[Wikiml-l] വിക്കിപീഡിയ പത്താം വാർഷികം കണ്ണൂരിൽ - പത്രക്കുറിപ്പ്

Anoop anoop.ind at gmail.com
Tue Jan 11 03:03:55 UTC 2011


സുഹൃത്തേ,

വിക്കിപീഡിയ അതിന്റെ പത്താം വാർഷികം 2011 ജനുവരി 15-നു് ആഘോഷിക്കുകയാണെന്ന്
അറിയാമല്ലോ. അതിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികൾ കണ്ണൂരിലും സംഘടിപ്പിക്കുന്നു.
2011 ജനുവരി 15-നു് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൂർ ജില്ലാ
ലൈബ്രറി കൗൺസിൽ ഹാളിലാണ് പരിപാടികൾ നടക്കുന്നത്.



ചടങ്ങ് കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും, സാമൂഹ്യപ്രവർത്തകനുമായ ഡോ: ബി.
ഇക്ബാൽ ഉദ്ഘാടനം ചെയ്യും. ഭാഷാ കമ്പ്യൂട്ടിങ്ങ് ഗവേഷകനും, മാഹി മഹാത്മാഗാന്ധി
ഗവൺ‌മെന്റ് കോളേജ് അദ്ധ്യാപകനുമായ ഡോ: മഹേഷ് മംഗലാട്ട് ചടങ്ങിൽ മുഖ്യപ്രഭാഷണം
നടത്തും. കൂടാതെ വിക്കിപീഡിയയുടെ വാർഷികാഘോഷ പരിപാടികൾ, വിക്കിപീഡിയ, മലയാളം
വിക്കിപീഡിയ എന്നിവയെ പരിചയപ്പെടുത്തൽ, മലയാളം വിക്കിയിൽ എങ്ങനെ ലേഖനങ്ങൾ
എഴുതാം എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുക്കും



ഇതിനോടനുബന്ധിച്ച്  തയ്യാറാക്കിയ പത്രക്കുറിപ്പ് ഇതോടൊപ്പം അയക്കുന്നു.  ഇത് ഈ
വിഷയവുമായി ബന്ധപ്പെട്ട മറ്റു മെയിലിങ്ങ് ലിസ്റ്റുകളിലേക്കും, പരിചയമുള്ള
പത്രപ്രവർത്തകർക്കും, സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുവാൻ അപേക്ഷ.


പത്താം വാർഷികവുമായി ബന്ധപ്പെട്ട വിക്കിപീഡിയ താൾ : പത്താം
വാർഷികം/കണ്ണൂർ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82_%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95%E0%B4%82/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC>


എന്ന്,
അനൂപ്
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110111/c5b67ad6/attachment-0001.htm 
-------------- next part --------------
A non-text attachment was scrubbed...
Name: Wikipedia 10th anniversary celebrations Kannur.pdf
Type: application/pdf
Size: 56374 bytes
Desc: not available
Url : http://lists.wikimedia.org/pipermail/wikiml-l/attachments/20110111/c5b67ad6/attachment-0001.pdf 
-------------- next part --------------
A non-text attachment was scrubbed...
Name: Wiki X Malayalam.jpg
Type: image/jpeg
Size: 133414 bytes
Desc: not available
Url : http://lists.wikimedia.org/pipermail/wikiml-l/attachments/20110111/c5b67ad6/attachment-0001.jpg 


More information about the Wikiml-l mailing list