[Wikiml-l] മലയാളം വിക്കി പഠനശിബിരം കണ്ണൂരിൽ

Anoop anoop.ind at gmail.com
Thu Oct 21 11:57:21 UTC 2010


മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ച് മനസ്സിലാക്കാനും താല്പര്യമുള്ളവര്‍ക്ക്
വിക്കിയില്‍ പ്രവര്‍ത്തനം തുടങ്ങുവാനും സഹായിക്കുന്ന മലയാളം വിക്കി പഠനശിബിരം
2010 ഒക്ടോബര്‍ 30 ശനിയാഴ്ച കണ്ണൂർ വെച്ച് നടത്തും. ഐടി@സ്കൂള്‍ പ്രൊജക്ടിന്‍റെ
ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ പഠനക്ലാസ് കണ്ണൂർ മുൻസിപ്പൽ സ്കൂളിലെ എസ്.എസ്.എ.
ഹാളിലാണ് നടക്കുക.

കേരളത്തിലെ മൂന്നാമത്തെ വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

   - *പരിപാടി:* മലയാളം വിക്കി പഠനശിബിരം
   - *തീയതി:* 2010 ഒക്ടോബർ 30, ശനിയാഴ്ച
   - *സമയം:* ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ
   - *സ്ഥലം:* എസ്സ്.എസ്സ്.എ ഹാൾ, മുനിസിപ്പൽ ഹയർസെക്കന്ററി സ്കൂൾ, കണ്ണൂർ
   - *ആർക്കൊക്കെ പങ്കെടുക്കാം:* മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള
   ആർക്കും പങ്കെടുക്കാം.

ഈ പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും, പരിപാടിയിൽ പങ്കെടുക്കുവാൻ
രജിസ്റ്റർ ചെയ്യുന്നതിനും മലയാളം വിക്കിപീഡിയയിലെ പഠനശിബിരത്തിന്റെ
താൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:Kannur_wikipedia_Academy_1>സന്ദർശിക്കുക.

ഈ പരിപാടിയിൽ സജീവമായി പങ്കെടുക്കുവാൻ താങ്കളോട് അഭ്യർത്ഥിക്കുന്നതോടൊപ്പം ഈ
വിവരം താങ്കളുടെ സുഹൃത്തുക്കളെ അറിയിക്കുവാനും, ഇതുമായി ബന്ധപ്പെട്ട മറ്റു
മെയിലിങ്ങ് ലിസ്റ്റുകളിലേക്കും അയക്കുവാനും  അഭ്യർത്ഥിക്കുന്നു.

എന്ന്
മലയാളം വിക്കി പ്രവർത്തകർക്കു വേണ്ടി
അനൂപ്
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20101021/6fbcfeee/attachment-0001.htm 


More information about the Wikiml-l mailing list