[Wikiml-l] File:Narayana Guru.jpg

Sreejith K. sreejithk2000 at gmail.com
Mon Jun 13 05:44:50 UTC 2011


കൂട്ടരേ,

ശ്രീ നാരായണ ഗുരുവിന്റെ ഒരു ചിത്രം കോമൺസിൽ മായ്ക്കാൻ
നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്.

ചിത്രം - http://commons.wikimedia.org/wiki/File:Narayana_Guru.jpg
മായ്ക്കലിന്റെ ചർച്ച -
http://commons.wikimedia.org/wiki/Commons:Deletion_requests/File:Narayana_Guru.jpg

ഈ ഇ-മെയിൽ നിങ്ങൾ വായിക്കുന്നതിനു മുൻപ് ചിത്രം മായ്ക്കപ്പെട്ടെങ്കിലോ എന്ന്
കരുതി ചിത്രം അറ്റാച്ച് ചെയ്തിട്ടുമുണ്ട്.

ചിത്രം മായ്ക്കാൻ ഉള്ള കാരണം നിസ്സാരമാണ് - ചിത്രം എടുത്ത വർഷമോ എടുത്ത വ്യക്തി
ആരാണെന്നോ അവിടെ നൽകിയിട്ടില്ല എന്നതാണ് അത്. ഈ വിവരങ്ങൾ
നിങ്ങൾക്കാർക്കെങ്കിലും അറിയുമെങ്കിൽ പങ്കുവയ്ക്കാൻ
താത്പര്യപ്പെട്ടുകൊള്ളുന്നു.

ആദ്യം പ്രസിദ്ധീകരിച്ച ദിവസമോ വർഷമോ നിർബന്ധമില്ലെങ്കിലും 1936-നു മുൻപ് ഈ
ചിത്രം എവിടെയെങ്കിലും പ്രസിദ്ധീകരിച്ചിരുന്നു എന്ന തെളിവാണ് അവിടെ വേണ്ടത്.
അങ്ങിനെ പ്രസിദ്ധീകരിച്ചതിന്റെ സ്കാൻ ചെയ്ത കോപ്പി നൽകിയില്ലെങ്കിലും
കുഴപ്പമില്ല, അങ്ങിനെ ഇന്ന സമയത്ത് ഇന്ന ഇടത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന്
ഉറപ്പ് തരുന്നു എന്നാരെങ്കിലും അവിടെ കമന്റ് ഇട്ടാലും മതിയാകും.

ഈ ചിത്രം രക്ഷിച്ചെടുക്കാൻ സഹായം അഭ്യർത്ഥിക്കുന്നു.

- ശ്രീജിത്ത് കെ
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110613/9d054b53/attachment.htm 
-------------- next part --------------
A non-text attachment was scrubbed...
Name: Narayana_Guru[1].jpg
Type: image/jpeg
Size: 13044 bytes
Desc: not available
Url : http://lists.wikimedia.org/pipermail/wikiml-l/attachments/20110613/9d054b53/attachment.jpg 


More information about the Wikiml-l mailing list