സത്യ സായി ബാബ-യ്ക്ക് എത്ര തന്നെ അനുയായികൾ ഉണ്ടായിരുന്നാലും ശരി, വിക്കിപീഡിയയിൽ ഉപയോഗിക്കാൻ അവരാരും തന്നെ സായിബാബയുടെ ഒരു ചിത്രവും സംഭാവനയായി നൽകിയിട്ടില്ല. ഇപ്പോൾ കോമൺസിലുള്ള ഏതാണ്ട് എല്ലാ ചിത്രങ്ങളും മായ്ക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്.

അദ്ദേഹത്തിന്റെ ചിത്രം (സ്വയം എടുത്തത് മാത്രം) ആരുടെയെങ്കിലും കയ്യിലുണ്ടെങ്കിൽ താമസിയാതെ കോമൺസിൽ അപ്ലോഡ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു. അദ്ദേഹത്തിന്റെ പേജിന് ഏറ്റവുമധികം പേജ് വ്യൂ ലഭിക്കുന്ന സമയമാണ് ഇപ്പോൾ.

- ശ്രീജിത്ത് കെ.