[Wikiml-l] ഒറ്റവരി ലേഖന നിർമ്മാർജ്ജന യജ്ഞം

Ramesh N G rameshng at gmail.com
Mon Jan 10 04:04:44 UTC 2011


ലേഖനരക്ഷാസംഘത്തിന്റ് താളില്‍ ഇത് ഫലകം ചേര്‍ത്തിരിക്കുന്ന പ്രകാരം
തിരിച്ചിട്ടുണ്ട്.

{| class="toccolours navbox collapsible collapsed" style="white-space:
wrap;" cellspacing="1"
! style="background-color: OrangeRed;" | രക്ഷിക്കാവുന്ന ലേഖനങ്ങൾ
|-
| align="left" |
<div style="-moz-column-count:4; column-count:4;">
<categorytree mode=pages showcount=on>ഒറ്റവരി ലേഖനങ്ങൾ</categorytree>
</div>
|}



2011/1/10 Shiju Alex <shijualexonline at gmail.com>:
> ഈ താളിലെ ലേഖനങ്ങളുടെ പട്ടിക അക്ഷരക്രമത്തിൽ ഉപവിഭാഗങ്ങളായി തിരിക്കാൻ
> പറ്റുമെങ്കിൽ തിരുത്താൻ എളുപ്പമായേനേ.
>
>
>
> 2011/1/9 Hrishi <hrishi.kb at gmail.com>
>>
>> +1 :)
>>
>> 2011/1/9 Anoop <anoop.ind at gmail.com>
>>>
>>> വിക്കിപീഡിയ അതിന്റെ പത്താം വാർഷികം 2011 ജനുവരി 15-നു് ആഘോഷിക്കുകയാണല്ലോ.
>>> അതിന്റെ ഭാഗമായി ലോകമെമ്പാടും ആഘോഷപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
>>> കേരളത്തിൽ കണ്ണൂരിലും, കൊല്ലത്തുമാണ് പ്രധാനമായും ആഘോഷപരിപാടികൾ നടക്കുന്നത്.
>>> ഇതോടൊപ്പം കൊച്ചിയിലും, തിരുവനന്തപുരത്തും ആഘോഷ പരിപാടികൾ നടക്കുമെന്ന് പത്താം
>>> വാർഷിക സ്പെഷൽ വിക്കിയിൽ കാണുന്നുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ
>>> അറിവായിട്ടില്ല.
>>>
>>> എന്നാൽ ഇതിലൊന്നും പങ്കെടുക്കാവാൻ സാധിക്കാത്ത മലയാളികളായ അനേകം വിക്കിപീഡിയ
>>> ഉപയോക്താക്കളും, അഭ്യുദയ കാംക്ഷികളും ഉണ്ട്. അവരെക്കൂടി ഈ അഘോഷപരിപാടികളുടെ
>>> ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ മലയാളം വിക്കിപീഡിയയിൽ തന്നെ ഒരു ആഘോഷപരിപാടി
>>> വിഭാവനം ചെയ്തിരിക്കുന്നു. ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്നു പേരിട്ടിരിക്കുന്ന
>>> ഈ പദ്ധതി ലക്ഷ്യമിടുന്നത് ഈ ജനുവരി മാസാന്ത്യത്തോടെ മലയാളം വിക്കിയിലെ എല്ലാ
>>> ഒറ്റവരി ലേഖനങ്ങളിലും അടിസ്ഥാന വിവരങ്ങൾ ചേർക്കുക എന്നുള്ളതാണ്.
>>>
>>> ഒരു വിജ്ഞാനകോശത്തിൽ ആവശ്യമായ എന്നാൽ അടിസ്ഥാന വിവരങ്ങൾ പോലുമില്ലാത്ത
>>> ലേഖനങ്ങളെയാണ് ഒറ്റവരി ലേഖനങ്ങൾ എന്നു വിളിക്കുന്നത്. ഇത്തരം ലേഖനങ്ങൾ ഒരു
>>> വിജ്ഞാനകോശ വായനക്കാരനെ സംബന്ധിച്ചെടുത്തോളം യഥാർത്ഥത്തിൽ ഗുണത്തേക്കാളേറെ
>>> ദോഷമാണ് ചെയ്യുക. ഉദാഹരണത്തിനു വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ
>>> ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു
>>> വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന്
>>> ചിന്തിക്കുക.
>>>
>>> ഈ പദ്ധതിയിൽ മലയാളം വിക്കിപീഡിയയിലെ നിലവിലുള്ള എല്ലാ ഉപയോക്താക്കളും
>>> അംഗങ്ങളാണ്. അതു കൊണ്ടു തന്നെ ഈ മെയിലിങ്ങ് ലിസ്റ്റിൽ അംഗമായ എല്ലാ
