[Wikiml-l] മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - വിക്കിപദ്ധതി - ഇന്ന് അവസാന ദിവസം

sugeesh | സുഗീഷ് * sajsugeesh at gmail.com
Mon Apr 25 17:33:47 UTC 2011


എല്ലവർക്കും ആശംസകൾ................  ഞാനും ഒരു ചിത്രം
അപ്ലോഡ്യുന്നു..............   :)

2011/4/25 Prasanth S <prasanth.mvk at gmail.com>

> ചിത്രങ്ങള്‍ കുറെ കൂടി അപ്‌ലോഡ്‌ ചെയ്യപ്പെടാനുണ്ട്‌. ഞാന്‍ ഈ പദ്ധതിയിലേക്ക്
> പ്രധാനമായും സംഭാവന ചെയ്യുന്നത് അപൂര്‍വമായതും, പിന്നെ സാധാരണയായി
> കാണപ്പെടുന്നതുമായ ഔഷധ സസ്യങ്ങളുടെ ചിത്രങ്ങളാണ്. നമ്മുടെ ലക്‌ഷ്യം വീണ്ടും
> ഉയരട്ടെ.
>
>
> 2011/4/25 Sreejith K. <sreejithk2000 at gmail.com>
>
>> നമ്മളുടെ എല്ലാ പ്രതീക്ഷകളേക്കാളൂം ഏറെ മുന്നിലാണ് നമ്മൾ ഇപ്പോൾ. 2000 എത്താൻ
>> ശ്രമിച്ചിരുന്നിടത്ത് നിന്ന് 2050 ചിത്രങ്ങളും കഴിഞ്ഞ് കുതിക്കുകയാണ് ഇപ്പോൾ
>> നമ്മൾ. ഇനിയും നമുക്ക് ഏറെ മുന്നേറാൻ കഴിയുമെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ
>> കഴിയുന്നത്. ഇന്നത്തെ ദിവസം ഈ പദ്ധതി കഴിയുമ്പോൾ എത്ര ചിത്രങ്ങൾ വരെ നമുക്ക്
>> അപ്ലോഡ് ചെയ്യാൻ കഴിയുമെന്ന് പറയാനാകാത്ത ഒരു അവസ്ഥയിലെത്തിയിരുന്നു. ഒരു
>> ഇലക്ഷൻ വോട്ടെണ്ണൻ ദിവസത്തിന്റെ ആവേശവും ആർജ്ജവവും നമുക്ക് കാണിക്കാൻ
>> കഴിയുന്നുണ്ട് ഈ അവസാന മണിക്കൂറുകളിൽ. ഈ പദ്ധതി ഒരു ചരിത്രം തന്നെയാവുമെന്നതിൽ
>> സംശയമില്ല.
>>
>> 2000 എന്ന നമ്മുടെ ലക്ഷ്യം നമ്മൾ തകർത്തെറിഞ്ഞ സ്ഥിതിക്ക് എത്രയാവണം പുതിയ
>> ലക്ഷ്യം? 2100? 2250? 2500? അല്ലെങ്കിൽ അതിനും മുകളിൽ? ഒന്നും നമുക്ക്
>> അപ്രാപ്യമല്ല. അപ്ലോഡിങ്ങ് തുടരട്ടെ. പ്രതീക്ഷകൾ തകരട്ടെ, ലക്ഷ്യങ്ങൾ വീണ്ടും
>> വീണ്ടും പുനർനിർണ്ണയിക്കപ്പെടട്ടെ.
>>
>> - ശ്രീജിത്ത് കെ.
>>
>> 2011/4/25 Anoop <anoop.ind at gmail.com>
>>
>>>  2000 എന്ന മാന്ത്രികസംഖ്യയിലെത്താൻ 42 ചിത്രങ്ങൾ കൂടെ മാത്രം. എല്ലാവരും
>>> ഉഷാറാക്കിയേ...
>>>
>>> 2011/4/25 Sreejith K. <sreejithk2000 at gmail.com>
>>>
>>> നമ്മൾ 1900 കടന്ന് ഇപ്പോൾ 1907 ഇൽ എത്തി നിൽക്കുകയാണ്. 2000 എന്ന മാജിക്
>>>> സംഖ്യയിലെത്താൻ ഇനി 100 ചിത്രങ്ങൾ പോലും വേണ്ട. ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ
>>>> ബാക്കി ഉള്ളവർ ഇന്ന് തന്നെ ചെയ്യുക, എത്രയും പെട്ടെന്ന് ചെയ്യുക; ചെയ്യാൻ
>>>> ചിത്രങ്ങൾ ബാക്കി ഉള്ളവർ ഇപ്പോൾ തന്നെ ക്യാമറയുമായി ഇറങ്ങുക. :)
>>>>
>>>> - ശ്രീജിത്ത് കെ.
>>>>
>>>>
>>>> 2011/4/25 Shiju Alex <shijualexonline at gmail.com>
>>>>
>>>>> വിക്കി സംരംഭങ്ങളിലേക്ക് സ്വതന്ത്രചിത്രങ്ങൾ ചേർക്കുന്ന ആഘോഷമായ മലയാളികൾ
>>>>> വിക്കിപീഡിയയെ സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81>എന്ന വിക്കിപദ്ധതിയുടെ
>>>>> *അവസാനത്തെ ദിവസമാണു് ഇന്ന്*. ഇന്ന് ഈ വിക്കിപദ്ധതിയുടെ തുടങ്ങിയിട്ട് *24
>>>>> ദിവസം കഴിഞ്ഞു*. പദ്ധതി 24-മത്തെ ദിവസത്തിലേക്ക് പ്രവേശിച്ചപ്പോൾ  ഈ
