[Wikiml-l] നാലാമത് മലയാളം വിക്കി പ്രവര്‍ത്തക സംഗമം - പ്രമേയം
Santhosh Thottingal
santhosh.thottingal at gmail.com
Sat Jun 11 10:04:53 UTC 2011
നാലാമത് മലയാളം വിക്കി പ്രവര്‍ത്തക സംഗമം - പ്രമേയം
സ്വതന്ത്രമായി വിജ്ഞാനം ഉല്പാദിപ്പിക്കുക, വിനിമയം ചെയ്യുക, പങ്കുവെക്കുക
എന്നിവയാണ് വിക്കിമീഡിയ സംരഭങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം.
ജനാധിപത്യസംവിധാനമുള്ള ഇന്ത്യയില്‍ സര്‍ക്കാര്‍ സംരംഭങ്ങളുമായി
ബന്ധപ്പെട്ട പലതരം വിജ്ഞാനപദ്ധതികളും ഇപ്പോഴും കോപ്പിറൈറ്റ്
നിബന്ധനകളുള്ളതിനാല്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയാത്ത
അവസ്ഥയിലാണ്. ഈ വിജ്ഞാനസമ്പത്തെല്ലാം നമുക്ക് ഓരോരുത്തര്‍ക്കും യഥോചിതം
ഉപയോഗിക്കാന്‍ ലഭ്യമാകേണ്ടതാണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ
ഉടമസ്ഥതയിലുള്ള വെബ് സൈറ്റുകളുടെയും വെബ് അനുബന്ധ സേവനങ്ങളുടെയും
ലൈസന്‍സ് ക്രിയേറ്റീവ് കോമണ്‍സ് ഷെയര്‍ അലൈക്ക് പോലെയുള്ള സ്വതന്ത്ര
ലൈസൻസിലേയ്ക്ക് മാറ്റുകയും അതുവഴി ഏതൊരാള്‍ക്കും ആവശ്യാനുസരണം
ഉപയോഗിക്കാന്‍ സാധിക്കുന്ന സാഹചര്യം ഉണ്ടാക്കണമെന്നും നാലാമത് മലയാളം
വിക്കി പ്രവര്‍ത്തക സംഗമം കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
വിക്കി പ്രവര്‍ത്തക സംഗമം - ഉദ്ഘാടനം
നാലാമത് മലയാളം വിക്കി പ്രവര്‍ത്തക സംഗമം കണ്ണൂര്‍ ലൈബ്രറി കൗണ്‍സില്‍
ഹാളില്‍ പ്രമുഖ കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും
സാമൂഹ്യപ്രവര്‍ത്തകനും വിദ്യാഭ്യാസവിചക്ഷണനുമായ ഡോ. ബി. ഇക്ബാല്‍
ഉദ്ഘാടനം ചെയ്തു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം
ചെറുപ്പക്കാര്‍ വിക്കിമീഡിയ പോലുള്ള വിക്കി സംരംഭങ്ങളില്‍ സംഭാവന
ചെയ്യുന്നു എന്നത് ഇക്കാലത്ത ഏവര്‍ക്കും അനുകരണീയമായ പ്രവൃത്തിയാണെന്ന്
ഇദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. സാംസ്കാരിക പ്രവര്‍ത്തകരും
ഭാഷാസ്നേഹികളും വിക്കി സംരംഭങ്ങളിലേക്ക് കടന്നുവന്ന് ഈ സംരംഭത്തെ
കൂടുതല്‍ ശക്തിമത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലയാളം വിക്കിപീഡിയയേയും സഹോദര സംരംഭങ്ങളെക്കുറിച്ചും ഷിജു അലക്സ്
സദസ്സിന് പരിചയപ്പെടുത്തി.
മലയാളം വിക്കിപീഡിയയെക്കുറിച്ച് അനൂപ് പരിചയപ്പെടുത്തി
മലയാളം ഗ്രന്ഥശാലയെക്കുറിച്ച് മനോജ് പരിചയപ്പെടുത്തി. സംശയങ്ങൾക്ക്
മറുപടി മനോജ്, ഷിജു അലക്സ് എന്നിവർ ചേർന്ന് മറുപടി നൽകി.
