ഇത് പീച്ചിങ്ങ എന്ന് പറയാന്‍ കഴിയില്ല. അതിന്റെ തന്നെ ഏതെങ്കിലും വര്‍ഗം തന്നെ
ആകണം. പീച്ചിങ്ങ പുറംതോട് മിനുസമുള്ളതും, കായ മൂത്ത് കഴിഞ്ഞാല്‍ ഉള്ളില്‍ നിറയെ
ചകിരികൊണ്ടുള്ള കൂടുപോലെ ഒരു ഘടന രൂപപ്പെടുന്നതും ആണ്.പണ്ടുകാലത്ത് കായ
ഉണങ്ങുമ്പോള്‍ ഈ ചകിരിക്കൂട് പോലുള്ള ഭാഗം പുറംതോല് മാറ്റിയ ശേഷം കഷണങ്ങള്‍
ആക്കി ഒരു 'Scrubber' പോലെ ഉപയോഗിച്ചിരുന്നു. പച്ചക്കറി ആവശ്യത്തിനു മൂക്കാത്ത
പീച്ചിങ്ങ ആണ് ഉപയോഗിക്കുക
2011/4/27 Sreejith K. <sreejithk2000(a)gmail.com>
രാജേഷ് അപ്ലോഡ് ചെയ്തിരിക്കുന്ന നരമ്പൻ എന്ന് പേരുള്ള ഈ
ചിത്രത്തിന്റെ
ശാസ്ത്രീയ നാമം കണ്ട് പിടിക്കാൻ സഹായിക്കാമോ? കൂടാതെ ഈ ഫലത്തിന്
പ്രചാരത്തിലുള്ള മറ്റ് നാമങ്ങളും.
പലരും പല പേരാണ് പറയുന്നത്. കാരാപ്പീരിക്ക, താലോലിക്ക എന്നും
പീച്ചിങ്ങ<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%80%E0%B4%9A%E0%B5…
ഇതിനെ പറയുമത്രേ.
http://commons.wikimedia.org/wiki/File:Naramban.JPG
സഹായം പ്രതീക്ഷിക്കുന്നു.
- ശ്രീജിത്ത് കെ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
--
Regards
Prasanth S