[Wikiml-l] വിക്കിപീഡിയ:പത്താം വാർഷികം/കണ്ണൂർ - റിപ്പോർട്ട്

Anoop anoop.ind at gmail.com
Tue Jan 18 07:12:17 UTC 2011

<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Praying-for-Sabarimala-victims.JPG>
<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Praying-for-Sabarimala-victims.JPG>
പുല്ലുമേട് ദുരന്തത്തിൽ<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%AE%E0%B5%87%E0%B4%9F%E0%B5%8D_%E0%B4%A6%E0%B5%81%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82>മരിച്ചവർക്ക്
ആദരാഞ്ജലികളർപ്പിക്കുന്നു

<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Welcome.JPG>
<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Welcome.JPG>
സ്വാഗതപ്രസംഗം

<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Inaguration-Iqbal.JPG>
<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Inaguration-Iqbal.JPG>
ഉത്ഘാടനം

പുല്ലുമേട് ദുരന്തത്തിൽ<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%AE%E0%B5%87%E0%B4%9F%E0%B5%8D_%E0%B4%A6%E0%B5%81%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82>മരിച്ചവർക്ക്
ആദരാഞ്ജലികളർപ്പിച്ച് ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ
ആരംഭിച്ചത്. ശേഷം കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ബൈജു സ്വാഗതം
പറഞ്ഞ് ചടങ്ങുകൾ ആരംഭിച്ചു. കേരള ശാസ്ത്ര സാഹിത്യ
പരിഷത്ത്<http://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D>കണ്ണൂർ
ജില്ലാ സെക്രട്ടറി ടി.വി. നാരായണൻ അദ്ധ്യക്ഷനായിരുന്നു. കേരള
സർവ്വകലാശാല മുൻ വൈസ് ചാൻസലറായിരുന്ന ഡോ
ബി.ഇക്ബാൽ<http://ml.wikipedia.org/wiki/%E0%B4%AC%E0%B4%BF._%E0%B4%87%E0%B4%95%E0%B5%8D%E0%B4%AC%E0%B4%BE%E0%B5%BD>പത്താം
വാർഷികം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ
ആവശ്യകതയെപ്പറ്റിയും, അത് പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും
ഇക്ബാൽ സൂചിപ്പിച്ചു. ഡിജിറ്റൽ മലയാള ഭാഷയിലൂടെ വളരുന്ന മലയാളത്തിനു യുവാക്കൾ
നൽകുന്ന സംഭാവനകൾക്ക് ഉദാഹരണമായി വിക്കിപീഡിയയെ ഇക്ബാൽ ചൂണ്ടിക്കാട്ടി.

<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia_10_Celebrations-_Kannur-_Vijayakumar_Blathur.JPG>
<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia_10_Celebrations-_Kannur-_Vijayakumar_Blathur.JPG>
ആമുഖം - വിജയകുമാർ ബ്ലാത്തൂർ

<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Dr_Mahesh_Mangalat_3.JPG>
<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Dr_Mahesh_Mangalat_3.JPG>
ഡോ. മഹേഷ് മംഗലാട്ട്

ശേഷം വിജയകുമാർ ബ്ലാത്തൂർ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Vijayakumarblathur>ആമുഖ
പ്രഭാഷണം നടത്തി. തുടർന്ന് സ്വതന്ത്ര വിജ്ഞാനവും വിക്കിപീഡിയയും എന്ന
വിഷയത്തിൽ ഡോ: മഹേഷ് മംഗലാട്ട് സംസാരിച്ചു. മലയാളം കമ്പ്യൂട്ടിങ്ങിന്റെയും,
ഫോണ്ടുകളുടെയും വളർച്ചയെ പറ്റി മഹേഷ് വിശദമായി സംസാരിച്ചു. മലയാളം
വിക്കിപീഡിയയുടെ ആദ്യകാല വളർച്ചയെപ്പറ്റിയും മഹേഷ് സംസാരിച്ചു. സദസ്യരിൽ
നിന്നും വന്ന ഒരു ചോദ്യത്തിനു മറുപടിയായി പത്തു മിനുട്ടിൽ ഇൻസ്ക്രിപ്റ്റ്
കീബോർഡ്<http://ml.wikipedia.org/wiki/%E0%B4%87%E0%B5%BB%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%95%E0%B5%80%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D>പഠിക്കാം
എന്നു പറഞ്ഞ് ഇൻസ്ക്രിപ്റ്റ് കീബോർഡുകളെ പറ്റി പഠിപ്പിച്ചത് സദസ്യരിൽ
അത്ഭുതമുളവാക്കി.