മലയാളം വിക്കിചൊല്ലുകളെക്കുറിച്ച് ഫുവാദ് സദസ്സിനു പരിചയപ്പെടുത്തി.
സംശയങ്ങൾക്ക് മറുപടി ഷിജു അലക്സ്, ഫുവാദ്, ജുനൈദ് എന്നിവർ ചേർന്ന് മറുപടി
നൽകി.
മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയെക്കുറിച്ചും അതിന്റെ
അവലോകനവും ശ്രീജിത്ത് പരിചയപ്പെടുത്തി. ചിത്രങ്ങൾ സംഭാവന നൽകിയതിൽ
ഏറ്റവും പ്രായം കുറഞ്ഞ ഉപയോക്താവിനേയും, ഏറ്റവും കൂടുതൽ സംഭാവന നൽകിയ
ഉപയോക്താവിനേയും, സ്ത്രീ ഉപഭോക്താക്കകളേയും പരിചയപ്പെടുത്തി.
വിക്കിപീഡിയ കോമൺസിനെക്കുറിച്ച് സദസ്സിനു പരിചയപ്പെടുത്തുകയും,
സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു.
വിക്കിപീഡിയ പദ്ധതിയായ ഭൂപടനിർമ്മാണപദ്ധതിയെക്കുറിച്ച് ഷിജു അലക്സ്
പരിചയപ്പെടുത്തി. പദ്ധതിയുടെ സാങ്കേതികവശങ്ങളെക്കുറിച്ചും അതിന്റെ കൂടുതൽ
വിവരങ്ങളും, ഇതുവരെയുള്ള സ്ഥിതിവിവരങ്ങളെക്കുറിച്ചും അജയ് കുയിലൂർ
സദസ്സിനു വിവരിച്ചു.
അന്ധന്മാര്‍ക്ക് വിക്കിപീഡിയ പോലുള്ള വിക്കിപദ്ധതികള്‍
പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന സംവിധാനത്തെക്കുറിച്ച് കാസര്‍കോഡ്
അന്ധവിദ്യാലയത്തില്‍ ഹെഡ്മാസ്റ്ററായ സത്യന്‍ ക്ലാസ്സെടുത്തു.
മലയാളം വിക്കി പദ്ധതികളും മറ്റു വെബ്സൈറ്റുകളിലും എളുപ്പത്തില്‍ മലയാളം
ടൈപ്പ് ചെയ്യാന്‍ സാധിക്കുന്ന നാരായം എന്ന സോഫ്റ്റ്‌വെയറിനെ ജുനൈദ്
പി.വി. പരിചയപ്പെടുത്തി.
മലയാളം വിക്കി പദ്ധതികളും മറ്റു മലയാള വെബ്സൈറ്റുകളും ഫോണ്ട് ഡൗണ്‍ലോഡ്
ചെയ്യാതെ തന്നെ കാണാന്‍ സാധിക്കുന്ന വെബ്ഫോണ്ടുകളെക്കുറിച്ച് സന്തോഷ്
തോട്ടിങ്ങല്‍ ക്ലാസ്സെടുത്തു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എണ്‍പതോളം പേര്‍ സംഗമത്തില്‍
പങ്കെടുത്തു. വിക്കിമീഡിയ ഫൗണ്ടേഷന്‍ പ്രതിനിധികളായ ബിശാഖ ദത്ത, ഹിഷാം
മുണ്ടോള്‍, ടോറി റീഡ് എന്നിവരും സംഗമത്തില്‍ സന്നിഹിതരായിരുന്നു.
