ഇതിന് മറുപടി ഷിജു അലക്സ് പറയണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
ഞാൻ കോമൺസിലേക്കാണ് ആദ്യം 11 ചിത്രങ്ങൾ അപ്ലോഡ് ചെയ്തത്.
ഷിജു നിർദ്ദേശിച്ചത് അനുസരിച്ച് പിന്നീട് വിക്കിയിലേക്ക് 40 ൽ അധികം
ചിത്രങ്ങൾ കയറ്റുകയാണുണ്ടായത്.
എന്നെ സംബന്ധിച്ചിടത്തോളം മറ്റ് സാങ്കേതിക കാര്യങ്ങൾ ഒന്നും
അറിയില്ലായിരുന്നു.
പെട്ടെന്ന് ഒരു തീരുമാനമാക്കിയിട്ടേ ഇനി ബാക്കിയുള്ള ലോഡ് ചെയ്യുന്നുള്ളൂ.
രണ്ടിടത്തും കയറ്റുന്നതിന് എനിക്ക് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഇല്ല.
2011/4/5 Sreejith K. <sreejithk2000(a)gmail.com>
പദ്ധതിയുടെ ഭാഗമായി നിങ്ങൾ ചിത്രങ്ങൾ കോമൺസിൽ മാത്രം അപ്ലോഡ് ചെയ്യണമെന്ന്
അഭ്യർത്ഥിക്കുന്നു. ഇപ്പോൾ കോമൺസിലേയ്ക്ക്
ചിത്രങ്ങൾ നീക്കുന്ന കോമൺസ്
ഹെൽപ്പർ <http://toolserver.org/%7Emagnus/commonshelper.php> എന്ന ടൂൾ
ശരിയായി പ്രവർത്തിക്കുന്നില്ലെന്നതുകൊണ്ട് മലയാളം വിക്കിയിൽ അപ്ലോഡ് ചെയ്യുന്ന
ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് വീണ്ടും കോമൺസിൽ അപ്ലോഡ് ചെയ്യേണ്ടി വരികയാണ്. നിങ്ങൾ
തന്നെ ചിത്രങ്ങൾ നേരിട്ട് കോമൺസിൽ അപ്ലോഡ് ചെയ്താൽ ഈ ബുദ്ധിമുട്ട്
ഒഴിവാക്കാമായിരുന്നു.
കോമൺസിൽ അപ്ലോഡ് ചെയ്യുവാൻ എന്തെങ്കിലും ബുദ്ധിമുട്ട്
അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അറിയിക്കാൻ മടിക്കേണ്ട.
- ശ്രീജിത്ത് കെ.
2011/4/5 Shiju Alex <shijualexonline(a)gmail.com>
> മലയാളികൾ വിക്കിപീഡിയയെ
സ്നേഹിക്കുന്നു<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%…
വിക്കിപദ്ധതി 4 മത്തെ ദിവസത്തിലേക്ക് കടന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി
> ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്ലോഡ് ചെയ്ത സ്വതന്ത്ര
> ചിത്രങ്ങളുടെ എണ്ണം *250* കവിഞ്ഞു. ഇതു വരെ അപ്ലോഡ് ചെയ്യപ്പെട്ട
> ചിത്രങ്ങൾ ഇവിടെ കാണാം
കോമൺസിൽ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikim…il>,
> മലയാളം
വിക്കിയിൽ<http://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5…
>
> ഇതു വരെ അപ്ലോഡ് ചെയ്ത ചിത്രങ്ങളിൽ ബഹുഭൂരിപക്ഷവും കേരളത്തിനു്
> പുറത്തുള്ള സ്ഥലങ്ങളേയും മറ്റുമാണു്. ഈ പദ്ധതിയുടെ ഒരു പ്രധാനഉദ്ദേശം കേരളത്തെ
> സംബന്ധിച്ചുള്ള സ്വതന്ത്രചിത്രങ്ങൾ വിക്കിയിൽ എത്തിക്കുക എന്നതാണു്. അതിനാൽ
> കേരളത്തിലുള്ള വിക്കിസ്നേഹികൾ കെരളത്തെ സംബന്ധിച്ചുള്ള സ്വതന്ത്ര ചിത്രങ്ങൾ
> വിക്കിയിലാക്കാൻ സഹായിക്കുക. കേരളത്തിൽ ഉള്ളവർക്ക് സഹായിക്കാവുന്ന ചില വിഷയങ്ങൾ
> താഴെ പറയുന്നവ ആണു്.
