[Wikiml-l] മലയാളം വിക്കി പഠനശിബിരം - കൊല്ലം - അവലോകനം

AKHIL KRISHNAN S akhilkrishnans at gmail.com
Sun Mar 6 09:23:46 UTC 2011


ഉച്ചയ്ക്ക് ഒന്നര മണിക്ക് ദീപം കൊളുത്തി പ്രാർത്ഥനാലാപനത്തോടെ പഠനശിബിരം
ആരംഭിച്ചു. അമൃത സ്കൂൾ ഒഫ് എഞ്ചിനീയറിങ്ങിലെ ബി.എസ്.സി, എം.എസ്.സി കമ്പ്യൂട്ടർ
സയൻസ് വിദ്യാർത്ഥികളുടെ കൂട്ടായമയായ *മിത്രയുടെ* ആഭിമുഖ്യത്തിലായിരുന്നു
ശിബിരം.


ആദ്യ സെഷനിൽ കിരൺ
ഗോപി<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Kiran_Gopi>വിക്കി,
വിക്കിപീഡിയ, ഇന്ത്യൻ ഭാഷാ വിക്കി പ്രവർത്തനങ്ങൾ എന്നിവയെ
പരിചയപ്പെടുത്തികൊണ്ട് മലയാളം വിക്കി പ്രവർത്തനത്തിലേക്കു കടന്നു.
തുടർന്ന് ഡോ:ഫുആദ്
ജലീൽ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Fuadaj>,
ബാബു വള്ളിക്കാവ് എന്ന ഉപയോക്താവിനെ സൃഷ്ടിച്ചു കൊണ്ട് വിക്കി ഉപയോക്താവ്
ആകുന്നതെങ്ങനെ, എന്ന് കാണിച്ചു കൊടുത്തു. അമൃത
വിശ്വവിദ്യാപീഠം<http://ml.wikipedia.org/wiki/%E0%B4%85%E0%B4%AE%E0%B5%83%E0%B4%A4_%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B5%80%E0%B4%A0%E0%B4%82>എന്ന
താൾ ഉണ്ടാക്കി ലേഖനം തുടങ്ങുന്നതെങ്ങനെ, തിരുത്തലുകൾ നടത്തുന്ന രീതി,
വിവിധ സിൻടാക്സുകൾ എന്നിവയെ പരിചയപ്പെടുത്തി. ക്ലാസ്സ് ഏറെ പുരോഗമിച്ചു
കഴിഞ്ഞപ്പോൽ താളിന്റെ തലക്കെട്ടിൽ ഭീമമായ അക്ഷരപിശാച് കടന്നുകൂടിയിരുന്ന വിവരം
ചൂണ്ടികാട്ടിയത് രസകരമായി. തലക്കെട്ട് മാറ്റം കാണിച്ചു കൊടുക്കാനുള്ള അവസരമായി
അത് വിനയോഗിക്കുകയും ചെയ്തു. തുടർന്ന് ചിത്രവും ചിഹ്നവും അപ്ലോഡ് ചെയ്തുകൊണ്ട്
കോപ്പിറൈറ്റ് പ്രശ്നങ്ങളെക്കുറിച്ച് കിരൺ സംസാരിച്ചു. സദസ്സിന്റെ
സംശയങ്ങള്‍ക്ക് കിരണ്‍ഗോപി ഉത്തരം  നല്‍കി. വൈകിട്ട് നാലരമണിയോടെ ശിബിരം
സമാപിച്ചു. 78 പേർ ശിബിരത്തിൽ പങ്കെടുത്തു.


അഖിൽ എസ് ഉണ്ണിത്താൻ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Akhilsunnithan>,
അനീഷ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Aneeshgs>,
ശ്രീകാന്ത്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sreekanthv>എന്നീ
സജീവ വിക്കിയന്മാരും ശിബിരത്തിനെത്തിയിരുന്നു. വകുപ്പ് മേധാവി ശ്രീ
കൃഷ്ണകുമാർ, ഐ.ടി. ഇൻ ചാർജ്ജ് ശ്രീ അനൂപൻ എന്നിവരുടെ അവേശപൂർവ്വമായ സഹകരണം
ശിബിര - ആസൂത്രണത്തിലും നടത്തിപ്പിലും ഉടനീളം ഉണ്ടായിരുന്നു.




*Regards,*


* Akhil S Unnithan <http://www.google.com/profiles/akhilkrishnans#buzz>** (
അഖിലൻ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Akhilsunnithan>
)*
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110306/74e12e1d/attachment-0001.htm 


More information about the Wikiml-l mailing list