[Wikiml-l] മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു - വിക്കിപദ്ധതി - ദിവസം 8

Shiju Alex shijualexonline at gmail.com
Sat Apr 9 06:05:18 UTC 2011


മലയാളികൾ വിക്കിപീഡിയയെ
സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81>എന്ന
വിക്കിപദ്ധതി 8-മത്തെ ദിവസത്തിലേക്ക്  കടന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി
ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്‌ലോഡ് ചെയ്ത സ്വതന്ത്ര
ചിത്രങ്ങളുടെ എണ്ണം *700* കവിഞ്ഞു. ഇന്നലെ ഒറ്റ ദിവസം 200-ൽ പരം ചിത്രങ്ങളാണു്
അപ്‌ലൊഡ് ചെയ്യപ്പെട്ടത്. ഇതു വരെ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം
കോമൺസിൽ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2011_April>
,


ഇന്നലെ അപ്‌ലോഡ് ചെയ്ത പടങ്ങളിൽ നിരവധിയെണ്ണം കേരളത്തെസംബന്ധിച്ചുള്ളതാണു്
എന്നത് എടുത്ത് പറയേണ്ടതാണു്. കേരളത്തെ സംബന്ധിച്ച് ഇനിയും ധാരാളം പടങ്ങൾ
ആവശ്യമാണു്. കേരളത്തെ സംബന്ധിച്ച പടങ്ങൾ കോമൺസിൽ അപ്‌ലോഡ് ചെയ്യാൻ മുൻകൈ
എടുക്കേണ്ടത് നമ്മൾ തന്നെയാണു്. ആ പണിയും കേരളം സന്ദർശിക്കാൻ വരുന്ന
സായിപ്പിനു് വിട്ടു കൊടുക്കുന്നത് ശരിയല്ലല്ലോ.

കേരളത്തിലെ ഓരോ ഗ്രാമപഞ്ചായത്തുകളെക്കുറിച്ചും (970-ൽ പരം) വിക്കിയിൽ
ലെഖനം<http://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95>ഉണ്ട്.
പക്ഷെ ഇതിലൊന്നിനും പടമില്ല. നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ
ഗ്രാമപഞ്ചായത്ത് ഓഫീസിന്റേയും പ്രസ്തുത പഞ്ചായത്തിലെ ശ്രദ്ധേയമായ സംഗതികളും
വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്ത് അതത് ഗ്രാമപഞ്ചായത്ത് ലെഖനങ്ങൾ
പുഷ്ടിപ്പെടുത്താൻ സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു.


ഷിജു
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110409/b3cc32ad/attachment.htm 


More information about the Wikiml-l mailing list