>>>>> പദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ വിക്കിമീഡിയ
>>>>> കോമൺസിലേക്ക് അപ്‌ലോഡ് ചെയ്ത സ്വതന്ത്ര ചിത്രങ്ങളുടെ എണ്ണം *1775*കവിഞ്ഞു. ഇതു വരെ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം
>>>>> കോമൺസിൽ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2011_April>,
>>>>>
>>>>>
>>>>> ലോക വിക്കിസമൂഹങ്ങളുടെ സവിശേഷശ്രദ്ധ ആകർഷിച്ച ഈ വിക്കി പദ്ധതി ഇന്ന് നമ്മൾ
>>>>> പൂർത്തിയാക്കുമ്പോൾ, ഈ പദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയെ സ്നേഹിക്കുന്ന
>>>>> മലയാളികൾ വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്ത പ്രമാണങ്ങളുടെ എണ്ണം 2000
>>>>> കടക്കുമോ?  കാത്തിരുന്നു കാണാം.
>>>>>
>>>>> ഈ പദ്ധതിയുടെ ഭാഗമായി നിങ്ങൾ ചേർക്കുന്ന ചിത്രങ്ങൾ മുകളിൽ സൂചിപ്പിച്ച
>>>>> താളുകളിൽ വരാൻ ചിത്രം അപ്‌ലോഡ് ചെയ്തതിനു് ശേഷം നിർബന്ധമായും *{{Malayalam
>>>>> loves Wikimedia event}}* എന്ന ടാഗ് ചേർക്കണം. കോമൺസിലെ അപ്ലോഡ് ടൂൾ
>>>>> ഉപയോഗിക്കുന്നവർ *Additional info* എന്നയിടത്തും കോമണിസ്റ്റ് ടൂൾ<http://commons.wikimedia.org/wiki/Commonist>ഉപയോഗിക്കുന്നവർ
>>>>> *ലൈസൻസ് എന്ന ടെക്സ്റ്റ് ബോക്സിൽ* ഉചിതമായ ലൈസൻസ് തിരഞ്ഞെടുത്ത ശേഷം
>>>>> ലൈസൻസിനുശേഷം അതേ ടെക്സ്റ്റ് ബോക്സിൽ തന്നെ {{Malayalam loves Wikimedia
>>>>> event}} എന്ന ടാഗ് ചേർത്താൽ മതിയാകും.
>>>>>
>>>>> നിങ്ങൾ ചേർക്കുന്ന ചിത്രങ്ങളിൽ തക്കതായ വിവരണവും (ഇംഗ്ലീഷിലും
>>>>> മലയാളത്തിലും), ചിത്രം ഉൾപ്പെടുന്ന വർഗ്ഗങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ അതും ഓരോ
>>>>> ചിത്രത്തിലും ചേർക്കുന്നത് നല്ലതാണു്. അങ്ങനെ ചെയ്താൽ അത് മറ്റ് ലോക ഭാഷകളീൽ
>>>>> ഉള്ളവർക്ക് അവരുടെ വിക്കി ലേഖനങ്ങളിൽ നിങ്ങളുടെ ചിത്രം ഉപയോഗിക്കാൻ അവർക്ക്
>>>>> സഹായകരമാകും.
>>>>>
>>>>> പദ്ധതിയുടെ അവസാന ദിവസമായ ഇന്ന് വൈജ്ഞാനികസ്വഭാവമുള്ള പരമാവധി
>>>>> സ്വതന്ത്രചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് ഈ പദ്ധതി വമ്പൻ വിജയമാക്കാൻ എല്ലാവരും
>>>>> സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
>>>>>
>>>>> ഷിജു
>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l at lists.wikimedia.org
>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l at lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>>
>>> --
>>> With Regards,
>>> Anoop
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l at lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Regards
>
> Prasanth S
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>


-- 
sugeesh
surat, gujarat
09558711710
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110425/1894a709/attachment-0001.htm 


More information about the Wikiml-l mailing list