മലയാളം വിക്കിഗ്രന്ഥശാല സിഡി പ്രകാശനം
മലയാളം വിക്കിഗ്രന്ഥശാലയിലെ വിവിധ കൃതികൾ ഉൾപ്പെടുത്തിക്കൊണ്ട്
തയ്യാറാക്കിയ സിഡി വിക്കി പ്രവർത്തക സംഗമത്തോടനുബന്ധിച്ച് പ്രകാശനം
ചെയ്തു. പകർപ്പവകാശകാലാവധി കഴിഞ്ഞ വിവിധ മലയാള കൃതികളാണ് മലയാളം
വിക്കിഗ്രന്ഥശാലയിലുള്ളത്. അദ്ധ്യാത്മരാമായണം, ബൈബിൾ, സത്യവേദപുസ്തകം,
ഖുർആൻ, മലയാളത്തിലെ ആദ്യനോവലായ ഇന്ദുലേഖ, വ്യാകരണഗ്രന്ഥമായ കേരളപാണിനീയം,
തുഞ്ചത്തെഴുത്തച്ഛൻ, ചെറുശ്ശേരി, കുമാനരാശാൻ, കുമരനാശാൻ, ശ്രീനാരായണഗുരു,
ചങ്ങമ്പുഴ എന്നിവരുടെ സമ്പൂർണകൃതികൾ, ഐതിഹ്യമാല, ഭക്തിഗാനങ്ങൾ,
തനതുഗാനങ്ങൾ, തത്വശാസ്ത്രം, കമ്മ്യൂണിസ്റ്റ് മാനിഫെസ്സറ്റോ, വിക്കിമീഡിയ
കോമൺസിലെ ചിത്രങ്ങൾ എന്നിവയെല്ലാം വിക്കിഗ്രന്ഥശാല സിഡിയിൽ ലഭ്യമാണ്.
ഇത്തരത്തിൽ ഗ്രന്ഥശാലയുടെ ഓഫ്‌ലൈൻ സിഡി ഇറക്കുന്ന ലോകത്തിലെ ആദ്യ
സംരംഭമാണിത്. മലയാളത്തിൽ പുറത്തിറക്കിയിരിക്കുന്നതിൽ ഏറ്റവും വലിയ
ഡിജിറ്റൽ ആർക്കൈവ് കൂടിയാണ് ഈ സിഡി.
മലയാളം വിക്കി പ്രവര്‍ത്തകസംഗമം - ലക്ഷ്യം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനേകം പേരാണ് വിവിധ വിക്കി പദ്ധതികളില്‍
ദിനംതോറും സംഭാവന ചെയ്തുകൊണ്ടിരിക്കുന്നത്. മലയാളം വിക്കി പദ്ധതികളുടെയും
അവസ്ഥ വിഭിന്നമല്ല. നേരില്‍ കാണാതെത്തന്നെ ഓണ്‍ലൈനായി നിരന്തരം
ആശയവിനിമയം നടത്തുകയും യാതൊരു ലാഭേച്ഛയുമില്ലാതെ വിക്കിപിഡിയ,
വിക്കിഗ്രന്ഥശാല, വിക്കിചൊല്ലുകള്‍, വിക്കിനിഘണ്ടു, വിക്കിപാഠശാല,
വിക്കിമീഡിയ കോമണ്‍സ് തുടങ്ങി വിവിധി സംരംഭങ്ങളിലേക്ക് ഇവര്‍
തങ്ങളാലാവുന്നത് സംഭാവന ചെയ്യുന്നു. ഈ പ്രവര്‍ത്തകര്‍ക്ക് നേരില്‍
കാണാനും പരിചയം പുതുക്കാനും വിക്കിപദ്ധതികളെ കൂടുതല്‍ ജനകീയമാക്കാനുമാണ്
വിക്കി പ്രവര്‍ത്തക സംഗമങ്ങള്‍ നടക്കുന്നത്.
മലയാളത്തിലെ ആദ്യത്തെ വിക്കി പ്രവര്‍ത്തക സംഗമം 2007 ഡിസംബര്‍ 30-ന്
തൃശൂരാണ് നടന്നത്. രണ്ടാമത്തേത് 2008 ഒക്ടോബര്‍ 31-ന് ചാലക്കുടിയിലും
മൂന്നാമത്തേത് 2010 ഏപ്രില്‍ 17-ന് കളമശ്ശേരിയിലും നടന്നു. മൂന്നാമത്തെ
സംഗമത്തിന്റെ ഭാഗമായി മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500
ലേഖനങ്ങളുടെ സിഡിയും പുറത്തിറക്കിയിരുന്നു.
-santhosh
More information about the Wikiml-l
mailing list