[Wikiml-l] ��������� - ���������������� | �����

Devadas VM vm.devadas at gmail.com
Fri Apr 29 21:15:03 UTC 2011


2011/4/29 chindankutty nambiar <nambiarmpc.2010 at rediffmail.com>

> വിക്കിപീഡിയ യഥാര്‍ത്ഥത്തില്‍ ഒരു വിജ്ഞാന കോശമാണെന്നാണ് കരുതുന്നത്. ഒരു
> വിജ്ഞാനകോശത്തില്‍ അനുവദിക്കാവുന്ന ഒരു ലേഖനമല്ല
> ലൗ ജിഹാദിനെപ്പറ്റിയുള്ളത്.

എന്തിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നത് ?  വൈയക്തിക നിരീക്ഷണമാണോ അതോ വിക്കി
നിയമാവലിയാണോ? വിക്കി നിയമാവലിയാണെങ്കില്‍ അത് ലിങ്ക് ചെയ്യാമോ?

അത്തരം ലേഖനങ്ങള്‍ വെറും വാര്‍ത്തകളായി പത്രമാദ്ധ്യമങ്ങളില്‍ വരേണ്ടവയാണ്.
> വാര്‍ത്തകള്‍ ഒരു വിജ്ഞനകോശത്തില്‍ കടന്ന് കൂടിയാല്‍ അവസാനിക്കാത്ത
> വിവാദങ്ങള്‍ക്ക് വഴിവെക്കും.

വിവാദപരമായ, വിവാദസാധ്യതയുള്ള എല്ലാ ലേഖനങ്ങളും  ഒഴിവാക്കണം  എന്നാണോ? :)


> ഇത്തരം ലേഖനങ്ങള്‍ എഴുതാന്‍ മാത്രമായി മതമൗലികവാദികള്‍ പൊതു ഇടങ്ങളെ
> സമര്‍ത്ഥമായി ഉപയോഗിക്കും എന്നത് മനസിലാക്കേണ്ടിയിരിക്കുന്നു. അതിന്ന് പരിഹാരം
> കണ്ടില്ലെങ്കില്‍ വിക്കിയുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടും എന്ന കാര്യത്തില്‍
> സംശയമില്ല.
>

മതമൗലികവാദികള്‍ ഏത് സ്പേസിനേയും  തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിക്കും .
അതിന് ചെറുത്തുനില്‍പ്പുകള്‍ ഉണ്ടാകണം. പകരം   ലേഖനങ്ങളെ ഒഴിവാക്കുകയാണോ
വേണ്ടത്?
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110430/b2e851e6/attachment-0001.htm 


More information about the Wikiml-l mailing list