[Wikiml-l] വിക്കിപീഡിയ:പത്താം വാർഷികം/കണ്ണൂർ - റിപ്പോർട്ട്

praveenp me.praveen at gmail.com
Sat Jan 22 16:49:54 UTC 2011


On Saturday 22 January 2011 01:24 PM, Abdul_Azee_അബ്ദുല്‌അസീസ് wrote:
> ആചാരവും ആചരണവും തമ്മിലുള്ള വ്യത്യാസം എന്താണ്?
> പണ്ട് ഓണാശംസകൾ വിക്കിയുടെ സൈറ്റ് നോട്ടീസിൽ കൊടുത്തിരിന്നു. എന്നാൽ അതെ പോലെ ക്രസ്മസ് 
> പെരുന്നാൾ എന്നിവ കൊടുക്കാൻ ശ്രമിച്ചപ്പോൾ പുതിയ നയം വന്നു അങ്ങനെ ആശംസ  കൊടുക്കൽ 
> നിർത്തലാക്കി. ഇതിനെ കുറിച്ച് എന്ത് പറയാനുണ്ട്.
>
> എന്റെ അഭിപ്രായത്തിൽ മതങ്ങൾക്ക് അവരുടെ  കാഴ്ചപ്പാടുണ്ടാവും, യുക്തിവാദികൾക്കും  
> കമ്മ്യൂണിസ്റ്റ് കർക്കും ഒക്കെ അവരുടെതായ കാഴ്കപ്പാടുണ്ടാവും. കമ്മ്യൂണിസ്റ്റുകൾ രക്തസാക്ഷി 
> മണ്ഡപത്തിലോ, പോലീസുകാരുടെ ആചാര വെടിയോ ഒക്കെ പോലെ വിക്കിയിൽ പുത്തനാചാരം വേണ്ട 
> എന്നാണ് പറയാനുള്ളത്.
ശ്രീ അബ്ദുൽ അസീസ് വിക്കിപീഡിയ സശ്രദ്ധം നിരീക്ഷിക്കുന്നുണ്ടെന്നത് സന്തോഷകരം. പക്ഷേ ക്ഷീരമുള്ള 
അകിടിൻ ചുവട്ടിലെ കൊതുകിനെപ്പോലെയാണോ എന്നൊരു സംശയം. കേരളീയരുടെ ദേശീയ ഉത്സവമാണ് ഓണം 
എന്നതിലാവണം ഓണത്തെക്കുറിച്ചുള്ള സൈറ്റ് നോട്ടീസ് കൊടുത്തിട്ടുണ്ടാവുക. ചിലപ്പോൾ എല്ലാ 
ആഘോഷങ്ങൾക്കും ആശംസകൾ നേർന്നിട്ടുണ്ടാകാം. പിന്നീട് അതനൗചിത്യമാണെന്ന കാഴ്ചപ്പാടിൽ 
മാറ്റിയിട്ടുമുണ്ടാകാം. മതപരമെന്ന് പറയാവുന്ന കാര്യങ്ങൾ വിക്കിയിൽ കൊടുക്കാതിരിക്കുകയാണ് 
നല്ലതെന്ന് എന്റെയും അഭിപ്രായം.

പക്ഷേ ഒരു ദുരന്തം നടന്നതിന്റെ തൊട്ടടുത്ത ദിവസം ഇത് കേരളത്തിൽ വെച്ച് നടന്ന പരിപാടിയിൽ 
ഒരു മിനിറ്റ് മൗനമാചരിച്ചു എന്നത് മതാന്ധതയൊന്നുമല്ല, മാനുഷികമായ റിഫ്ലക്സ് എന്നേ കൂട്ടാൻ 
പറ്റൂ. അതിൽ വെറുതെ വർഗ്ഗീയ വിഷം ചേർക്കേണ്ട എന്നെന്റെ അഭിപ്രായം. അത് തെറ്റാണെന്നാണ് 
അഭിപ്രായമെങ്കിൽ സ്കൂൾകലോൽസവത്തിന്റെ ഉദ്ഘാടനഘോഷയാത്ര മാറ്റിവെച്ചതടക്കം എല്ലാം അബ്ദുൽ 
അസീസിന് വർഗ്ഗീയതയാവും, അങ്ങനെയെങ്കിൽ അബ്ദുൽ അസീസിന്റെ കാഴ്ചപ്പാടിനോട് സഹതപിക്കാനേ 
നിർവ്വാഹമുള്ളു :( ബ്ലോഗുകളായ ബ്ലോഗുകൾ നിറയെ സ്നേഹം, സാഹോദര്യം എന്നൊക്കെ എഴുതി 
നിറയ്ക്കുന്നത് ഈ അബ്ദുൽ അസീസ് ആവരുതെ എന്നൊരു പ്രാർത്ഥനയേ എനിക്കുള്ളു.

btw ഈ ത്രെഡ് ഹൈജാക്ക് ചെയ്യപ്പെട്ടോ? ഇങ്ങനത്തെ മൂന്നാംകിട കമന്റുകൾ അവഗണിക്കാൻ ഞാനടക്കം 
എല്ലാരും പഠിക്കേണ്ടിയിരിക്കുന്നു :(

സേർച്ചിൽ കിട്ടിയത്: മുഹറം ആയിരുന്നു അന്നത്തെ പ്രശ്നമെന്ന് തോന്നുന്നു (സംവാദം 
<http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%B5%E0%B4%B1_3#.E0.B4.AE.E0.B5.81.E0.B4.B9.E0.B4.B1.E0.B4.82_1>). 

-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110122/f5bea550/attachment.htm 


More information about the Wikiml-l mailing list