[Wikiml-l] വിക്കിമാനിയ 2011 - അപേക്ഷകൾ ക്ഷണിച്ചു
Shiju Alex
shijualexonline at gmail.com
Thu Mar 10 06:16:47 UTC 2011
പ്രിയ മലയാളം വിക്കിപ്രവർത്തകരെ,
വിക്കിമീഡിയരുടെ അന്താരാഷ്ട്ര കോൺഫറൻസാണു് *വിക്കിമാനിയ* എന്ന് നിങ്ങൾക്ക്
അറിയാമെന്ന് കരുതുന്നു. കഴിഞ്ഞ വർഷം (2010-ൽ) *പോളണ്ടിലെ
ഡാൻസ്കിലാണു്*വിക്കിമാനിയ നടന്നത്. മലയാളം വിക്കിസമൂഹത്തിൽ നിന്ന്
പ്രസ്തുത വിക്കിമാനിയയിൽ
പങ്കെടുക്കാനും ഒരു ശില്പശാല നടത്തുവാനുമുള്ള അവസരം സന്തോഷിനും എനിക്കും
ലഭിച്ചിരുന്നു. അതിനെകുറിച്ച് ഞാൻ ഇവിടെ
എഴുതിയിരുന്നു<http://shijualex.blogspot.com/2010/07/2010.html>.
2011-ലെ വിക്കിമാനിയ നടക്കുന്നത് *ഇസ്രായേലിലെ *ഹൈഫ എന്ന നഗരത്തിലാണു്.
പ്രസ്തുത വിക്കിമാനിയയിൽ പേപ്പറുകൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ളവർ
അതിനായുള്ള അപേക്ഷ സമർപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു. അതിനെക്കുറിച്ചുള്ള
വിശദാംശങ്ങൾ ഇവിടെ കാണാം.
http://wikimania2011.wikimedia.org/wiki/Call_for_Participation
വിക്കിപീഡിയ, വിക്കിമീഡിയ, വിക്കിയുമായി ബന്ധപ്പെട്ട സ്വതന്ത്രസൊഫ്റ്റ്‌വെയർ,
വിക്കിമീഡിയയുമായി ബന്ധപ്പെട്ട് മലയാളഭാഷയിൽ നടത്തുന്ന മുന്നേറ്റം തുടങ്ങി
അന്താരാഷ്ട്ര ഓഡിയൻസിനു താല്പര്യമുളവാക്കുന്ന എന്ത് വിഷയവും അവതരിക്കുവാനുള്ള
അവസരം ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് മുകളിലെ കണ്ണിയിലുള്ള താൾ വായിക്കുക.
നിങ്ങൾ സമർപ്പിക്കുന്ന പേപ്പർ വിക്കിമാനിയയിലേക്ക് തിരഞ്ഞെടുക്കുകയും അത് വളരെ
പ്രാധാന്യമുള്ള വിഷയം ആയിരിക്കുകയും ചെയ്താൽ *പരിമിതമായ അളവിലുള്ള *സ്കോളർഷിപ്പ്
നിങ്ങൾക്ക് ലഭിക്കുന്നതാണു് (യാത്രാച്ചിലവ്, താമസം എന്നിവ മാത്രം സ്പോൺസർ
ചെയ്യപ്പെടും. ഭക്ഷണം, മറ്റ് യാത്രാച്ചിലവുകൾ എന്നിവ നിങ്ങൾ തന്നെ വഹിക്കണം).
അതിനാൽ തന്നെ പേപ്പർ സമർപ്പിക്കുമ്പോൾ വിക്കിമീഡിയയുമായി ബന്ധപ്പെട്ട
പ്രാധാന്യമുള്ള ഒരു വിഷയം മാത്രം സമർപ്പിക്കുക. Introduction to .NET,
introduction to free software തുടങ്ങി ഓഫ് ടോപ്പിക്കായ വിഷയങ്ങൾ
അവതരിപ്പിച്ച് അപെക്ഷ ആദ്യഘട്ടത്തിലേ തള്ളപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കുക.
വിഷയം തിരഞ്ഞെടുക്കാനും, പേപ്പർ തയ്യാറാക്കാനും മറ്റും സഹായം ആവശ്യമെങ്കിൽ
എനിക്ക് മെയിൽ അയക്കാവുന്നതാണു്.
ഷിജു
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110310/ed74d614/attachment.htm
More information about the Wikiml-l
mailing list