>
> - കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളുടേയും ചിത്രങ്ങൾ
> - കേരളത്തിലെ എല്ലാ ഭരണസ്ഥാപനങ്ങളുടേയും ചിത്രങ്ങൾ
> - കേരളത്തിലെ സാമൂഹിക, സാംസ്കാരിക,രാഷ്ട്രീയ രംഗങ്ങളിൽ
> പ്രവർത്തിക്കുന്നവരുടെ ചിത്രങ്ങൾ
> - കേരളത്തിലെ പ്രമുഖസ്ഥലങ്ങളുടെ ചിത്രങ്ങൾ
>
> കേരളത്തിൽ 970 ഗ്രാമപഞ്ചായത്തുകൾ ആണല്ലോ ഉള്ളത്. ഇതിൽ മിക്കവാറും
> പഞ്ചായത്തുകൾക്ക് (ഇനിയും ചിലത് നിർമ്മിക്കാൻ ബാക്കിയുണ്ട്) മലയാളം
> വിക്കിപീഡിയയിൽ പ്രാഥമികമായ വിവരം എങ്കിലും വെച്ച് ലേഖനമുണ്ട്. പക്ഷെ ഈ
> ലേഖനങ്ങളൊന്നിനും തന്നെ പ്രസ്തുത ഗ്രാമപഞ്ചായത്ത് ഓഫീസുകളുടെ ചിത്രം ഇല്ല.
> അതിനാൽ എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസുകലുടെയും ചിത്രം വിക്കിയിൽ എത്തിക്കുക
> എന്നത് പ്രധാനമാനു്. ഇപ്പോൾ കേരളത്തിൽ താമസിക്കുന്നവർക്ക് അവർ
> താമസിക്കുന്നതിനടുത്തുള്ള പഞ്ചായത്ത് ഓഫീസുകളുടെയും മറ്റ് ഭരണസ്ഥാപനങ്ങളുടേയും
> ചിത്രം വിക്കിയിലേക്ക് അപ്ലോഡ് ചെയ്യുന്നത് ബുദ്ധിമുട്ടാവില്ല എന്ന്
> കരുതട്ടെ.
>
> താഴെ കാണുന്ന 2 സ്ഥലത്ത് നിങ്ങൾക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യാം:
>
> - മലയാളം വിക്കിപീഡിയ:
http://ml.wikipedia.org - അപ്ലൊഡ്
കണ്ണി<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%…
> - വിക്കിമീഡിയ കോമൺസ് -
http://commons.wikimedia.org - അപ്ലൊഡ്
>
കണ്ണി<http://commons.wikimedia.org/w/index.php?title=Commons:Upload/ml&a…
>
> നിങ്ങൾ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ {{Malayalam loves Wikimedia
> event}} എന്ന ടാഗും ചേർക്കുക. ഈ പദ്ധതിയുടെ ഭാഗമായി അപ്ലോഡ് ചെയ്യുന്ന
> ചിത്രങ്ങൾ എളുപ്പം കണ്ടെത്താൻ ഇത് സഹായിക്കും.
>
> പുതുതായി അംഗത്വമെടുക്കുന്നവർക്ക് മലയാളം വിക്കിയിൽ ഉടൻ തന്നെ അപ്ലോഡ്
> ചെയ്യാൻ പറ്റില്ല. അങ്ങനെയുള്ളവർ കോമൺസിൽ
അംഗത്വമെടുത്ത്<http://commons.wikimedia.org>അവിടെ അപ്ലോഡ് ചെയ്യുക. വിക്കിയിലേക്ക്
ചേർക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടായി
> തോന്നുന്നവർ ചിത്രങ്ങൾ ഫ്ലിക്കറിലേക്കോ പിക്കാസവെബ്ബിലേക്കോ അപ്ലോഡ് ചെയ്ത്
> *ലൈസൻസ് സ്വതന്ത്രമാക്കുക*. അതിനു് ശേഷം ഈ ലിസ്റ്റിലേക്ക് ഒരു മെയിൽ
> അയക്കുക. മലയാളം വിക്കിയുടെ സജീവപ്രവർത്തകർ ആരെങ്കിലും അതു് കോമൺസിലെക്ക്
> മാറ്റും.
>
> ഇതു സംബന്ധമായ എല്ലാ സംശയങ്ങളും ഇവിടെ ചൊദിക്കാം
>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: