വിക്കി സുഹൃത്തുക്കളേ...
ഇന്നലെ തുഞ്ചൻ പറമ്പിൽ വെച്ച് നടന്ന ബ്ലോഗ് മീറ്റിനിടയിൽ ഒരു മണിക്കൂർ സമയം
വിക്കി പഠനശിബിരം ഉണ്ടായിരുന്നു.
മുനമ്പം<http://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%A8%E0%B4%A…
സ്ഥലത്തെപ്പറ്റിയുള്ള താൾ നിർമ്മിക്കുകയും പടങ്ങൾ കയറ്റുകയും
ചെയ്തുകൊണ്ട്
ഹബീബ് ആണ് വളരെ മനോഹരമായി
ഈ പഠനശിബിരം കൈകാര്യം ചെയ്തത്.
വളരെയധികം ചോദ്യങ്ങൾക്കാണ് പഠനശിബിരത്തിന് ശേഷം ഹബീബ് മറുപടി നൽകിയത്.
വിക്കിക്ക് നല്ല സംഭാവനകൾ നൽകാൻ സാദ്ധ്യതയുള്ള ജനങ്ങളായിരുന്നു പങ്കെടുത്തവരിൽ
വളരെയധികം പേർ.
സമയക്കുറവ് മാത്രമായിരുന്നു ഏക പരിമിതി.
ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങളും ചിത്രങ്ങളുമായി ഹബീബ് തന്നെ ഈ മെയിലിങ്ങ്
ലിസ്റ്റിൽ വരുമെന്ന് താല്പ്പര്യപ്പെടുന്നു.
നിർഭാഗ്യവശാൽ എനിക്ക് പടങ്ങളൊന്നും എടുക്കാനായില്ല.
-നിരക്ഷരൻ