[Wikiml-l] മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു - വിക്കിപദ്ധതി - ദിവസം 7

Shiju Alex shijualexonline at gmail.com
Fri Apr 8 02:52:01 UTC 2011


മലയാളികൾ വിക്കിപീഡിയയെ
സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81>എന്ന
ഈ വിക്കി പദ്ധതി തുടങ്ങുമ്പോൾ 2 ആഴ്ച കൊണ്ട് 500 സ്വതന്ത്രചിത്രം
ലഭിക്കും
എന്നാണു് കരുതിയിരുന്നത്. പക്ഷെ 6 ദിവസം കൊണ്ട് തന്നെ നമ്മൾ ആ കടമ്പ കടന്നു.:)
:)  വിക്കിപദ്ധതി 7-മത്തെ ദിവസത്തിലേക്ക്  കടന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി
ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്‌ലോഡ് ചെയ്ത സ്വതന്ത്ര
ചിത്രങ്ങളുടെ എണ്ണം *500* കവിഞ്ഞു. ഇതു വരെ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ
ഇവിടെ കാണാം കോമൺസിൽ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2011_April>,
മലയാളം വിക്കിയിൽ<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:Malayalam_loves_Wikimedia_event_-_2011_April>

നാളുകളായി നമ്മൾ കാത്തിരുന്ന പല പ്രധാനപ്പെട്ടചിത്രങ്ങളും ഇതിലൂടെ
വിക്കിയിലെത്തി. ഈ ചിത്രങ്ങളോരോന്നും ഇനി തക്കതായ ലെഖനങ്ങളിൽ (മലയാളം
വിക്കിയിലും ഇംഗ്ലീഷ് വിക്കിയിലും) ചേർക്കണം എന്ന വലിയ പണി ബാക്കിയാണു്.

നിങ്ങൾ ചേർക്കുന്ന ചിത്രം ഈ പദ്ധതിയുടെ ഭാഗമായി വരാൻ ചിത്രം അപ്‌ലോഡ്
ചെയ്തതിനു് ശേഷം {{Malayalam loves Wikimedia event}} എന്ന ടാഗ് ചേർക്കാൻ
മറക്കരുതെ.
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20110408/6786b4b5/attachment-0001.htm 


More information about the Wikiml-l mailing list