[Wikiml-l] മലയാളം വിക്കിപീഡിയ - പുതിയ ലോഗോ

Shiju Alex shijualexonline at gmail.com
Sat May 15 07:09:13 UTC 2010


വിക്കിമീഡിയ ഫൗണ്ടേഷന്റെ *വിവിധഭാഷകളിലുള്ള വിക്കിപീഡിയകളുടെ* സമ്പർക്കമുഖംപുതിയ
*വെക്ടർ സ്കിന്നിലേക്ക്*<http://blog.wikimedia.org/2010/05/13/a-new-look-for-wikipedia/>മാറുകയാണു്.
അതിന്റെ ഭാഗമായി വിക്കിപീഡിയയുടെ ലോഗോയും മാറ്റാൻ വിക്കിമീഡിയ
ഫൗണ്ടെഷൻ തീരുമാനിച്ചു. അതനുസരിച്ച് ഇംഗ്ലീഷ് വിക്കിപീഡിയയുടെ സമ്പർക്കമുഖവും
ലോഗോയും <http://blog.wikimedia.org/2010/05/13/a-new-look-for-wikipedia/>മാറ്റി.
അതു് ഇവിടെ കാണാം.
http://en.wikipedia.org/wiki/Main_Page

സമാനമായ മാറ്റങ്ങൾ മലയാളം വിക്കിപീഡിയയിലും വരുത്താൻ ഉദ്ദേശിക്കുന്നു. അതിനായി
മലയാളം വിക്കിപീഡിയനായ
*ജുനൈദ്<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Junaidpv>
* 2 ലോഗോകൾ ഡിസൈൻ ചെയ്തിട്ടുണ്ടു്. അതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് *മലയാളം
വിക്കിപീഡിയയിലെ
വിക്കിപഞ്ചായത്ത്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82%29#.E0.B4.B5.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B4.BF.E0.B4.AA.E0.B5.80.E0.B4.A1.E0.B4.BF.E0.B4.AF_-_.E0.B4.AA.E0.B5.81.E0.B4.A4.E0.B4.BF.E0.B4.AF_.E0.B4.B2.E0.B5.8B.E0.B4.97.E0.B5.8B>
* സന്ദർശിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ എല്ലാവരേയും ക്ഷണിക്കുന്നു.

*സ്വത്രന്ത്ര ഫോണ്ടുകൾ ഉപയോഗിച്ചു്*,  ലോഗോയുടെ വേറൊരു പതിപ്പു് നിർ‌മ്മിക്കാൻ
ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ, അതു് ചെയ്ത്, ഈ ലിസ്റ്റിലോ
വിക്കിപഞ്ചായത്തിലോ അറിയിക്കാൻ താല്പര്യം.  ലോഗോ നിർമ്മിക്കുമ്പോൾ പാലിക്കേണ്ട
മാന്ദണ്ഡങ്ങൾ ഇവിടുണ്ടു്.
http://wikimediafoundation.org/wiki/Wikimedia_official_marks/Word_mark_creation


ഷിജു
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100515/60f5ec30/attachment-0001.htm 


More information about the Wikiml-l mailing list