[Wikiml-l] വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷ പരിപാടികൾ കണ്ണൂരിൽ

Anoop anoop.ind at gmail.com
Wed Jan 5 09:20:57 UTC 2011


2011 ജനുവരി 15-നു് വിക്കിപീഡിയയുടെ പത്താം
വാർഷികം<http://ten.wikipedia.org/wiki/Main_Page>ആണെന്നറിയാമല്ലോ.
ലോകമെമ്പാടും നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി കണ്ണൂർ
ജില്ലയിലും ഒരു പരിപാടി നടത്തുവാൻ
തീരുമാനിച്ചിരിക്കുന്നു<http://ten.wikipedia.org/wiki/Kannur>.
കണ്ണൂർ ടൗണിൽ കാൽടെക്സിനടുത്തുള്ള കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ 2011
ജനുവരി 15 ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെയാണ് പരിപാടി
നടത്തുന്നത്. കാൽടെക്സിലുള്ള ഇന്ത്യൻ കോഫീ ഹൗസിനു തൊട്ടടുത്ത ബിൽഡിങ്ങ് ആണ്
ജില്ലാ ലൈബ്രറി കൗൺസിലിന്റേത്.<http://wikimapia.org/#lat=11.8770103&lon=75.3740457&z=19&l=0&m=b>

*കാര്യപരിപാടികൾ*

   -  വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷവും. മലയാളം വിക്കിപീഡിയയുടെ എട്ടാം
   വാർഷികാഘോഷവും


   - വിക്കിപീഡിയയുമായും സ്വതന്ത്രവിജ്ഞാനവുമായി ബന്ധപ്പെട്ട
   വിഷയത്തെക്കുറിച്ചു വിഷയത്തിൽ അവഗാഹമുള്ളവരും, വിക്കിപീഡിയരും പൊതു ജനങ്ങളും
   പങ്കെടുക്കുന്ന ക്ലാസും ചർച്ചയും


   - മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ


   - മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം,


   -  മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം എന്നീവിഷയങ്ങളിൽ
   നടത്തുന്ന ക്ലാസ്


   - സദസ്സിന്റെ സംശയങ്ങൾക്കുള്ള മറുപടി


   - വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ

കൂടുതൽ വിവരങ്ങൾക്കും, പരിപാടിയിൽ പങ്കെടുക്കുന്നതിനും, പേര് രജിസ്റ്റർ
ചെയ്യുന്നതിനും  വിക്കിപീഡിയയിലെ താൾ
സന്ദർശിക്കുക<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82_%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95%E0%B4%82/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC>
.

ഈ പരിപാടിയിലേക്ക് താങ്കളെ സാദരം ക്ഷണിക്കുന്നു.

അനൂപ്
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110105/ba3485c6/attachment.htm 


More information about the Wikiml-l mailing list