കുന്നു....
എന്ന് സസ്നേഹം,
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l