[Wikiml-l] മലയാളം വിക്കിപീഡിയയിൽ 10 ലക്ഷം എഡിറ്റുകൾ

Anoop anoop.ind at gmail.com
Tue Jan 25 07:40:01 UTC 2011


സുഹൃത്തുക്കളേ,

ഒരു സന്തോഷ വാർത്ത നിങ്ങളെ എല്ലാവരെയും അറിയിക്കുകയാണ്. മലയാളം വിക്കിപീഡിയയിൽ
10 ലക്ഷം തിരുത്തലുകൾ (Edits) തികഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ ജനുവരി
22-നായിരുന്നു 10 ലക്ഷം തിരുത്തലുകൾ തികഞ്ഞത്. ഈ കടമ്പ കടക്കുന്ന അമ്പത്തി
ഒന്നാമത്തെ വിക്കിപീഡിയയാണ് മലയാളം[1]. ഈ കടമ്പ കടന്ന ഏക ഇന്ത്യൻ
വിക്കിപീഡിയയും മലയാളമാണ്[1].

ലേഖനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നത് പ്രാഥമികമായ ലക്ഷ്യമാക്കാതെ,
കാമ്പുള്ള ലേഖനങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതിന്റെ
ഫലമായാണ് ഏറ്റവും കൂടുതൽ ഡെപ്ത് ഉള്ള ഇന്ത്യൻ വിക്കിപീഡിയയും ഏറ്റവും കൂടുതൽ
തിരുത്തലുകൾ നടത്തിയ ഇന്ത്യൻ വിക്കിപീഡിയയും മലയാളമായത്. ഈ സ്ഥാനം എന്നെന്നും
നിലനിർത്തിപ്പോരാൻ നിങ്ങൾ ഓരോരുത്തരുടെയും സഹകരണം ആവശ്യമാണ്.

മറ്റു പ്രധാന ഇന്ത്യൻ ഭാഷാ വിക്കിപീഡിയയിലെ  തിരുത്തലുകളുടെ എണ്ണം കാണുക.

  *ഭാഷ * *                   തിരുത്തലുകളുടെ എണ്ണം*  മലയാളം  1002375  ബംഗാളി
922606  ഹിന്ദി   913612  തമിഴ്   688891  മറാത്തി  665774  തെലുഗ് 578760
ഉർദു  376948  കന്നഡ  186771  ഗുജറാത്തി 133134  സംസ്കൃതം 101517
[1]

ഈ നേട്ടത്തിൽ പങ്കാളിയായ എല്ലാവർക്കും നന്ദി.

*അവലംബം*
1. http://meta.wikimedia.org/wiki/List_of_Wikipedias



അനൂപ്
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110125/080096f6/attachment.htm 


More information about the Wikiml-l mailing list