[Wikiml-l] മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - വിക്കിപദ്ധതി - ഇന്ന് അവസാന ദിവസം

നിരക്ഷരന്‍ | Manoj Ravindran manojravindran at gmail.com
Mon Apr 25 11:24:01 UTC 2011


ഞാൻ ഒരു 42 ചിത്രങ്ങൾ ഇപ്പോൾ കയറ്റിക്കൊണ്ടിരിക്കുകയാണ്.
ബാക്കിയുള്ളത് എല്ലാവരും കൂടെ ഒപ്പിക്കാൻ ആവുമല്ലോ.
തികഞ്ഞില്ലെങ്കിൽ 1 മണീക്കൂറിനകം പറഞ്ഞാൽ പട്ടണത്തിൽ പോയി വഴിയരുകിൽ നിന്ന്
കുറച്ചുകൂടെ ചിത്രങ്ങൾ എടുത്ത് വരാം.

2011/4/25 Sreejith K. <sreejithk2000 at gmail.com>

> നമ്മൾ 1900 കടന്ന് ഇപ്പോൾ 1907 ഇൽ എത്തി നിൽക്കുകയാണ്. 2000 എന്ന മാജിക്
> സംഖ്യയിലെത്താൻ ഇനി 100 ചിത്രങ്ങൾ പോലും വേണ്ട. ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ
> ബാക്കി ഉള്ളവർ ഇന്ന് തന്നെ ചെയ്യുക, എത്രയും പെട്ടെന്ന് ചെയ്യുക; ചെയ്യാൻ
> ചിത്രങ്ങൾ ബാക്കി ഉള്ളവർ ഇപ്പോൾ തന്നെ ക്യാമറയുമായി ഇറങ്ങുക. :)
>
> - ശ്രീജിത്ത് കെ.
>
>
> 2011/4/25 Shiju Alex <shijualexonline at gmail.com>
>
>> വിക്കി സംരംഭങ്ങളിലേക്ക് സ്വതന്ത്രചിത്രങ്ങൾ ചേർക്കുന്ന ആഘോഷമായ മലയാളികൾ
>> വിക്കിപീഡിയയെ സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81>എന്ന വിക്കിപദ്ധതിയുടെ
>> *അവസാനത്തെ ദിവസമാണു് ഇന്ന്*. ഇന്ന് ഈ വിക്കിപദ്ധതിയുടെ തുടങ്ങിയിട്ട് *24
>> ദിവസം കഴിഞ്ഞു*. പദ്ധതി 24-മത്തെ ദിവസത്തിലേക്ക് പ്രവേശിച്ചപ്പോൾ  ഈ
>> പദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയെ സ്നേഹിക്കുന്ന മലയാളികൾ വിക്കിമീഡിയ
>> കോമൺസിലേക്ക് അപ്‌ലോഡ് ചെയ്ത സ്വതന്ത്ര ചിത്രങ്ങളുടെ എണ്ണം *1775* കവിഞ്ഞു.
>> ഇതു വരെ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം കോമൺസിൽ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2011_April>,
>>
>>
>> ലോക വിക്കിസമൂഹങ്ങളുടെ സവിശേഷശ്രദ്ധ ആകർഷിച്ച ഈ വിക്കി പദ്ധതി ഇന്ന് നമ്മൾ
>> പൂർത്തിയാക്കുമ്പോൾ, ഈ പദ്ധതിയുടെ ഭാഗമായി വിക്കിമീഡിയയെ സ്നേഹിക്കുന്ന
>> മലയാളികൾ വിക്കിമീഡിയ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്ത പ്രമാണങ്ങളുടെ എണ്ണം 2000
>> കടക്കുമോ?  കാത്തിരുന്നു കാണാം.
>>
>> ഈ പദ്ധതിയുടെ ഭാഗമായി നിങ്ങൾ ചേർക്കുന്ന ചിത്രങ്ങൾ മുകളിൽ സൂചിപ്പിച്ച
>> താളുകളിൽ വരാൻ ചിത്രം അപ്‌ലോഡ് ചെയ്തതിനു് ശേഷം നിർബന്ധമായും *{{Malayalam
>> loves Wikimedia event}}* എന്ന ടാഗ് ചേർക്കണം. കോമൺസിലെ അപ്ലോഡ് ടൂൾ
>> ഉപയോഗിക്കുന്നവർ *Additional info* എന്നയിടത്തും കോമണിസ്റ്റ് ടൂൾ<http://commons.wikimedia.org/wiki/Commonist>ഉപയോഗിക്കുന്നവർ
>> *ലൈസൻസ് എന്ന ടെക്സ്റ്റ് ബോക്സിൽ* ഉചിതമായ ലൈസൻസ് തിരഞ്ഞെടുത്ത ശേഷം
>> ലൈസൻസിനുശേഷം അതേ ടെക്സ്റ്റ് ബോക്സിൽ തന്നെ {{Malayalam loves Wikimedia
>> event}} എന്ന ടാഗ് ചേർത്താൽ മതിയാകും.
>>
>> നിങ്ങൾ ചേർക്കുന്ന ചിത്രങ്ങളിൽ തക്കതായ വിവരണവും (ഇംഗ്ലീഷിലും മലയാളത്തിലും),
>> ചിത്രം ഉൾപ്പെടുന്ന വർഗ്ഗങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ അതും ഓരോ ചിത്രത്തിലും
>> ചേർക്കുന്നത് നല്ലതാണു്. അങ്ങനെ ചെയ്താൽ അത് മറ്റ് ലോക ഭാഷകളീൽ ഉള്ളവർക്ക്
>> അവരുടെ വിക്കി ലേഖനങ്ങളിൽ നിങ്ങളുടെ ചിത്രം ഉപയോഗിക്കാൻ അവർക്ക് സഹായകരമാകും.
>>
>> പദ്ധതിയുടെ അവസാന ദിവസമായ ഇന്ന് വൈജ്ഞാനികസ്വഭാവമുള്ള പരമാവധി
>> സ്വതന്ത്രചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് ഈ പദ്ധതി വമ്പൻ വിജയമാക്കാൻ എല്ലാവരും
>> സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
>>
>> ഷിജു
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l at lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l at lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110425/bed6aa0c/attachment-0001.htm 


More information about the Wikiml-l mailing list