[Wikiml-l] മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു

Kiran Gopi [കിരൺ] kirangopi84 at gmail.com
Thu Mar 24 17:42:03 UTC 2011


സുഹൃത്തുക്കളേ,

മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ
വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെയും,
വിക്കിമീഡിയയെ സ്നേഹിക്കുന്ന മറ്റ് മലയാളികളേയും പ്രോത്സാഹിപ്പിക്കുക എന്ന
ഉദ്ദേശത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തുന്ന വിക്കിപദ്ധതി
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81#.E0.B4.A4.E0.B4.BF.E0.B4.B0.E0.B5.81.E0.B4.B5.E0.B4.A8.E0.B4.A8.E0.B5.8D.E0.B4.A4.E0.B4.AA.E0.B5.81.E0.B4.B0.E0.B4.82>ആരംഭിച്ച
വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളട്ടെ.

ഈ പദ്ധതിയുടെ പേര് മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്നാണു്. ഇതിന്റെ
ഉദ്ദേശം ഏപ്രിൽ 2 തൊട്ട് ഏപ്രിൽ 17 വരെയുള്ള കാലയളവ് കൊണ്ട്  കഴിയുന്നത്ര
സ്വതന്ത്ര അനുമതിയും വൈജ്ഞാനികമൂല്യമുള്ള ചിത്രങ്ങൾ വിക്കിയിൽ എത്തിക്കുക
എന്നതാണു്.

ഈ വിക്കി പദ്ധതിയുടെ ഭാഗമാകാനും താങ്കളുടെ കൈവശമുള്ള സ്വതന്ത്ര ചിത്രങ്ങൾ
വിക്കിപീഡിയയിലെക്ക് അപ്ലോഡ് ചെയ്യാനും ഈ പദ്ധതി ഒരു വിജയമാക്കാനും എല്ലാവരോടും
അഭ്യർത്ഥിക്കുന്നു. താലപര്യമുള്ള ഏതൊരാൾക്കും പദ്ധതി താളിൽ താങ്കളുടെ പേര്
ചേർത്തുകൊണ്ട്  അംഗമാകാവുന്ന<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81>
താണ്.

പ്രധാനപ്പെട്ട ചില സംഭവങ്ങൾ ഏപ്രിൽ 2 തൊട്ട് ഏപ്രിൽ 17 വരെയുള്ള കാലയളവിൽ
കേരളത്തിൽ നടക്കുന്നതിനാലാണ് ഈ തീയതി തിരഞ്ഞെടുത്തത്.

   - നിയമസഭാ തിരഞ്ഞെടുപ്പ്
   - വിഷു
   - പാഞ്ഞാൾ അതിരാത്രം


വേറെയും പരിപാടികൾ ഈ കാലയളവിൽ കേരളത്തിൽ നടക്കുന്നുണ്ടാകാം. ഓരോ പരിപാടിയിൽ
നിന്നും വൈജ്ഞാനികമൂല്യമുള്ള ചിത്രങ്ങൾ വിക്കി നയങ്ങൾക്കും അനുസൃതമായി
വിക്കിയിലെക്ക് അപ്‌ലോഡ് ചെയ്യുക.

വിക്കിയിലേക്ക് അത്യാവശ്യം വേണ്ട ചില ചിത്രങ്ങൾ താഴെ പറയുന്ന വിഷയങ്ങളിൽ
പെടുന്നവയാണ്.

   - കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
   - കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
   - കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
   - കേരളത്തിലെ പ്രമുഖവ്യക്തികളുടെ ചിത്രങ്ങൾ
   - കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങൾ
   - കേരളത്തിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ
   ചിത്രങ്ങൾ
   - ശ്രദ്ധേയമായ പുസ്തകങ്ങളുടെ പുറംചട്ടയുടെ ചിത്രങ്ങൾ (ഇത് മലയാളം
   വിക്കിപീഡിയയിൽ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ)



ഈ പദ്ധതിയിൽ ചേർന്ന് മലയാളം വിക്കിയിലേക്ക് ചിത്രങ്ങൾ  സംഭാവന ചെയ്യാൻ ഈ താളീൽ
ഒപ്പ് വെക്ക<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81>ുക.


സഹായം ആവശ്യയമുണ്ടങ്കിൽ help at mlwiki.in എന്ന വിലാസത്തിലേക്ക് ഈമെയിൽ അയക്കുകയോ ഈ
ലിങ്ക<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81>ിൽ
ഞെക്കി ചോദിക്കുകയോ ചെയ്യാവുന്നതാണ്.

സ്നേഹപൂർവ്വം,
മലയാളി വിക്കി സമൂഹം.
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110324/ce58cb5f/attachment-0001.htm 


More information about the Wikiml-l mailing list