[Wikiml-l] വാമൊഴി അവലംബം - ഓറൽ സൈറ്റേഷൻ

Shiju Alex shijualexonline at gmail.com
Sat Jul 9 17:16:40 UTC 2011


സുഹൃത്തുക്കളെ,

വിക്കിപീഡിയ:വാമൊഴി
അവലംബം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BE%E0%B4%AE%E0%B5%8A%E0%B4%B4%E0%B4%BF_%E0%B4%85%E0%B4%B5%E0%B4%B2%E0%B4%82%E0%B4%AC%E0%B4%82>


വിക്കിപീഡിയയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്, മറ്റ് പാരമ്പര്യ
വിജ്ഞാനകോശങ്ങളിലൊന്നിലും കാണാൻ സാധിക്കാത്ത നിരവധി വിഷയങ്ങളെ പറ്റി പോലും
വിക്കിപീഡിയയിൽ ലേഖനങ്ങൾ ഉണ്ടാവും എന്നതാണു്. എന്നാൽ ഇത്തരം
ലേഖനങ്ങൾക്കും *തക്കതായ
ആധികാരിക സ്രോതസ്സുകളിൽ നിന്നുള്ള അവലബം കൊടുക്കണം* *എന്നത്* വിക്കിപീഡിയയുടെ
നയം അനുസരിച്ച് അതീവ പ്രാധാന്യമുള്ള ഒരു നയമാണു്. വിക്കിപീഡിയ ലെഖനങ്ങളുടെ
ഉന്നതനിലവാരം കാത്തു സൂക്ഷിക്കുന്നതിനു് ആധികാരിക സ്രോതസ്സുകളിൽ നിന്നുള്ള
അവലംബം ചേർക്കണം എന്നത് വളരെ അത്യാവശ്യവുമാണൂ്.

നിരവധി അപൂർവ്വ വിഷയങ്ങളെ കുറിച്ച് ലെഖനം വരുമ്പോൾ വിക്കിപീഡിയ പ്രവർത്തകർ
(പ്രത്യേകിച്ച് മൂന്നാം ലോക രാജ്യങ്ങളിലെ ഭാഷകളിലുള്ള വിക്കിപീഡിയകളിൽ
പ്രവർത്തിക്കുന്നർ), നേരിടുന്ന ഒരു പ്രതിന്ധിയാണു് ഇതു വരെ ഡോക്കുമെന്റ്
ചെയ്തിട്ടില്ലാത്ത ഈ വിഷയങ്ങൾക്കൊക്കെ എങ്ങനെ ആധികാരിക അവലംബം സംഘടിപ്പിക്കും
എന്നത്. പല വിധത്തിൽ ഈ പ്രശ്നം വരും;

   1. ആ വിഷയം ഇതു വരെ ഇംഗ്ലീഷിലോ മലയാളത്തിലോ ഡോക്കുമെന്റ് ചെയ്തിട്ടില്ല
   എന്ന് വരാം
   2. ഏതെങ്കിലും ഒരു ഭാഷയിൽ ചെയ്തിട്ടുണ്ടാം. പക്ഷെ പ്രസ്തുത അവലംബം
   വിക്കിപീഡിയർക്ക് പ്രാപ്യമല്ലാത്ത ഇടങ്ങളിൽ ഇരിക്കുന്നു. അല്ലെങ്കിൽ
   എന്നേക്കുമായി നഷ്ടപ്പെട്ടു.
   3. ഏതെങ്കിലും ഒരു പ്രത്യെക വീക്ഷണകോണിൽ എഴുതിയത് കൊണ്ട് വിക്കിപീഡിയയുടെ
   നിഷപതാനയത്തിനു എതിരായതു മൂലം വിക്കിപീഡിയയിൽ ആധികാരിക അവലംബം ആയി ഉപയോഗിക്കാൻ
   സാധിക്കാതെ വരിക
   4. മൂന്നാം ലൊകരാജ്യങ്ങളിലെ അപൂർവ്വ വിഷയങ്ങളിൽ ഉള്ള വിഷയങ്ങളിൽ പല വിധ
   കാരണങ്ങൾ കൊണ്ട് ആരും താല്പര്യം എടുക്കാത്തത് കൊണ്ട് ഇംഗ്ലീഷിലോ മറ്റ് ഭാഷകളിലോ
   അവലബം ലഭ്യമല്ലാത്ത സ്ഥിതി
   5. മറ്റ് ഏതെങ്കിലും ഭാഷകളിൽ അവലംബം ഉണ്ടെങ്കിലും അത് ഇംഗ്ലീഷിലോ
   മലയാളത്തിലോ തർജ്ജുമ ചെയ്യാത്തതിനാൽ നമുക്ക് മലയാളത്തിൽ ഉപയോഗിക്കാൻ പറ്റാതെ
   വരിക

അങ്ങനെ നിരവധി കാര്യങ്ങൾ കൊണ്ട്അവലംബപ്രശ്നം വിക്കിപീഡിയരെ സജീവമായി അലട്ടുന്ന
ഒന്നാണു്. ഇത് എങ്ങനെ പരിഹരിക്കും എന്നത് ആർക്കും വലിയ ഊഹവും ഇല്ല.

ഇതുമായി ബന്ധപ്പെട്ട അതീവ പ്രാധാന്യമുള്ള ഒരു പദ്ധതിയുടെ പൈലറ്റ് പ്രൊജക്ടിനായി
മലയാളം വിക്കി സമൂഹത്തെ തിരഞ്ഞെടുത്തു. അതിനെ കുറിച്ചുള്ള
വിശദാംശങ്ങൾക്കായി വിക്കിപീഡിയ:വാമൊഴി
അവലംബം<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BE%E0%B4%AE%E0%B5%8A%E0%B4%B4%E0%B4%BF_%E0%B4%85%E0%B4%B5%E0%B4%B2%E0%B4%82%E0%B4%AC%E0%B4%82>എന്ന
താൾ സന്ദർശിക്കുക. ഒപ്പം നിങ്ങളുടെ അഭിപ്രായവും രേഖപ്പെടുത്തുക.

ഷിജു
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110709/a7a743ea/attachment-0001.htm 


More information about the Wikiml-l mailing list