തുടർന്ന് ഉച്ച ഭക്ഷണത്തിനു പിരിഞ്ഞു. ഉച്ചഭക്ഷണത്തിനു ശേഷം നടന്ന ആദ്യ ചടങ്ങ്
പത്താം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ ജിമ്മി
വെയിൽസിന്റെ<http://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF_%E0%B4%B5%E0%B5%86%E0%B4%AF%E0%B4%BF%E0%B5%BD%E0%B4%B8%E0%B5%8D>വീഡിയോ
പ്രദർശനമായിരുന്നു. ശേഷം വിക്കി, വിക്കിപീഡിയ,മലയാളം വിക്കിപീഡിയ എന്നീ
വിഷയങ്ങളിൽ വിക്കിപീഡിയനായ പി.
സിദ്ധാർത്ഥൻ<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sidharthan>ക്ലാസെടുത്തു.
ശേഷം പത്താം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ കേക്ക്
മുറിച്ച് വിതരണം ചെയ്തു.

അടുത്ത ക്ലാസ് വിക്കി എഡിറ്റിങ്ങിനെക്കുറിച്ചുള്ളതായിരുന്നു.
അനൂപ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Anoopan>എടുത്ത
ഈ ക്ലാസിൽ വിക്കിപീഡിയയിൽ അക്കൗണ്ട് തുടങ്ങുക, പുതിയ ലേഖനം തുടങ്ങുക,
തിരുത്തുകൾ വരുത്തുക, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക, ചിത്രങ്ങൾ ഉൾപ്പെടുത്തുക
തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിച്ചു കൊണ്ട് ലൈവായി ക്ലാസുകൾ നൽകി. കാൽടെക്സ്
ജംഗ്ഷൻ, കണ്ണൂർ<http://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B5%BD%E0%B4%9F%E0%B5%86%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%9C%E0%B4%82%E0%B4%97%E0%B5%8D%E0%B4%B7%E0%B5%BB,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC>എന്ന
പുതിയ ലേഖനം സൃഷ്ടിച്ചു കൊണ്ടായിരുന്നു ക്ലാസുകൾ നടന്നത്.

<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Thankyou-Speech.JPG>
<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Thankyou-Speech.JPG>
നന്ദി - കെ. ഗോപി

<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Cake-%283%29.JPG>
<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wikipedia10-kannur-Cake-%283%29.JPG>
കേക്ക് മുറിക്കുന്നു.

പ്രൊഫസർ. എ.വി. വിജയൻ സെക്രട്ടറിയായും, വിജയകുമാർ ബ്ലാത്തൂർ കൺവീനറുമായി കണ്ണൂർ
ജില്ലയിലെ വിക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും,
പരിപോഷിപ്പിക്കുന്നതിനുമായി *വിക്കിപീഡിയ കണ്ണൂർ* എന്ന സമിതി രൂപീകരിച്ചു.
എല്ലാ മൂന്നു മാസത്തിലൊരിക്കലും ഒരിടത്ത് ഒത്തു കൂടാനും വിക്കി പ്രവർത്തനങ്ങൾ
സജീവമാക്കാനും ഈ സമിതി തീരുമാനിച്ചു.

ചടങ്ങിനു കെ. ഗോപി നന്ദി പ്രകാശിപ്പിച്ചു. വൈകുന്നേരം 5 മണിയോടെ ചടങ്ങുകൾ
സമാപിച്ചു.

*കൂടുതൽ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ :
http://commons.wikimedia.org/wiki/Category:Malayalam_Wiki_10_celebrations,_Kannur
*
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110118/7ef8d2ad/attachment-0001.htm 

More information about the Wikiml-l mailing list