[Wikiml-l] ഇന്ദുലേഖ മലയാളം വിക്കിഗ്രന്ഥശാലയിൽ

Shiju Alex shijualexonline at gmail.com
Tue May 11 18:11:21 UTC 2010


മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്നു് വിശെഷിപ്പിക്കപ്പെടുന്ന *ഇന്ദുലേഖ
* മലയാളം വിക്കിഗ്രന്ഥശാലയിലേക്ക് ചേർത്തിരിക്കുന്നു. അതിലേക്കുള്ള ലിങ്ക് ഇതാ:
http://ml.wikisource.org/wiki/Indulekha


എസ്.എം.സി. <http://wiki.smc.org.in/> വികസിപ്പിച്ചെടുത്ത പയ്യൻസ് എന്ന ആസ്കി
ടു യൂണിക്കൊഡ് കൺ‌വെർട്ടർ <http://wiki.smc.org.in/Payyans> ഉപയോഗിച്ചു്,
*ഇന്ദുലേഖ
എന്ന നോവലിന്റെ* പിഡി‌എഫ് മലയാളം യൂണീക്കോഡാക്കി മാറ്റുകയായിരുന്നു. അതിനു്
സഹായിച്ച സന്തോഷ് തോട്ടിങ്ങലിനു് <http://thottingal.in/> പ്രത്യേക നന്ദി.

അങ്ങനെ മലയാളത്തിലെ ആദ്യത്തെ നോവൽ യൂണീക്കോഡ് മലയാളത്തിൽ മലയാളം
വിക്കിഗ്രന്ഥശാലയിൽ എത്തിയെങ്കിലും, ആസ്കിയിൽ നിന്നു് യൂണിക്കോഡിലേക്ക്
മാറ്റിയപ്പോഴുണ്ടായ ചില കൺ‌വേർഷൻ പ്രശ്നങ്ങൾ മൂലം എല്ലാം തികഞ്ഞ ഒരു പതിപ്പല്ല
ഇപ്പോൾ വിക്കിഗ്രന്ഥശാലയിൽ കിടക്കുന്നതു്. കൺ‌വേർഷൻ പ്രശ്നങ്ങൾ മൂലം ചിലയിടത്ത്
അക്ഷരത്തെറ്റുകൾ ഉണ്ടാവാം. ചില ഫോർമാറ്റിങ്ങ് പ്രശ്നങ്ങളും ഉണ്ടു്.

അതിനാൽ 20 അദ്ധ്യായങ്ങൾ ഉള്ള മലയാളഭാഷയിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലിനെ,
തെറ്റുകളൊക്കെ തിരുത്തി മലയാളം വിക്കിഗ്രന്ഥശാലയിലെ ലക്ഷണമൊത്ത ഗ്രന്ഥമാക്കി
മാറ്റാൻ മലയാളം വിക്കിഗ്രന്ഥശാല പ്രവർത്തകർ ഇതിൽ താല്പര്യമുള്ളവരുടെ സഹായം
അഭ്യർത്ഥിക്കുന്നു. നിങ്ങൾ ചെയ്യേണ്ടതു് ഇത്ര മാത്രം. ഇന്ദുലേഖയുടെ പി.ഡി‌എഫ്.
ഇവിടെ നിന്നു് ഡൗൺ‌ലോഡ്
ചെയ്ത്<http://upload.wikimedia.org/wikisource/ml/3/33/Indulekha.pdf>മലയാളം
വിക്കിഗ്രന്ഥശാലയിലെ ഇന്ദുലേഖ
എന്ന പുസ്ത്കത്തിലെ <http://ml.wikisource.org/wiki/Indulekha> ഒരോ
അദ്ധ്യായത്തിന്റേയും വിക്കിതാളുകൾ എടുത്ത് പ്രൂഫ് റീഡ് ചെയ്ത് തെറ്റുകൾ
തിരുത്തുക.

സ്വന്തമായി എഴുതിയാൽ ശരിയാവുമോ എന്ന പേടിയാൽ മലയാളം
വിക്കിപീഡിയയിൽ<http://ml.wikipedia.org/>എഴുതാതെ മാറി നിൽക്കുന്ന നിരവധി
പേരുണ്ടു്. അങ്ങനെ മാറി നിൽക്കുന്നവർക്ക്
അത്തരം പേടിയൊന്നും ഇല്ലാതെ ഈ സം‌രംഭത്തിൽ പങ്കു് ചേരാം. വിക്കിഗ്രന്ഥശാലയിൽ
നമ്മൾ സ്വന്തമായി എഴുതുക അല്ല, മറ്റുള്ളവർ എഴുതിയ ശ്രദ്ധേയമായ കൃതികൾ
ചേർക്കുകമാത്രമാണു് ചെയ്യുന്നതു്. അതിനാൽ യാതൊരു പേടിയും കൂടാതെ പ്രൂഫ് റീഡ്
ചെയ്ത് ഈ ഗ്രന്ഥത്തിലെ തെറ്റുകൾ തിരുത്തി ഇതു് മലയാളം വിക്കിഗ്രന്ഥശാലയിലെ
ലക്ഷണമൊത്ത ഗ്രന്ഥമാക്കി മാറ്റാൻ സഹായിക്കുക.ഇതിന്റെ ഒപ്പം നിങ്ങൾക്ക് വിക്കി
എഡിറ്റിംങ്ങും പഠിക്കാം.

ഇതു് സംബന്ധിച്ച് കൂടുതൽ മാർഗ്ഗനിർ‌ദ്ദേശങ്ങൾ/സഹായങ്ങൾ ആവശ്യമെങ്കിൽ
shijualexonline at gmail.com എന്ന വിലാസത്തിലേക്ക് മെയിൽ അയക്കുക. എല്ലാവരുടേയും
സഹായം പ്രതീക്ഷിക്കുന്നു.
-------------- next part --------------
An HTML attachment was scrubbed...
URL: http://lists.wikimedia.org/pipermail/wikiml-l/attachments/20100511/ffd49cd8/attachment.htm 


More information about the Wikiml-l mailing list