[Wikiml-l] Wikiml-l Digest, Vol 34, Issue 11

തച്ചന്റെ മകന്‍ ‌ thachan.makan at gmail.com
Sat Jun 4 16:28:52 UTC 2011


ആരുതന്നെയായാലും വിക്കിപീഡീയയുടെ പ്രചാരണം നടത്തുന്നത് ശ്ലാഘനീയമാണ്.

രണ്ടു പ്രശ്നങ്ങളാണ്: വിക്കിപീഡിയയുടെ നയങ്ങളെയും മാര്‍ഗ്ഗരേഖകളെയും
മര്യാദയെയും കുറിച്ച് ധാരണയുള്ള, പരിചയസമ്പന്നരായ പ്രവര്‍ത്തകര്‍ക്കു
പകരം ഏതാനും തിരുത്തലുകള്‍ വരുത്തിയതിന്റെ പേരില്‍ വിക്കിപീഡിയയെപ്പറ്റി
പറഞ്ഞുകൊടുക്കുന്നത് കാര്യങ്ങളെപ്പറ്റി  തെറ്റിദ്ധാരണയും ധാരണക്കുറവും
ഉണ്ടാക്കാം എന്നതാണ് ഒന്ന്.

മറ്റൊന്ന് മലയാളം വിക്കിപീഡിയ ഔദ്യോഗികമായി നടത്തുന്ന പരിപാടിയാണ് ഇത്തരം
ശില്പശാലകള്‍ എന്ന തെറ്റിദ്ധാരണ ഉണ്ടാകുന്നതാണ്. പറയാതെതന്നെ ഈ സംഘടനയുടെ
രാഷ്ട്രീയപക്ഷപാതം അറിയാവുന്നതാണ്.മലയാളം വിക്കിപീഡിയയെപ്പറ്റി
തുടര്‍ച്ചയായി പരസ്പരവിരുദ്ധങ്ങളായ ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ ഇങ്ങനെയൊരു തെറ്റിദ്ധാരണ പലതരത്തിലുള്ള
രാഷ്ട്രീയ-സാമുദായികമുതലെടുപ്പുകള്‍ക്ക് കാരണമാകും. വിക്കിപീഡിയയുടെ
ഔദ്യോഗികപരിപാടികളുമായി തങ്ങളുടെ പ്രവൃത്തിക്ക് ഒരു ബന്ധവുമില്ല എന്ന്
ബോധ്യപ്പെടുത്താന്‍ ബാധ്യതയുള്ള DAKF അങ്ങനെയൊരു തെറ്റിദ്ധാരണ
ഉറപ്പിക്കാന്‍ പോന്ന തരത്തില്‍ പ്രസ്താവനയിറക്കിയത് ശരിയായില്ല.

വിക്കിപീഡിയയുടെ ഔദ്യോഗികപരിപാടിയില്‍നിന്ന് ഇത്തരം സംഘടനകളുടെ
പ്രചാരണപ്രവര്‍ത്തനങ്ങളെ എങ്ങനെ മാറ്റിനിര്‍ത്താം എന്ന്‍
ആലോചിക്കേണ്ടതാണ്.

On 6/4/11, wikiml-l-request at lists.wikimedia.org
<wikiml-l-request at lists.wikimedia.org> wrote:
> Send Wikiml-l mailing list submissions to
> 	wikiml-l at lists.wikimedia.org
>
> To subscribe or unsubscribe via the World Wide Web, visit
> 	https://lists.wikimedia.org/mailman/listinfo/wikiml-l
> or, via email, send a message with subject or body 'help' to
> 	wikiml-l-request at lists.wikimedia.org
>
> You can reach the person managing the list at
> 	wikiml-l-owner at lists.wikimedia.org
>
> When replying, please edit your Subject line so it is more specific
> than "Re: Contents of Wikiml-l digest..."
>


More information about the Wikiml-l mailing list