[Wikiml-l] മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു/ചിത്രകാര്യനിർവ്വഹണം

Shiju Alex shijualexonline at gmail.com
Sat Apr 30 01:46:10 UTC 2011


മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതിയിലൂടെ നമുക്ക് ലഭിച്ച 2155
ഓളം ചിത്രങ്ങൾ അടുക്കി പെറുക്കുന്നതിനായി നമ്മൾ ഒരു വിക്കി പദ്ധതി
തുടങ്ങിയിരുന്നല്ലോ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%B9%E0%B4%A3%E0%B4%82>.
പ്രസ്തുത പദ്ധതിയുടെ ആദ്യത്തെ പണി സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിക്കുക
എന്നതായിരുന്നു. അത് ഇന്നലെ ചെയ്തു (
1<http://lists.wikimedia.org/pipermail/wikiml-l/2011-April/002238.html>,
2) <http://shijualex.blogspot.com/2011/04/blog-post.html>. ഇനി താഴെ പറയുന്ന
പ്രധാന പണികൾ ബാക്കി കിടക്കുകയാണൂ്.

   - ചിത്രങ്ങൾ തക്കതായ ലേഖനങ്ങളിൽ ചേർക്കുക
   - അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ തക്കതായ വർഗ്ഗങ്ങളിൽ ഉൾപ്പെടുത്തുക
   - വൃത്തിയാക്കുക (ഉദാ: ലൈസൻസ് പ്രശ്നങ്ങൾ പരിഹരിക്കുക, വൈജ്ഞാനിക
   സ്വഭാവമില്ലാത്തവ ഒഴിവാക്കുക)
   - ചിത്രത്തിന്റെ ലൊക്കേഷൻ ചേർക്കുക

ഈ പദ്ധതിയിൽ താല്പര്യം പ്രകടിച്ച പതിനൊന്നോളം പേരും മറ്റുള്ളവരും ചെർന്ന്
മുകളീലുള്ള പണികൾ ചെയ്യാൻ സഹായം അഭ്യർത്ഥിക്കുന്നു.  ചിത്രങ്ങൾ നാവിഗേറ്റ്
ചെയ്ത് കണ്ടുപിടിക്കാൻ 2 വഴികൾ ഉണ്ട്.

   1. ഈ വർഗ്ഗം താൾ
തുറന്നാൽ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2011_April>ഈ
പദ്ധതിയിലൂടെ അപ്‌ലോഡ് ചെയ്യപ്പെട്ട എല്ലാ ചിത്രങ്ങളൂം അകാദാരി ക്രമത്തിൽ
   ലഭിക്കും. ഒരു സമയം 200 ചിത്രങ്ങൾ ആണു് കാണുക. അതിന്റെ അടുത്ത 200 ചിത്രങ്ങൾ
   കാണാൻ നാവിഗേറ്റ് ചെയ്ത് പോവുക. ഇതിൽ നിന്ന് ചിത്രങ്ങൾ തിരഞ്ഞെടുത്ത് തക്കതായ
   ലേഖനങ്ങളിൽ (മലയാളം വിക്കിയിലും ഇംഗ്ലീഷ് വിക്കിയിലും) തക്കതായ അടിക്കുറിപ്പോടെ
   ചേർക്കുകയും, ചിത്രം തക്കതായ വർഗ്ഗത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക.
   2. നമ്മുടെ പദ്ധതിയെ അനലൈസ് ചെയ്ത് കോമൺസിലെ ഉപയോക്താവായ
Esby<http://commons.wikimedia.org/wiki/User:Esby>ഒരു താൾ
നിർമ്മിച്ചിട്ടൂണ്ട്. അത് ഇവിടെ
   കാണാം<http://commons.wikimedia.org/wiki/User_talk:Esby/Category:Malayalam_loves_Wikimedia_event_-_2011_April>.
   ആ താൽ സ്ക്രോൾ ചെയ്ത് താഴേക്ക് പോയാൽ upload history എന്ന വിഭാഗം കാണാം. ആ
   വിഭാഗത്തിനു താഴെ ഈ പദ്ധതിയിലൂടെ അപ്‌ലോഡ് ചെയ്യപ്പെട്ട എല്ലാ ചിത്രങ്ങളൂം
   അപ്‌ലോഡ് ചെയ്ത തീയതിക്ക് അനുസൃതമായി ക്രമീകരിച്ചിട്ടൂണ്ട്. ഇതിൽ നിന്ന്
   ചിത്രങ്ങൾ തിരഞ്ഞെടുത്ത് തക്കതായ ലേഖനങ്ങളിൽ (മലയാളം വിക്കിയിലും ഇംഗ്ലീഷ്
   വിക്കിയിലും) തക്കതായ അടിക്കുറിപ്പോടെ ചേർക്കുകയും, ചിത്രം തക്കതായ വർഗ്ഗത്തിൽ
   ഉൾപ്പെടുത്തുകയും ചെയ്യുക.

ചിത്രങ്ങൾ തക്കതായ ലേഖനങ്ങളിൽ തക്കതായ അടിക്കുറിപ്പോടെ ചേർക്കുകയും ചിത്രങ്ങൾ
വർഗ്ഗീകരിക്കുകയും ചെയ്താൽ  ഈ പദ്ധതിയിലെ പ്രധാനപ്പെട്ട പണികൾ കഴിഞ്ഞു.
ബാക്കിയുള്ള പണികൾ ക്രമേണെ ചെയ്യാവുന്നതേ ഉള്ളൂ.

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു പദ്ധതിയിലൂടെ അപ്‌ലോഡ് ചെയ്യപ്പെട്ട
ചിത്രങ്ങൾ ഒന്നും തന്നെ ഉപയോഗമില്ലാതെ പോവരുത്. അതിനാൽ ഈ വിക്കി പദ്ധതി
വിജയിപ്പിക്കുവാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

ഷിജു
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110430/495a09ec/attachment.htm 


More information about the Wikiml-l mailing list