>>> ഉപയോക്താക്കളും 3 ഒറ്റവരി ലേഖനങ്ങളെങ്കിലും എടുത്ത് അവയിൽ അടിസ്ഥാന വിവരങ്ങൾ
>>> ചേർക്കുവാൻ അഭ്യർത്ഥിക്കുന്നു. അതു വഴി അവർക്ക് വിക്കിപീഡിയ പത്താം
>>> വാർഷികത്തിന്റെ ഭാഗഭാഗാക്കുകയും ചെയ്യാം. ലേഖനങ്ങളുടെ എണ്ണം
>>> വർദ്ധിപ്പിക്കുന്നതിനേക്കാളേറെ ഉള്ള ലേഖനങ്ങൾ കാമ്പുള്ളതായിരിക്കുക എന്ന
>>> നയത്തിൽ അടിസ്ഥാനപരമായി വിശ്വസിക്കുന്ന മലയാളം വിക്കിപീഡിയയിൽ ഇത്തരം ലേഖനങ്ങൾ
>>> നമ്മൾ വികസിപ്പിച്ചേ തീരൂ.
>>>
>>> ചെയ്യാവുന്ന കാര്യങ്ങൾ
>>>
>>> 1. ഇപ്പോൾ നിലവിലുള്ള ഒറ്റവരി ലേഖനങ്ങൾ വിക്കിപദ്ധതി/ഒറ്റവരി ലേഖന
>>> നിർമ്മാർജ്ജനം എന്ന താളിൽ കാണാം. ഇപ്പോൾ 253 ലേഖനങ്ങളുണ്ട്. ഇതിൽ പല ലേഖനങ്ങളും
>>> കേരളത്തിന്റെ സ്ഥലങ്ങളെക്കുറിച്ചോ,കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചോ മറ്റോ
>>> ആണ്. ഇത്തരം ലേഖനങ്ങളിൽ ആ പ്രദേശത്തോ സമീപ പ്രദേശങ്ങളിലോ അതുമല്ലെങ്കിൽ ആ
>>> പ്രദേശത്തെക്കുറിച്ച് അറിയാവുന്നവർക്കോ കൂട്ടിച്ചേർക്കാം. ബാക്കിയുള്ള
>>> ലേഖനങ്ങളിൽ പലതിനും ഇംഗ്ലീഷ് വിക്കിപീഡിയയിൽ ലേഖനങ്ങൾ നിലവിലുണ്ട്. അവ
>>> ഉപയോഗിച്ചോ അല്ലെങ്കിൽ വിശ്വസനീയമായ മൂന്നാം കക്ഷി അവലംബങ്ങൾ ഉപയോഗിച്ചോ ലേഖനം
>>> വിപുലീകരിക്കാം.
>>> 2. അവയിൽ നിന്ന് ഏതെങ്കിലും 3 എണ്ണം എങ്കിലും എടുത്ത് അടിസ്ഥാന വിവരങ്ങൾ
>>> ചേർക്കുക.
>>> 3. ലേഖനത്തിൽ അടിസ്ഥാന വിവരങ്ങൾ ആയാൽ പദ്ധതി താളിൽ ലേഖനത്തിന്റെ ആദ്യം <s>
>>> എന്നും അവസാനം </s> എന്നും ചേർത്ത് ലേഖനം ലിസ്റ്റിൽ നിന്ന് വെട്ടിക്കളയുക.
>>> 4. ഇങ്ങനെ ഒരു ലേഖനം വെട്ടിക്കളഞ്ഞാൽ കാര്യ നിർവ്വാഹകരിൽ ആരെങ്കിലും ഒരാൾ
>>> ലേഖനത്തിലെ {{ഒറ്റവരിലേഖനം}} എന്ന ഫലകം നീക്കം ചെയ്യും.
>>>
>>> കൂടുതൽ വിവരങ്ങൾക്കായി വിക്കിപീഡിയയിലെ ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്ന താൾ
>>> കാണുക
>>>
>>> ഈ പദ്ധതിയുടെ ഭാഗഭാക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. അതു വഴി പത്താം വാർഷികം
>>> ആഘോഷിക്കുന്ന ഈ വേളയിൽ ഒറ്റവരി ലേഖനങ്ങളെ നമുക്ക് വിക്കിപീഡിയയിൽ നിന്ന്
>>> നിർമ്മാർജ്ജനം ചെയ്യാം.
>>>
>>> സ്നേഹത്തോടെ
>>> അനൂപ്
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l at lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>
>>
>>
>> --
>>
>> ---------------------------------------------------------------------------
>>  "    When we have enough free software
>>           At our call, hackers, at our call,
>>       We'll throw out those dirty licenses
>>           Ever more, hackers, ever more.         "
>> --------------------------------------------------------------------------
>> Regards,
>> Hrishi
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>


More information about the Wikiml-l mailing list