മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു എന്ന വിക്കിപദ്ധതി 23-മത്തെ ദിവസത്തിലേക്ക്  കടന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്‌ലോഡ് ചെയ്ത സ്വതന്ത്ര ചിത്രങ്ങളുടെ എണ്ണം 1725 കവിഞ്ഞു. ഇതു വരെ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം കോമൺസിൽ, മലയാളം വിക്കിയിൽ

ഇനി രണ്ട് ദിവസം കൂടി ബാക്കി ഉണ്ട്. മലയാളം വിക്കി സമൂഹം നടാടെ നടത്തിയ ഈ പദ്ധതി പ്രകാരം കോമൺസിൽ എത്തിയ ചിത്രങ്ങളുടെ എണ്ണം നമ്മൾ ലക്ഷ്യമിട്ടതിനേക്കാളും വളരെ മുകളിലാണ് ഇപ്പോൾ തന്നെ. എങ്കിലും ചിത്രങ്ങളുടെ എണ്ണം 2000 കടത്താൻ കഴിഞ്ഞാൽ അത് നമ്മുടെ വിക്കി സമൂഹത്തിന് അഭിമാനാർഹമായ ഒരു നേട്ടമായി മാറും എന്നതിന് തർക്കമില്ല. അതിനായി ഇന്നും നാളെയുമായി 275 ചിത്രങ്ങൾ കൂടി നമുക്ക് ചേർക്കേണ്ടതുണ്ട്. ഇതിനായി എല്ലാവരുടേയും സഹകരണവും പ്രവർത്തനവും ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്.

ശ്രദ്ധിക്കുക:

നിങ്ങൾ ചേർക്കുന്ന ചിത്രം ഈ പദ്ധതിയുടെ ഭാഗമായി വരാൻ ചിത്രം അപ്‌ലോഡ് ചെയ്തതിനു് ശേഷം {{Malayalam loves Wikimedia event}} എന്ന ടാഗ് ചേർക്കാൻ മറക്കരുത്. കോമൺസിലെ അപ്ലോഡ് ടൂൾ ഉപയോഗിക്കുന്നവർ Additional info എന്നയിടത്തും കോമണിസ്റ്റ് ടൂൾ ഉപയോഗിക്കുന്നവർ ലൈസൻസ് എന്ന ടെക്സ്റ്റ് ബോക്സിൽ ഉചിതമായ ലൈസൻസ് തിരഞ്ഞെടുത്ത ശേഷം ലൈസൻസിനുശേഷം അതേ ടെക്സ്റ്റ് ബോക്സിൽ തന്നെ {{Malayalam loves Wikimedia event}} എന്ന ഫലകം ടൈപ്പ് ചെയ്താൽ മതിയാലും. മറ്റെന്തെങ്കിലും ടൂൾ ഉപയോഗിക്കുന്നവർക്ക് സഹായം ആവശ്യമുണ്ടെങ്കിൽ ചോദിക്കുമല്ലോ.

- ശ്രീജിത്ത് കെ.